Search
  • Follow NativePlanet
Share
» »വൈകുന്നേരങ്ങൾ ആസ്വദിക്കാം, സൂര്യാസ്തമയവും കാഴ്ചകളും.. ബെംഗളുരുവിലെ തടാകങ്ങൾ കാണാൻ പോരെ

വൈകുന്നേരങ്ങൾ ആസ്വദിക്കാം, സൂര്യാസ്തമയവും കാഴ്ചകളും.. ബെംഗളുരുവിലെ തടാകങ്ങൾ കാണാൻ പോരെ

ബെംഗളുരുവിൽ പലതരത്തിലാണ് നമ്മൾ സമയം ചെലവഴിക്കുന്നത്. കോളേജും ഓഫീസ് ജോലിയും ഒക്കെ കഴിഞ്ഞിറങ്ങുന്ന വൈകുന്നേരങ്ങള്‍ നിങ്ങൾ എന്താണ് ചെയ്യുന്നത്? വാരാന്ത്യമാണെങ്കിൽ എംജി റോഡ്, കോറമംഗള, കൊമേഷ്യൽ സ്ട്രീറ്റ് എന്നിങ്ങനെ നിരവധി ഇടങ്ങളിലേക്ക് പോകാം. പാര്‍ട്ടിയും പബ്ബും ഷോപ്പിങ്ങും ഒക്കെയായി ആഘോഷിക്കാം. എന്നാൽ എല്ലാ ദിവസവും ഇത് സാധ്യമല്ല. അപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ചായയൊക്കെ കുടിച്ച് റിലാക്സ് ചെയ്തിരിക്കാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെട്ടാലോ..

വൈകുന്നേരങ്ങൾ മാത്രമല്ല, പ്രഭാതങ്ങളും സമാധാനത്തിൽ മറ്റാരുടെയും ഇടപെടലുകളില്ലാതെ ചെലവഴിക്കാന്‍ പറ്റിയ ഇടങ്ങൾ ബെംഗളുരുവിലെ തടാകങ്ങളാണ്. എല്ലാ ദിവസവും പ്രഭാതങ്ങൾ ഇവിടെ തടാകത്തിനു സമീപത്തുകൂടിയുള്ള പാതയിലൂടെ നടന്ന് പുതിയ ഊർജത്തോടെ തുടങ്ങുന്നത് ആലോചിച്ചു നോക്കൂ.. വൈകുന്നേരം തിരക്ക് ഒന്നൊതുക്കി തടാകത്തിനു സമീപത്ത് വന്നിരുന്ന് കുറച്ചു നേരം ചെലവഴിക്കുന്നതും ആ ദിവസത്തെ ക്ഷീണം മുഴുവൻ മാറ്റാൻ പര്യാപ്തമാണ്. ഇതാ ബെംഗളുരുവിലെ പ്രധാനപ്പെട്ട തടാകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഉൾസൂർ ലേക്ക്

ബെംഗളുരുവിലെ ഏറ്റവും പ്രധാനപ്പെട്ട തടാകങ്ങളിലൊന്നാണ് ഉൾസൂർ ലേക്ക്. നഗരത്തിരക്കിന് നടുവിൽ പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന പ്രകൃതിഭംഗിയാണ് ഇവിടെ കാണാനുള്ളത്. 'ബെംഗളുരു നഗരത്തിന്‍റെ അഭിമാനം' എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. 50 ഹെക്ടർ സ്ഥലത്ത് വിശാലമായി നീണ്ടു പരന്നു കിടക്കുന്ന ഉൾസൂർ ലേക്ക് നഗരത്തിന്‍റെ ആൾക്കൂട്ടങ്ങളിൽ നിന്ന് ബ്രേക്ക് എടുക്കാൻ പറ്റിയ സ്ഥലമാണ്. തടാകത്തിനു നടുവിലെ ചെറുദ്വീപുകളാണ് ഇവിടുത്തെ മറ്റൊരാകർഷണം.

എം ജി റോഡിന് സമീപമുള്ള ഹലാസുരു എന്ന സ്ഥലത്തിന്റെ പേരിൽ നിന്നാണ് ഉൾസൂർ എന്ന പേര് ലഭിച്ചതെന്നാണ് ചരിത്രം. ഹലസരു ലേക്ക് എന്നും ഇതിനു പേരുണ്ട്. കെംപെഗൗഡയുടെ കാലം മുതൽ ഈ തടാകം ഇവിടെയുണ്ടെങ്കിലും ഇന്നു കാണുന്ന രീതിയിൽ ഉൾസൂർ തടാകത്തെ മാറ്റിയത് ബെംഗളുരുവിന്‍റെ കമ്മീഷണർ ആയികുന്ന ലെവിന്‌ ബെൻതാം ബോറിങ് ആണ്. വൈകുന്നേരങ്ങൾ ചെലവഴിക്കാനാണ് ഇവിടം അനുയോജ്യമായത്.

ഹെബ്ബാൾ ലേക്ക്

ബെംഗളുരുവിന്‍റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട തടാകമാണ് ഹെബ്ബാൾ ലേക്ക്. ബെല്ലാരി റോഡിന്റെയും ഔട്ടർ റിംഗ് റോഡിന്റെയും ജംഗ്ഷനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ തടാകം 1537 ൽ കെംപെഗൗഡ നിർമ്മിച്ച മൂന്നു തടാകങ്ങളിലൊന്നാണ് ഇത്. 143 ഏക്കർ വിസ്തൃതിയുള്ള തടാകം ബെംഗളുരുവിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നു കൂടിയാണ്.

രാവിലെ 6.345 മുതൽ വൈകിട്ട് 6.45 വരെയാണ് ഇവിടെ പ്രവേശനം. മരത്തണലിലിരിക്കുവനാും സൂര്യോദയവും സൂര്യാസ്തമയവും കാണാനും നിരവധി ആളുകൾ ഇവിടെ എത്തുന്നു. വെറുതെ നടക്കാനിറങ്ങുന്നവരും കുറവല്ല. ബെംഗളുരുവിൽ നിങ്ങൾ ചെലവഴിക്കുന്ന ദിവസങ്ങളിൽ പുതിയ ആളുകളെ പരിചയപ്പെടാനും വൈകുന്നേരങ്ങൾ ചെലവഴിക്കുവാനും ഇവിടേക്ക് വരാം.

മഡിവാള തടാകം

ഒരുകാലത്ത് ബെംഗളുരുവിന്‍റെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സുകളിൽ ഒന്നാണ് മഡിവാള തടാകം. ഇന്ന് മാലിന്യം നിറഞ്ഞ വെള്ള കുടിക്കാൻ സാധിക്കില്ല. 114.3 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മഡിവാള ലേക്ക് ഇന്ന് പകൽ ചെലവഴിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. ബിടിഎം ലേഔട്ടിന് സമീപത്തായാണ് ഈ തടാകമുള്ളത്. സമ്പന്നമായ ഒരു ജൈവ ആവാസ വ്യവസ്ഥ ഈ തടാകത്തിനുണ്ട്. കുട്ടികളെയും കൂട്ടി വരുവാൻ പറ്റിയ സ്ഥലം കൂടിയാണ് മഡിവാള ലേക്ക്. കുട്ടികൾക്കുള്ള ഒരു പാർക്കും ഇവിടെയുണ്ട്.

അഗാര ലേക്ക്

ബാംഗ്ലൂരിലെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന തടാകങ്ങളിലൊന്നാണ് അഗര തടാകം. ബെംഗളുരുവിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന തടാകം 80 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. വർത്തൂർ തടാകത്തിന്‍റെ ഭാഗമാണിത്. തടാകത്തിന് ചുറ്റുമായി ഒരു നടപ്പാതയും സൈക്ലിങ് ട്രാക്കുമുണ്ട്. രാവിലെകളിലും വൈകുന്നേരങ്ങളിലും നൂറുകണക്കിനാളുകളാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. ഇത് കൂടാതെ ഒരു പാർക്കും ഇവിടെയുണ്ട്. എല്ലാ വശത്തും റോഡ് സൗകര്യവും ഇതിനുണ്ട്.

ബെല്ലന്ദൂർ തടാകം

ബംഗളൂരു നഗരത്തിന്റെ തെക്കുകിഴക്കായാണ് ബെല്ലന്ദൂർ തടാകം സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവിലെ ഏറ്റവും വലിയ തടാകം കൂടിയാണിത്. 130 വർഷത്തോളം പഴക്കം ഇതിനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore lake
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+