ഈദുൽ അദ്ഹ അഥവാ ബക്രീദ് എന്ന ബലി പെരുന്നാള്‍ ഇസ്ലാം മത വിശ്വാസികൾക്ക് ഏറ്റവും പ്രധാന്യമുള്ള ആഘോഷങ്ങളിലൊന്നാണ്. ഏറ്റവും പ്രിയപ്പെട്ടതിനെ പോലും സർവ്വശക്തനായ ദൈവത്തിനായി വിട്ടു നല്കാൻ ഇബ്രാഹം നബി മാതൃക കാട്ടിയ ദിവസത്തിന്‍റെ ഓർമ്മയാണ് ബലിപ്പെരുന്നാൾ. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വിശ്വാസികൾ ഏകമനസ്സോടെ ഈദുൽ അദ്ഹ ആഘോഷിക്കുന്നു.
മതപരമായ ചടങ്ങുകള്‍ കഴിഞ്ഞാൽ എല്ലാവരും ഒന്നുചേരുന്ന ഈ സമയം യാത്രകൾക്കായി പ്ലാൻ ചെയ്യാം. ഈ വർഷം ഒരു നീണ്ട വാരാന്ത്യത്തോടെയാണ് ബക്രീദ് ആഘോഷം എന്നതിനാൽ നീണ്ട യാത്രകൾക്ക് സമയമുണ്ട്. ഇതാ ഈ ബക്രീദ് വാരാന്ത്യത്തിൽ ബെംഗളുരുവിൽ നിന്നും പോകാൻ സാധിക്കുന്ന ഓഫ്ബീറ്റ് യാത്രകൾ പരിചയപ്പെടാം.

ബക്രീദ് 2024
ഈ വർഷം കേരളത്തിൽ ബലിപ്പെരുന്നാൾ 2024 ജൂൺ 17 തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്. ദുൽഹജ് ഒന്ന് ജൂൺ എട്ട് ശനിയാഴ്ചയും അറഫാദിനം ജൂൺ 16 ന് ഞായറാഴ്ചയും ആയിരിക്കും.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ 16ന് ആചരിക്കും. അറഫാ ദിനം 15ന് ശനിയാഴ്ച ആചരിക്കും.
ബക്രീദ് 2024 നീണ്ട വാരാന്ത്യം
ബക്രീദ് ജൂൺ 17 തിങ്കളാഴ്ചയാണല്ലോ ആചരിക്കുന്നത്. അവധിയെടുത്ത് യാത്രകൾ പോകാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ജൂണ്‍ 14 വെള്ളിയാഴ്ച വൈകിട്ട് മുതൽ ആരംഭിക്കാം, 14 വെള്ളി രാത്രി, 15 ശനി, 16 ഞായർ, 17 തിങ്കൾ ബക്രീദ് എന്നിങ്ങനെയാണല്ലോ വരുന്നത്. അപ്പോൾ മൂന്ന് രാത്രിയും മൂന്നു പകലുമാണ് യാത്രകൾക്കായി ലഭിക്കുന്നത്. ഇതിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും നിങ്ങൾക്ക് യാത്രകൾ പ്ലാൻ ചെയ്യാം.
1. ബിസ്ലേ ഘട്ട്- 260 കിമീ
ബെംഗളുരുവിൽ നിന്ന് വാരാന്ത്യ യാത്രകൾ ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് ബിസ്ലേ ഘട്ട്. കുക്കെ സുബ്രഹ്മണ്യയ്ക്കും സകലേശപുരയ്ക്കും ഇടയിലുള്ള മനോഹരമായ സാഹസിക സ്ഥലമാണ്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഈ പ്രദേശത്തു നിന്നും യെനിക്കല്ലു ബേട്ട, ദൊഡ്ഡബെട്ട, പുഷ്പഗിരി, കുമാരപർവ്വത തുടങ്ങിയവയുടെ കാഴ്ച കാണാം.
പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങൾ, വനങ്ങൾ, പഴയകാല വീടുകൾ, വളഞ്ഞുപുളഞ്ഞ റോഡുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.ഓഫ്റോഡ് യാത്രകൾക്കും പറ്റിയ സ്ഥലമാണിത്. മഞ്ജരാബാദ് കോട്ട,ഷെട്ടിഹള്ളി പള്ളി തുടങ്ങിയവയും ഈ യാത്രയിൽ സന്ദർശിക്കാം. മഴക്കാലത്തും മഴക്കാലം കഴിഞ്ഞതിനു ശേഷവുമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം.
2. കബനി 201 കിമി
നഗരത്തിന്‍റെ തിരക്കുകളിൽ നിന്നുമാറി ഒന്നോ രണ്ടോ ദിവസം കാടിനോട് ചേർന്ന് പ്രകൃതിയിൽ ജീവിക്കാനാഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് കബനി. കബനി നദിയും വന്യജീവികളുടെ കാഴ്ചയും വൈല്‍ഡ് ലൈഫ് സഫാരിയും ഒക്കെയാണ് ഇവിടെ ഇവിടെ ചെയ്യാനുള്ളത്. വന്യജീവി സ്പോട്ടിങ് ആണ് ഇവിടുത്തെ പ്രധാന കാര്യം. കബനി നദിക്ക് കുറുകേയുള്ള ബോട്ട് സഫാരി, നാഗർഹോള ദേശീയോദ്യാനം,ബന്ദിപ്പൂർ ദേശീയോദ്യാനം എന്നിവയുടെ ദൃശ്യങ്ങളും ഇവിടെ കാണാം.
ബെംഗളുരുവിൽ നിന്നും 201 കിലോമീറ്റേഴ്സ് അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നവംബർ, ജനുവരി മാസങ്ങളാണ് കബനിയിൽ വന്യജീവികളെ കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ സമയമെങ്കിലും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ യോജിച്ചത് മഴക്കാലമാണ്.
3. കെമ്മൻഗുണ്ടി- 255 കിമി
ചന്ദ്ര ദ്രോണ പർവ്വതം എന്നറിയപ്പെടുന്ന കെമ്മൻഗുണ്ടി ബെംഗളരുവിൽ നിന്നും പോകാൻ പറ്റിയ വാരാന്ത്യ ലക്ഷ്യസ്ഥാനമാണ്. മൈസൂർ രാജാവിൻ്റെ വേനൽക്കാല വിശ്രമകേന്ദ്രമായിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ കാപ്പിയുടെയും തേയിലയുടെയും തോട്ടങ്ങളാണ് പ്രധാന കാഴ്ച. ഹെബ്ബെ വെള്ളച്ചാട്ടം, സെഡ് പോയിന്‍റിലേക്കുള്ള ട്രെക്കിങ്, പശ്ചിമഘട്ടത്തിന്‍റെ കാഴ്ചകൾ തുടങ്ങിയവയാണ് ഇവിടെ ചെയ്യാനുള്ളത്.ബെംഗളുരുവിൽ നിന്നും 255 കിലോമീറ്ററാണ് ദൂരം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













