Search
  • Follow NativePlanet
Share
» »തണുപ്പ്, കോടമഞ്ഞ്.. ആകാശം നോക്കി കിടക്കാം.. ബാംഗ്ലൂരിലെ ക്യാംപിങ് സ്ഥലങ്ങൾ

തണുപ്പ്, കോടമഞ്ഞ്.. ആകാശം നോക്കി കിടക്കാം.. ബാംഗ്ലൂരിലെ ക്യാംപിങ് സ്ഥലങ്ങൾ

ബാംഗ്ലൂർ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ രാവിലെ പോയി വൈകിട്ട് മടങ്ങിയെത്തുന്ന തരത്തിലുള്ള യാത്രകളാവും കൂടുതലും ആളുകൾക്ക് താല്പര്യം. എന്നാൽ ഒരു രാത്രി കൂടി ചെലവഴിക്കാനുണ്ടെങ്കിൽ ആ യാത്രകൾ നമുക്ക് വേറെ ലെവൽ ആക്കിയെടുക്കാം. ആകാശത്തിലെ നക്ഷത്രങ്ങൾക്കു കീഴിൽ ഒരു രാത്രി ക്യാംപ് ചെയ്ത് ക്യാംപ് ഫയറും കഥകൾ പറഞ്ഞ് ഉറങ്ങാതെയിരുന്ന് രാവ് വെളുപ്പിക്കുന്നതും എന്തു രസമാണല്ലേ...

ബാംഗ്ലൂരിൽ ക്യാപിങ്ങിന് പറ്റിയ സ്ഥലങ്ങൾ ഒരുപാടുണ്ട്. നന്ദി ഹിൽസ് മുതൽ സകലേഷ്പുരയും കനകപുരയും ഒക്കെ ബെംഗളുരു നിവാസികൾക്കിടയിൽ പേരുകേട്ട ക്യാപിങ് ഡെസ്റ്റിനേഷനുകളാണ്. ഇനി വരുന്ന വാരാന്ത്യങ്ങളിൽ എവിടേക്ക് പോകണമെന്ന് ആലോചിക്കുമ്പോൾ സംശയങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുക്കാൻ പറ്റിയ ബാംഗ്ലൂരിലെ ക്യാംപിങ് സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

 Camping Near Bangalore,

1. നന്ദി ഹില്‍സ്

ബാംഗ്ലൂർ യാത്രകളിൽ ആദ്യം തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണ് നന്ദി ഹിൽസ്. എന്നിരുന്നാലും ഒരു രാത്രി സ്റ്റേ ചെയ്യാൻ ഉള്ള യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ നന്ദി ഹിൽസ് പലരുടെയും പട്ടികയിൽ ഉൾപ്പെടാറുപോലുമില്ല. പ്രഭാതങ്ങളും രാത്രികളും ഒരുപോലെ മനോഹരമാക്കുന്ന സ്ഥലമാണ് നന്ദി ഹില്‍സ്. സൂര്യോദയം കാണാൻ അതിരാവിലെ നന്ദി ഹിൽസ് കയറുന്നതിനു പകരം ഒരു വൈകുന്നേരം ഇവിടെ വന്ന് ക്യാംപ് ചെയ്ത് പുലർച്ചെ സൂര്യോദയം കണ്ട് മടങ്ങുന്ന വിധത്തിൽ പ്ലാൻ ചെയ്യാം.

കെഎസ്ടിഡിസിയുടെ അടക്കമുള്ള പ്രീമിയം ഹോട്ടലുകളും ക്യാംപിങ് സൈറ്റുകളും നന്ദി ഹിൽസിലും താഴ്വാരത്തുമായി ലഭ്യമാണ്. 1800 രൂപാ മുതൽ കെഎസ്ടിഡിസിയുടെ കോട്ടേജുകൾ ഇവിടെ ലഭിക്കും.

Camping Near Bangalore

2. കൻവാ

ബാംഗ്ലൂർ നഗരത്തിന്‍റെ മടുപ്പിക്കുന്ന തിരക്കില്ലാതെ, തനി ഗ്രാമീണ പ്രദേശത്ത് ഒരു തടാകത്തിന്‍റെ തീരത്ത് ഒരു രാത്രി ചെലവഴിച്ചാലോ? അടിപൊളിയായിരിക്കും അല്ലേ! ഇങ്ങനെയൊരു ക്യാംപിങ് എവിടെ കിട്ടുമെന്നല്ലേ ആലോചിക്കുന്നത്. അതിനു പറ്റിയ സ്ഥലമാണ് കന്‍വാ. ക്യാംപിങ് മാത്രമല്ല, സാഹസിക വിനോദങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ പല വിനോദങ്ങളും ഇവിടെ ഉണ്ട്. നിരവധി ക്യാംപിങ് സൈറ്റുകൾ ഇവിടെ കാണാം. ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ ദൂരമുണ്ട് കാൻവയിലേക്ക്. ഏകദേശം രണ്ടു മണിക്കൂർ സമയമെടുക്കും ഇവിടേക്ക് വരാൻ.

3. കനകപുര

ബാംഗ്ലൂരില്‌ നിന്നുള്ള യാത്രകളിൽ ക്യാപിങ്ങിന് യോജിച്ച മറ്റൊരിടമാണ് കനകപുര. പ്രകൃതിയോട് ചേര്‍ന്നുള്ള ക്യാംപിങ് ആണ് ഇവിടുത്തെ ആകർഷണം. കോർപ്പറേറ്റ് ക്യാംപിങ്ങുകൾക്കും ഫാമിലി ഔട്ടിങ്ങുകൾക്കുമായി നിരവധി ആളുകൾ ഇവിടം തിരഞ്ഞെടുക്കുന്നു. ബാംഗ്ലൂരിൽ നിന്നും കനകപുരയിലേക്ക് 62 കിലോമീറ്ററാണ് ഗൂരം. ഏകദേശം രണ്ട് മണിക്കൂർ സമയത്തിൽ ഇവിടെ എത്താം.

4. രാംനഗര ക്യാംപിങ്

ബാംഗ്ലൂരിനടുത്തുളള ക്യാംപിങ് സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് രാംനഗര. കർണ്ണാടകയുടെ സിൽക്ക് നഗരം എന്നറിയപ്പെടുന്ന രാമനഗര സഞ്ചാരികൾക്ക് ഒരുപാട് സാധ്യതകൾ നല്കുന്ന ഇടംകൂടിയാണ്. ഇവിടുത്തെ മലകളിലും കുന്നുകളിലും ക്യാംപിങ് സൗകര്യങ്ങളും മറ്റ് സാഹസിക വിനോദങ്ങളും ഒക്കെ ആസ്വദിക്കാൻ ഇവിടെ സാധിക്കുകയും ചെയ്യും. ബെംഗളൂർ സിറ്റി ജംങ്ഷനിൽ നിന്നും 54.5 കിലോമീറ്റർ ദൂരയാണ് രാംനഗരയുള്ളത്.

5. സക്ലേശ്പൂർ

ബാംഗ്ലൂരിലെ ഏറ്റവും മികച്ച ക്യാംപിങ് സ്ഥലങ്ങളിൽ ഒന്നാണ് സക്ലേശ്പൂർ. പാവങ്ങളുടെ ഊട്ടി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശം ബാംഗ്ലൂരിൽ നിന്നും 221 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ്ങും ഹൈക്കിങ്ങും ചരിത്രഇടങ്ങളിലൂടെയുള്ള യാത്രയും ക്യാംപിങ്ങുമടക്കം നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ഒരു ദിവസം കണ്ട് പോകുന്നതിനേക്കാള്‍ ഒരു രാത്രി ഇവിടെ ചെലവഴിച്ച് ക്യാംപിങ് നടത്തി മടങ്ങുന്നതാണ് നല്ലത്.

മഴക്കാലത്തും വേനൽക്കാലത്തും തണുപ്പുകാലത്തുമെല്ലാം വരാൻ പറ്റിയ പ്രദേശം കൂടിയാണിത്. മഞ്ചരാബഡ് കോട്ട, ബിസ്‌ലേ വ്യൂ പോയിന്‍റ്, ഗ്രീന്‍ റൂട്ട് ട്രെക്ക്, ജെനുകല്‍ ഗുഡ്ഡ തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാനുണ്ട്. ബാംഗ്ലൂരില്‍ നിന്ന് 221 കിലോമീറ്റര്‍ അ‌കലെയായാണ് സകലേശ്പൂര്‍ സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+