ബെംഗളുരു.. ഇന്ത്യയുടെ സിലിക്കൺ വാലി. പഠിക്കാനും പഠനം കഴിഞ്ഞ് ജോലി ചെയ്ത് ജീവിതം സെറ്റിലാക്കാനും ബാംഗ്ലൂർ കഴിഞ്ഞിട്ടേ ഇന്ത്യയിൽ മറ്റൊര നഗരമുള്ളൂ. ജീവിക്കാനാണെങ്കിൽ അതെന്നും ബാംഗ്ലൂര തന്നെ. ഒരിക്കൽ ബാംഗ്ലൂർ പോയി ജീവിച്ചാൽ മടങ്ങിവരാൻ തോന്നാത്ത, പിടിച്ചു വയ്ക്കുന്ന, തിരികെ വരാൻ പ്രേരിപ്പിക്കുന്ന ഒരു നഗരം കൂടിയാണ് നമ്മ ബെംഗളുരു.
തടാകങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്ന ലേബലിൽ നിന്നും കാലാവസ്ഥ കൊണ്ടും സാങ്കേതിക വിദ്യയുടെ വളർച്ചയും കയറ്റുമതിയും സ്റ്റാർട്ട്അപ്പ് ഇക്കോ സിസ്റ്റങ്ങളുടെ സാന്നിധ്യവും ഒക്കെ കൊണ്ട് ഇന്ത്യയുടെ സിലിക്കൺ വാലി എന്ന പേരിലേക് മാറി. കണ്ടുപിടുത്തങ്ങളുടെയും ഐടിയുടെയും ടെക്നോളജിയുടെയും വിവര സാങ്കേതിക വിദ്യയുടെ കയറ്റുമതിയും ബെംഗളുരുവിനെ ടെക് ലോകമാക്കി മാറ്റി. ഇതാ ബാംഗ്ലൂരിലെ പ്രധാന ഐടി , ടെക് പാർക്കുകൾ ഏതൊക്കെയെന്ന് നോക്കാം.

ഇലക്ട്രോണിക് സിറ്റി
ബാംഗ്ലൂരിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ ഐടി ടെക് പാർക്കുകളിൽ ഒന്നാണ് ഇലക്ട്രോണിക് സിറ്റി. 800 ഏക്കർ വിസ്തൃതിയുള്ള ഇലക്ട്രോണിക് സിറ്റി അനേക്കൽ താലൂക്കിന്‍റെ ഭാഗമാണ്. ഏകദേശം 200 ൽ അധികം ഐടി കമ്പനി ക്യാംപസുകളും ഇവിടെയുണ്ട്. ഇൻഫോസിസ്, വിപ്രോ, ടെക്ക് മഹീന്ദ്ര, ബയോകോൺ തുടങ്ങിയവ ഇവിടുത്തെ പ്രധാന കമ്പനികളാണ്.
മാന്യത ടെക് പാർക്ക്
ലോകോത്തര സൗകര്യങ്ങളോടു കൂടിയ ബെംഗളുരുവിലെ പ്രീമിയർ ടെക് പാർക്കാണ് മാന്യത ടെക് പാർക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പറേഷണൽ ടെക്ക് പാർക്ക് കൂടിയാണിത്. മാന്യത എംബസി ബിസിനസ് പാര്‍ക്ക് എന്നും ഇതിനു പേരുണ്ട്.
ഔട്ടർ റിങ് റോഡിൽ ഹെബ്ബാളിന് സമീപമാണിത് സ്ഥിതി ചെയ്യുന്നത്. 300 ഏക്കര്‍ വിസ്തൃതിയിലാണ് ഈ പാര്‍ക്ക് ഉള്ളത്.
പ്രെസ്റ്റീജ് ടെക്ക് പാർക്ക്
ബാംഗ്ലൂരിലെ ഐടി കോറിഡോറുകളിലൊന്നായ ഔട്ടർ റിങ് റോഡിലാണ് പ്രെസ്റ്റീജ് ടെക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഐടി കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങള്‍, കോർപ്പറേറ്റ് ഓഫീസുകൾ തുടങ്ങിയവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളും ഫൂഡ് കോർട്ട്, ഫിറ്റ്നസ് സെന്‍റർ, റിക്രിയേഷണൽ ഏപിയ എന്നിവയെല്ലാം ഇവിടെയുണ്ട്.
ഇന്‍റർനാഷണൽ ടെക്ക് പാർക്ക് ബാംഗ്ലൂർ (ITPL)
ബാംഗ്ലൂർ വൈറ്റ് ഫീല്‍ഡിലാണ് ഇന്‍റർനാഷണൽ ടെക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇത് 72 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. കമ്പനികൾ കൂടാതെ ബിസിനസ് സെന്‍ററുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുടങ്ങിയവും ഇതിന്‌റെ ഭാഗമായി പ്രവർത്തിക്കുന്നു.
സലാർപുരിയ സോഫ്റ്റ്സോൺ
ബാംഗ്ലൂരിൽ ബെലന്ദൂർ ഭാഗത്താണ് സലാർപുരിയ സോഫ്റ്റ്സോൺ ഐടി പാർക്ക് സ്ഥിതി ചെയ്യുന്നത്. ഐടി, ഐടിഇഎസ്,ടെക്നോളജി കമ്പനികൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
ബാഗമനെ ടെക്ക് പാർക്ക്
ഇന്ത്യയിലെ ഒരു സോഫ്റ്റ്‌വെയർ ടെക്നോളജിക്കൽ പാർക്കാണ് ബാഗമനെ ടെക് പാർക്ക് സിവി രാമൻ നഗറിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 1998 ലാണ് ഇത് സ്ഥാപിച്ചത്. 120 ഏക്കർ സ്ഥലത്തായാണ് ബാഗമനെ ടെക്ക് പാർക്ക് ഉള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












