Search
  • Follow NativePlanet
Share
» »ആദിയോഗിയും ഒപ്പം നാലിടങ്ങളും.. വെറും 500 രൂപയ്ക്ക് കിടിലൻ പാക്കേജുമായി ബിഎംടിസി

ആദിയോഗിയും ഒപ്പം നാലിടങ്ങളും.. വെറും 500 രൂപയ്ക്ക് കിടിലൻ പാക്കേജുമായി ബിഎംടിസി

ബാംഗ്ലൂര്‍ യാത്രകളിൽ പുതിയതായി ഇടം നേടിയ ലക്ഷ്യസ്ഥാനമാണ് ഇഷ ഫൗണ്ടേഷൻ. കോയമ്പത്തൂരിലെ ആദി യോഗിയുടെ കാഴ്ചകൾ അതേപടി ഉൾപ്പെടുന്ന ചിക്കബെല്ലാപൂരിലെ ആദിയോഗി തീർത്ഥാടകരും സന്ദർശകരും സ്ഥിരം എത്തിച്ചേരുന്ന ഇടമാണ്. എന്നാൽ ഇവിടേക്ക് പോവുക എന്നത് ഇത്തിരി ബുദ്ധിമുട്ടാണ്. ബാംഗ്ലൂരിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

ഇപ്പോഴിതാ, ബാംഗ്ലൂർ മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇഷാ ഫൗണ്ടേഷനിലേക്ക് പ്രത്യേക ഏകദിന യാത്ര സംഘടിപ്പിക്കുകയാണ്. ബാംഗ്ലൂരിൽ നിന്ന് യാത്ര പോകാൻ ആഗ്രഹമുള്ളവർക്കും ബാംഗ്ലൂരിലേക്ക് വരുന്നവർക്കും പ്രയോജനപ്പെടുത്താന്‌ പറ്റിയ ചെലവ് കുറഞ്ഞ പാക്കേജാണ് ബിഎംടിസിയുടെ ഇഷാ ഫൗണ്ടേഷൻ യാത്ര.

BMTC Tour Packag To Isha Foundation Adi Yogi-

ഇഷാ ഫൗണ്ടേഷനിലേക്ക് മാത്രമാണോ യാത്രയെന്ന് കരുതേണ്ട! ചിക്കബെല്ലാപൂരിന് ചുറ്റിലുമുള്ള മറ്റ് നാലിടങ്ങളും കൂടി കണ്ടു വരുന്ന ഒരു കിടിലൻ യാത്രാ പാക്കേജാണ് ബിഎംടിസിയുടേത്. ഏറ്റവും മികച്ച സൗകര്യങ്ങളും സമയവും ഉൾപ്പെടുത്തിയുള്ള പാക്കേജ് ബാംഗ്ലൂരിൽ ഒരു ദിവസം പുത്തൻ ഇടങ്ങൾ കണ്ട് എങ്ങനെ ചെലവഴിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്.

ബിഎംടിസിയുടെ മറ്റെല്ലാ ബാംഗ്ലൂർ പാക്കേജുകളെയും പോലെ തന്നെ ചെലവ് കുറഞ്ഞതാണ് ഈ യാത്രയും. ഇഷാ ഫൗണ്ടേഷൻ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയിൽ നന്ദി ഹിൽസിലേക്കുള്ള വഴിയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം, കനിവെ ബസവണ്ണ ക്ഷേത്രം, സർ എം വിശ്വേശ്വരയ്യ മ്യൂസിയം ആൻഡ് സമാധി, രംഗസ്ഥല രംഗനാഥ സ്വാമി ക്ഷേത്രം, ഇഷാ ഫൗണ്ടേഷൻ എന്നിവയാണ് ഈ യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ.

ഉച്ചയ്ക്ക് 12.00 മണിക്ക് കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്നും എസി ബസില്‌ ആരംഭിക്കുന്ന യാത്ര അഞ്ചിടങ്ങളും ആവശ്യത്തിന് സമയെടുത്ത് സന്ദർശിച്ച് തിരികെ രാത്രി 9.30 ന് കെംപെഗൗഡ ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കുന്നതോടെ അവസാനിക്കും. ഒരാൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്.

പൊതുഅവധി ദിവസങ്ങൾ, ആഴ്ചാവസാനങ്ങൾ എന്നീ ദിവസങ്ങളിലായിരിക്കും ബിഎംടിസി ഈ പാക്കേജ് നടപ്പിലാക്കുക. മാർച്ച് 8-ാം തിയതി മുതൽ ഈ സര്‍വീസ് പ്രാബല്യത്തിൽ വരും. ഒറ്റ ദിവസത്തിൽ ഒരു ബസിലായാണ് ഈ യാത്ര സംഘടിപ്പിക്കുക.

ചിക്കബെല്ലാപൂരിലെ ആദിയോഗി

ബാംഗ്ലൂരിലെ ആത്മീയ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കുറഞ്ഞ സമയത്തിൽ മാറിയ സ്ഥലമാണ് ചിക്കബെല്ലാപൂരിലെ ആദിയോഗി. കോയമ്പത്തൂരിലെ ആദിയോഗിക്ക് സമാനമായ കാഴ്ചകളും ഇടങ്ങളുമാണ് ഇവിടെയും ഉള്ളത്. കോയമ്പത്തൂരിലെ പോലെ തന്നെ നാഗക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം, ലിംഗഭൈരവി ക്ഷേത്രം, രണ്ട് തീർത്ഥകുണ്ഡങ്ങൾ എന്നിവയും ഇവിടെ കാണാം.

ഇവിടുത്തെ ശിവപ്രതിമയ്ക്ക് 112 അടി ഉയരമാണുള്ളത്. പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന നാല് മുഖങ്ങളും 500 ടൺ ഭാരവുമുണ്ട്. രാവിലെ 6.00 മുതൽ രാത്രി 8.00 മണി വരെ ചിക്കബെല്ലാപൂർ ആദിയോഗി സന്ദർശകർക്കായി തുറന്നിരിക്കും

ബാംഗ്ലൂർ-ഹൈദരാബാദ് ഹൈവേയിൽ (NH 44) പെരെസന്ദ്രയിൽ വന്ന് ഇവിടുന്ന് നാല് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അവലാഗുർക്കിയിലെ ഇഷ ഫൗണ്ടേഷന്റെ ആദിയോഗിയിൽ എത്തിച്ചേരാം. പൊതുഗതാഗതത്തെ ആശ്രയിച്ച് ഇവിടേക്ക് വരിക ബുദ്ധിമുട്ടാണ്. സ്വന്തം വാഹനത്തിലോ അല്ലെങ്കിൽ ടാക്സിയിലോ പോകുന്നതായിരിക്കും നല്ലത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+