Search
  • Follow NativePlanet
Share
» »ആവി പറക്കുന്ന ഫിൽട്ടർ കോഫി, കൃത്യം കടുപ്പവും മധുരവും.. ബെംഗളൂരുവിലെ ഫിൽട്ടർ കോഫി കടകള്‍

ആവി പറക്കുന്ന ഫിൽട്ടർ കോഫി, കൃത്യം കടുപ്പവും മധുരവും.. ബെംഗളൂരുവിലെ ഫിൽട്ടർ കോഫി കടകള്‍

ബെംഗളുരുരിന്‍റെ രുചികൾ എന്നും നിലനിൽക്കുന്ന ഒന്നാണ് ഫിൽട്ടർ കോഫിയുടേത്. പതഞ്ഞു നിൽക്കുന്ന ആവി പറക്കുന്ന, പാലും കാപ്പിയും ചേരുന്ന ഫിൽട്ടർ കോഫി ഒന്നുണ്ടെങ്കിൽ ഒരു ദിവസം മുഴുവനുമുള്ള ഊർജം കിട്ടും. നമ്മളറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാറിയ കാപ്പികളുടെ വേറിട്ട മികച്ച രുചിയെന്ന് ഫിൽട്ടർ കോഫിയെ വിശേഷിപ്പിക്കാം. ബെംഗളൂരുവിലെത്തുമ്പോൾ സാധാ കാപ്പി മാറി അത് ഫിൽട്ടർ കോഫിയെന്ന രുചികരമായ പാനീയത്തിന് വഴിമാറുന്നു.

കാപ്പിക്കടകൾ ബെംഗളൂരുവിന്‍റെ ഓരോ കോണിലും കാണാം. എന്നാൽ അതിലേറ്റവും ആധികാരികോടെ ഫിൽട്ടർ കോഫി ലഭിക്കുന്ന സ്ഥലങ്ങള്‍ ഒത്തിരിയുണ്ടാവില്ല. കടുപ്പവും മധുരവും പാകത്തിന് ചേർന്ന, ഓരോ ഇറക്കിലും സന്തോഷം നല്കുന്ന, പതയിൽ പാലും കാപ്പിയും ഒന്നിച്ചു നിൽക്കുന്ന ഒരു ഫിൽട്ടർ കോഫിയാണ് തേടുന്നതെങ്കിൽ ഇതാ പോകേണ്ട ചിലയിടങ്ങൾ ഞങ്ങൾ പരിചയപ്പെടുത്താം.

Best Places To Have Filter Coffee In Bengaluru

ഇന്ത്യൻ കോഫി ഹൗസ്

ബെംഗളൂരുവിന്‍റെ കാപ്പി രുചികളിൽ എന്നും എല്ലാവർക്കും പ്രിയപ്പെട്ട ഒരിടമാണ് ഇന്ത്യൻ കോഫി ഹൗസ്. ബാംഗ്ലൂരിന്‍റെ രുചികളെ നിർണ്ണയിച്ച, കൂടുൽ ആളുകളെ കാപ്പിപ്രേമികൾ ആക്കിയ ഇടമാണിതെന്ന് പറഞ്ഞാലും തെറ്റില്ല. പ്രഭാത ഭക്ഷണത്തോടൊപ്പം ആണെങ്കിലും വൈകുന്നേരങ്ങളിലെ ക്ഷീണം മാറ്റാൻ ഒരു കാപ്പിയാണെങ്കിലും ഇവിടെ വന്നൊരു ഫിൽട്ടർ കോഫി കുടിച്ചാൽ മതി. പുതിയ തലമുറയേക്കാൾ പഴയ തലമുറയിൽ പെട്ടവരാണ് ഇവിടുത്തെ കാപ്പിപ്രേമികളിൽ അധികവും.

താസാ തിണ്ടി

ബെംഗളൂരുവിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട രുചിയിടമാണ് താസാ തിണ്ടി. ഒരു ചില്ലു ഗ്ലാസിൽ നിറയെ പകർന്നു തരുന്ന, പാലും കാപ്പിയും കൃത്യമായ അളവിൽ ചേർന്ന്, പതഞ്ഞു കിട്ടുന്ന കാപ്പി ഇഷ്ടപ്പെടാതിരിക്കാൻ‌ പറ്റില്ല. ജയനഗർ ഫോർത്ത് ടി ബ്ലോക്കിലുള്ള ഈ ഭക്ഷണശാലയിൽ വന്നാൽ നിങ്ങൾക്ക് കാപ്പി മാത്രം കുടിച്ച് പോകാൻ പറ്റില്ല. രുചികരമായ ഇഡലിലും മസാല ദോശയും കൂടാതെ ഖാരാ ബാത്ത്, കേസരി ബാത്ത്, പ്ലെയിൻ ദോശ തുടങ്ങിയവും ഉണ്ട്.

ചാലൂക്യ സാമ്രാട്ട് കഫേ

ബെംഗളൂരുവിൽ അശോക് നഗറിൽ സ്ഥിതി ചെയ്യുന്ന ചാലൂക്യ സാമ്രാട്ട് കഫേ മണവും രുചിയും ഒരുപോലെ നല്കുന്ന ഫിൽട്ടർ കോഫിക്ക് പ്രസിദ്ധമാണ്. ഗുണമേന്മയുള്ള കാപ്പിക്കുരു ഉപയോഗിത്ത് ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കുന്ന ഇവിടുത്തെ കാപ്പിക്ക് ആരാധകർ ഏറെയുണ്ട്. ഇത് കൂടാതെ സൗത്ത് ഇന്ത്യൻ വിഭവങ്ങളും ഇവിടെ ലഭിക്കും.

എംടിആർ

മാവള്ളി ടിഫിൻ റൂം എന്ന എംടിആർ ബെംഗൂരുവിന്‍റെ പരമ്പരാഗത രുചികൾ വിളമ്പുന്ന ഇടമാണ്. രാവിലെ നടക്കാനിറങ്ങുന്നവരും ലാൽ ബാഗിൽ വരുന്നവരും ഇവിടെ കയറാതെ മടങ്ങില്ല. എന്തു കഴിച്ചാലും അതിനൊപ്പം ഒരു ഫിൽട്ടർ കോഫിയില്ലെങ്കിൽ അത് പൂർണ്ണവുമല്ല എന്നാണ് ഇവിടുള്ളവരുടെ പക്ഷം. ഓരോ ദിവസത്തെയും ഫിൽട്ടർ കോഫിക്കായി അടുത്തുള്ള ഒരു ഫാക്ടറിയിൽ എല്ലാ ദിവസവും ബീൻസ് വറുത്ത് പൊടിക്കുന്നു. വർഷങ്ങളായി മാറ്റമില്ലാത്ത രുചിയാണ് ഇവിടുത്തെ ഫിൽട്ടർ കോഫിയുടേത്.

സെന്തൂർ കോഫി, കോറമംഗള

കോറമംഗള 6th ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന
സെന്തൂർ കോഫി കടുപ്പമുള്ള ഫിൽട്ടർ കോഫിക്ക് പേരുകേട്ടതാണ്. കൃത്യമായ രുചിക്കൊപ്പം പാൽപതയും കൂടി ചേരുന്ന സ്വാദാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇവിടുത്തെ പ്രദേശവാസികൾക്കിടയിൽ സെന്തൂർ കോഫി പ്രസിദ്ധമാണ്. കാപ്പിക്കൊപ്പം നാടൻ പലഹാരങ്ങൾ കൂടി കഴിച്ചാലേ രുചി പൂർത്തിയാകൂ.

രാമേശ്വരം കഫേ

ബെംഗളൂരുവിലെ പുതുതലമുറക്കാർക്കിടയിൽ പ്രസിദ്ധമായ രാമേശ്വരം കഫേയിലെ രുചികളിൽ ആരാധകർ ഏറെയുള്ളത് ഇവിടുത്തെ ഫിൽട്ടർ കോഫിക്കാണ്. സ്റ്റീൽ ഗ്ലാസിൽ ആവശ്യത്തിന് മധുരത്തോടെ പകരുന്ന ഫിൽട്ടർ കോഫി ഒന്ന് പകർന്നൊഴിച്ച് കഴിക്കുമ്പോഴാണ് പാകത്തിന് രുചി കിട്ടുന്നത്. ഇഡലിലും ദോശയും ഒക്കെ ഇവിടെയുണ്ടെങ്കിലും രസമുകുളങ്ങളെ തൃപ്തിപ്പെടുത്തണമെങ്കിൽ ഫിൽട്ടർ കോഫി നിർബന്ധമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore food travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+