ബെംഗളുരുവിലെത്തുമ്പോൾ അല്ലെങ്കിൽ ഇവിടെ ജീവിക്കുമ്പോൾ വാരാന്ത്യങ്ങളും വൈകുന്നേരങ്ങളും ഒക്കെ ഭൂരിഭാഗവും യാത്രകള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. എന്നാൽ സ്വന്തമായിട്ട് ഒരു വണ്ടിയില്ലെങ്കിൽ പുറത്തേയ്ക്കിറങ്ങുന്ന കാര്യം പോലും പലരും ചിന്തിക്കില്ല. ബസിലാണെങ്കിൽ ബ്ലോക്കിൽ പെട്ട് കിടക്കുന്നതും ക്യാബ് വിളിച്ചാൽ പോക്കറ്റ് കാലിയാക്കുന്ന പൈസയും ആകുമ്പോൾ റൂമിൽ തന്നെയിരിക്കുന്നതാണ് ഭേദമെന്ന് തോന്നും.
എന്നാല്‍ ഇതിനെല്ലാം ഒരു പരിഹാരം നമ്മ മെട്രോ ആണ്. വേഗത്തിൽ അത്യാവശ്യം കുറഞ്ഞ നിരക്കിൽ തന്നെ ബെംഗളുരുവിന്‍റെ ഏത് ഭാഗത്തേയ്ക്കും എത്താൻ മെട്രോ സർവീസിനെ ആശ്രയിക്കാം. അപ്പോൾ വാരാന്ത്യ യാത്രകൾക്ക് ഒരു പരിഹാരമായല്ലോ അല്ലേ. അടുത്തത് എവിടേക്ക് പോകും എന്നതാണ്. ഇതാ ബെംഗളുരു നമ്മ മെട്രോയിലെ പർപ്പിൾ ലൈനിൽ പോയി ഹാങ്ഔട്ട് ചെയ്യാൻ സാധിക്കുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

നമ്മ മെട്രോ പർപ്പിൾ ലൈൻ
2023 ഒക്ടോബറിൽ തുറന്ന മെട്രോ പർപ്പിൾ ലൈൻ ചള്ളഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെ നീണ്ടു കിടക്കുന്നതാണ്. 43.49 കിലോമീറ്റർ ദൈർഘ്യമുള്ള പർപ്പിൾ ലൈനിൽ 37 സ്റ്റേഷനുകൾ ആണുള്ളത്. ഭാവിയിൽ ഈ മെട്രോ ശൃംഖല 73 കിലോമീറ്ററായി വികസിപ്പിക്കാനാണ് പദ്ധതി. വൈറ്റ്ഫീൽഡ്, കെങ്കേരി എന്നീ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൂടെയാണ് മെട്രോ ലൈൻ കടന്നുപോകുന്നത്. ബെംഗളരു നഗരത്തിന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിലുള്ള ബന്ധം സുഗമമാക്കുന്നു.
കടുഗോഡി ട്രീ പാർക്ക്
കടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നും എളുപ്പത്തിൽ പോകാൻ പറ്റിയ സ്ഥലമാണ് കടുഗോഡി ട്രീ പാർക്ക്. പകൽ സമാധാനത്തിൽ പുറത്തെവിടെയെങ്കിലും പോയിരിക്കണം എന്നു തോന്നിയാൽ പർപ്പിൾലൈൻ മെട്രോയിൽ കയറി ഇവിടേക്ക് വരാം. ഡസ്റ്റ്ബിന്നുകൾ, കസേരകൾ, ടോയ്‌ലറ്റുകൾ, ബെഞ്ചുകൾ, സോളാർ ലൈറ്റുകൾ, കുടിവെള്ള സൗകര്യങ്ങൾ, പാർക്കിംഗ് എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.

1896-ൽ മൈസൂരിലെ മുൻ മഹാരാജാക്കന്മാർ സർക്കാരിന് സമ്മാനിച്ചതാണ് കടുഗോഡി വനം. ഇവിടെയാണ് ട്രീ പാർക്ക് ഒരുക്കിയിരിക്കുന്നത്. കടുഗോഡി തോട്ടം യഥാർത്ഥത്തിൽ 711 ഏക്കറോളമുണ്ട്. അതിൽ 26 ഏക്കറിലാണ് ട്രീ പാർക്ക് ഒരുക്കിയിരിക്കുന്നത്.
പട്ടന്തൂർ അഗ്രഹാര
പാർക്ക് വേണ്ട, ഷോപ്പിങ്ങും മാളിൽ കറക്കവും ഒക്കെയാണ് താല്പര്യമെങ്കിൽ പട്ടന്തൂർ അഗ്രഹാര ഷോപ്പിൽ ഇറങ്ങാം. പിവിആർ ഓറ മാൾ, നെക്സസ് ശാന്തി നികേതൻ മാൾ എന്നിങ്ങനെ രണ്ട് മാളുകൾ ഇവിടെയുണ്ട്. വിൻഡോ ഷോപ്പിങ് നടത്തുവാനും ഭക്ഷണം കഴിക്കാനും ഒക്കെ ഇവിടേക്ക് വരാം. കൂട്ടുകാർക്കൊപ്പം വൈകുന്നേരങ്ങള് അടിച്ചുപൊളിക്കാൻ ആണെങ്കിലും ഇവിടം നിരാശപ്പെടുത്തില്ല. രണ്ട് മാളുകൾ ഉള്ളതിനാൽ ഇഷ്ടംപോലെ സമയ ഇവിടെ ചെലവഴിക്കുകയും ചെയ്യാം.
നല്ലൂർഹള്ളി
കെആർപുരം വൈറ്റ്ഫീൽഡ് പാതയിലെ നല്ലൂർഹള്ളിയിൽ ഇറങ്ങിയാൽ നേരേ ലേക്കിലേക്ക് പോകാം. ജോലി കഴിഞ്ഞ് വൈകിട്ട് മടുത്തിറങ്ങി വരുമ്പോൾ ഒന്നു റിഫ്രഷ് ചെയ്യാനും സമാധാനത്തിൽ കുറച്ചു നേരം ചെലവഴിക്കാനും ഇവിടം നല്ലതാൻണ്. വൈറ്റ്ഫീൽഡിന്‍റെ പ്രധാന ജലസ്രോതസ്സുകളില് ഒന്നുകൂടിയാണിത്.
ഇന്ദിരാ നഗർ
മടുത്തിരിക്കുമ്പോ ഒന്നുഷാറാകുവാൻ നേരെ മെട്രോയിൽ കയറി ഇന്ദിരാ നഗറിൽ ഇറങ്ങിയാൽ മതി. ഷോപ്പിങ്, ഭക്ഷണം, കഫേകൾ, പബ്ബ് എന്നിങ്ങനെ ആസ്വദിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. ഇവിടുത്തെ 100 ഫീറ്റ് റോഡിൽ ഏറ്റവും മുന്തിയ ബ്രാന്‍ഡുകളുടെ ഷോപ്പും കാണാം. ബെംഗളുരുവിലെ ഏറ്റവും മികച്ച ഷോപ്പിങ് സ്ഥലങ്ങളിലൊന്നും കൂടിയാണിത്.
എംജി റോഡ്
പർപ്പിൾ ലൈൻ മെട്രോയിൽ കയറി ഇറങ്ങാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് എംജി റോഡ് മെട്രോ സ്റ്റേഷൻ. ചർച്ച് സ്ട്രീറ്റ്, കൊമേർഷ്യൽ സ്ട്രീറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. വെറുതേ കറങ്ങാനാണെങ്കിലും ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനുമെല്ലാം ഇവിടേക്ക് വരാം. രാവിലെ മുതൽ പാതിരാത്രി വരെ ഇവിടം ആക്ടീവ് ആണ്. ബെംഗളുരുവിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്ന് എടുത്താൽ അതിലൊന്ന് എംജി റോഡ് ആയിരിക്കും. വീക്കെൻഡ് ആഘോഷങ്ങള്‍ക്കും ഷോപ്പിങ്ങിനുമെല്ലാം ഇവിടെ സ്ഥിരം ആളുകൾ എത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












