ബെംഗളൂർ യാത്രകളിൽ ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിനും പോകുവാൻ കഴിയുന്ന ഇടങ്ങൾ തേടുമ്പോൾ അതിലൊന്ന് നിശ്ചയമായും കൊടൈക്കനാൽ ആയിരിക്കും. നീണ്ട വാരാന്ത്യങ്ങളിലും അവധികളിലും പ്ലാന്‍ ചെയ്യാൻ സാധിക്കുന്ന യാത്രകളിലൊന്നാണ് ബാംഗ്ലൂർ- കൊടൈക്കനാൽ യാത്ര. പ്രസന്നമായ കാലാവസ്ഥയും കറങ്ങി നടക്കുവാൻ ഇഷ്ടംപോലെ സ്ഥലങ്ങളും ഉള്ളപ്പോൾ അടുത്ത ട്രിപ്പ് കൊടൈക്കനാലിന് ആകാം..അല്ലേ!
പൊതുവേ ബെംഗളുരുവിൽ നിന്നുള്ളവർ ഫ്രണ്ട്സിന് ഒപ്പം വണ്ടിയെടുത്ത് ഒരു റോഡ് ട്രിപ്പ് ആയിരിക്കും കൊടൈക്കനാലിലേക്ക് പ്ലാന്‍ ചെയ്യുന്നത്. എന്നാൽ ചെലവും യാത്രയുടെ ക്ഷീണവും വെയിലാണോ മഴയാണോ എന്നറിയാത്ത കാലാവസ്ഥയും കൂടിയാകുമ്പോൾ ഇപ്പോൾ നല്ലത് ട്രെയിൻ യാത്രയാണ്. ബെംഗളുരുവിൽ നിന്നും കൊടൈക്കനാലിലേക്ക് ഒരു ട്രെയിൻ യാത്ര എങ്ങനെ പോകാമെന്ന് നോക്കാം.

PC:Subash Matheswaran/Unsplash
ബെംഗളുരു- കൊടൈക്കനാൽ ട്രെയിൻ യാത്ര
ബെംഗളുരുവിൽ നിന്നും കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായതാണ് ട്രെയിൻ യാത്ര. കുറഞ്ഞ ചെലവിൽ എത്തിച്ചേരാം എന്നതു തന്നെയാണ് ഇതിന്‍റെ ഹൈലൈറ്റ്. ബാംഗ്ലൂരില്‍ നിന്ന് കൊടൈക്കനാലിലേക്ക് എല്ലാ ദിവസവും പുറപ്പെടുന്ന തൂത്തുക്കുടി എക്സ്പ്രസിലാണ് യാത്ര. രാത്രി കയറിയാൽ രാവിലെ കൊടൈക്കനാലിൽ എത്തി യാത്ര തുടങ്ങാം.
തൂത്തുക്കുടി എക്സ്പ്രസിന് ബെംഗളുരുവിൽ രണ്ട് സ്റ്റോപ്പ് ആണുള്ളത്. കെഎസ്ആര്‍ ബെംഗളുരുവിലും ബാംഗ്ലൂർ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിലും. എല്ലാ ദിവസവും വൈകിട്ട് 6.20ന് മൈസൂരിൽ നിന്നാണ് Tuticorin Express തൂത്തുക്കുടി എക്സ്പ്രസ് 16236 യാത്ര ആരംഭിക്കുന്നത്. കെഎസ്ആർ ബെംഗളുരുവിൽ രാത്രി 8.55 നും ബാംഗ്ലൂർ കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ 9.25 നും ട്രെയിൻ എത്തിച്ചേരും.
പിറ്റേന്ന് രാവിലെ രാവിലെ 6.32 ന് ട്രെയിൻ കൊടൈക്കനാല് റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തും. 9 മണിക്കൂർ 17 മിനിറ്റാണ് യാത്രാ സമയം.
സ്ലീപ്പർ, എസി ചെയർ എസി ത്രീ ടയർ, എസി ടൂ ടയര് എന്നീ കോച്ചുകളാണുള്ളത്. സ്ലീപ്പറിന് 270 രൂപയും എസി ചെയർ കാറിന് 590 രൂപയും എസി ത്രീ ടയറിന് 730 രൂപയും എസി ടൂ ടയറിന് 1035 രൂപയുമാണ് നിരക്ക്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് എല്ലാകാലത്തും കൊടൈക്കനാൽ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ വന്ന് കണ്ട് ആസ്വദിച്ച് മടങ്ങുന്ന ലക്ഷ്യസ്ഥാനം. മലമുകളിൽ മേഘങ്ങളെ തൊട്ട് സ്ഥിതി ചെയ്യുന്ന ഇവിടം പണ്ട് കൊളോണിയൽ കാലം മുതൽ പ്രസിദ്ധമാണ്. ഡിസംബർ മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടുത്തെ സീസൺ എങ്കിലും വർഷം മുഴുവൻ ഇവിടേക്ക് സന്ദർശകർ എത്താറുണ്ട്.
കോക്കേഴ്‌സ് വാക്ക്, പൈന്‍ തോട്ടം, ഗുണ ഗുഹ,ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, സയന്‍സ് ഒബ്‌സര്‍വേറ്ററി, ഗ്രീന്‍ വാലി വ്യൂ,സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുകക്ഷേത്രം, ബ്രയാന്റ് പാര്‍ക്ക്, ബെരിജാം തടാകം എന്നിങ്ങനെ ഒത്തിരി കാഴ്ചകൾ ഇവിടെയുണ്ട്.
കൊടൈക്കനാലിൽ എത്തിയാൽ പ്രാദേശിക സൈറ്റ് സീയിങിന് വളരെ കുറഞ്ഞ ചെലവിൽ പാക്കേജുകൾ ലഭിക്കും. വിടുത്തെ മിക്ക സ്ഥലങ്ങളും ഉൾപ്പെടുത്തിയുള്ള സർവീസുകളും ലഭ്യമാണ്. ഒന്നോ രണ്ടോ ദിവസം താമസിച്ചുള്ള യാത്രയാണെങ്കിൽ കുറഞ്ഞ നിരക്കലുള്ള കോട്ടേജുകളും ഹോട്ടലുകളം ലഭ്യമാണ്. ഇവിടുത്തെ ഹോം സ്റ്റേകളിലെ താമസസൗകര്യവും മികച്ചതാണ്.
കൊടൈക്കനാൽ- ബെംഗളുരു ട്രെയിൻ
തിരികെ കൊടൈക്കനാലിൽ നിന്ന് ബെംഗളുരുവിലേക്കും ട്രെയിനിന് തന്നെ വരാം. എല്ലാ ദിവസവും രാത്രി 8.25 ന് പുറപ്പെടുന്ന TN MYSURU EX 16235 ൽ ആണ് യാത്ര. 10 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 5.35 ന് ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിലും 7.00 മണിക്ക് കെഎസ്ആര്‍ ബെംഗളുരുവിലും എത്തിച്ചേരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














