ബെംഗളുരുവിൽ എവിടെയൊക്കെ പോകണം എന്ന ചോദ്യത്തിന് ആദ്യം കിട്ടുന്ന ഉത്തരങ്ങളിലൊന്നാണ് ബന്നാർഗട്ട ദേശീയോദ്യാന. കൂട്ടുകാരെയും കുടുംബക്കാരെയും കൊണ്ട് മിക്കവരും ആദ്യം നന്ദി ഹിൽസിൽ പോയി പിന്നെ ബന്നാര്‍ഗട്ട കാണാനിറങ്ങുന്ന ഒരു ശീലം പോലും ഇവിടെയുണ്ട്. വിവിധ സോണുകളിലൂടെ വ്യത്യസ്ത മൃഗങ്ങളെ കണ്ടുള്ള സഫാരി, മൃഗശാല,ബട്ടർഫ്ലൈ പാർക്ക്, എന്നിങ്ങനെ ഇവിടെ ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്.
ഇപ്പോഴിതാ, സ്ഥിരം സഫാരികൾക്കും കാഴ്ചകൾക്കും പുറമേ പുതിയൊരു ആകർഷണം കൂടി ബന്നാര്‍ഗട്ട ബയോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുകയാണ്. സന്ദർശകർ ഏറെ പ്രതീക്ഷയോടെയുടെയും ആകാംക്ഷയോടെയും കാത്തിരുന്ന ലെപ്പേർഡ് സഫാരി അഥവാ പുള്ളിപ്പുലി സഫാരിക്ക് ഇവിടെ തുടക്കമായി. ഇന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി ആണ് ബന്നാർഗട്ട ബയോളജിക്കൽ പാർക്കിൽ ഒരുക്കിയിട്ടുള്ളത്.

നിബിഡ വനമേഖലയിലെ പുള്ളിപ്പുലികളെ സഫാരി വാഹനത്തിൽ കണ്ടു വരാൻ സാധിക്കുന്ന സഫാരി ഏറ്റവും സുരക്ഷിതമായി പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സഫാരികൾക്കായുള്ള സെൻട്രൽ സൂ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 20 ഹെക്ടർ പ്രദേശത്ത് സഫാരിക്കായി വേലി നിർമ്മിച്ചു. നിലവിൽ എട്ട് പുലികളെയാണ് തുറന്ന വനമേഖലയിൽ സഫാരിക്കായി വിട്ടയച്ചിരിക്കുന്നത്.
ബന്നാർഗട്ട ദേശീയോദ്യാനത്തിന്‍റെ ഭാഗമായ ഇലപൊഴിയും വനത്തിലെ 20 ഹെക്ടർ സ്ഥലമാണ് ഇതിനായുള്ളത്. ഇതിനുള്ളിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മൃഗങ്ങൾക്കും സന്ദർശകർക്കും സുരക്ഷിതവും പ്രകൃതിദത്തവുമായ ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെയിൽവേ ബാരിക്കേഡ്, 4.5 മീറ്റർ ഉയരമുള്ള ചെയിൻ-ലിങ്ക് വേലി, 30 ഡിഗ്രി കോണിൽ സ്ഥാപിച്ചിട്ടുള്ള 1.5 മീറ്റർ മെറ്റൽ ഷീറ്റുകൾ എന്നിവയുൾപ്പെടെ നിരവധി സംരക്ഷണ നടപടികൾ ഇതിൽ ഉൾപ്പെടുന്നു
സന്ദർശകർക്ക് ഈ പുള്ളിപ്പുലികളെ അവയുടെ ഏറ്റവും സ്വാഭാവീകമായ സാഹചര്യത്തിൽ കാണുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏകദേശം 4.5 കോടി രൂപ ചെലവിലാണ് ലെപ്പേർഡ് സഫാരിക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലി സഫാരി പ്രദേശം പ്രകൃതിദത്തമായ പാറക്കെട്ടുകളും അർദ്ധ-ഇലപൊഴിയും വനങ്ങളും കൊണ്ട് സമ്പന്നമാണ്. കൂടാതെ, മൃഗങ്ങളെ അവയുടെ പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനായി സഫാരി ഏരിയയ്ക്കുള്ളിലെ നാല് ഏക്കർ സോളാർ വേലി ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.
കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പല കാരണങ്ങളാൽ റെസ്ക്യൂ ചെയ്ത പുള്ളിപ്പുലികളും കുഞ്ഞുങ്ങളും ബയോളജിക്കല് പാർക്കിലുണ്ട്. കുഞ്ഞുങ്ങൾ വളർന്ന ശേഷം അവയെ സഫാരിയിലേക്ക് മാറ്റുവാനും ആലോചനയുണ്ട്.
പുതിയ പദ്ധതികൾ
നിരവധി പുതിയ സംരംഭങ്ങളും ബന്നാര്‍ഗട്ട ബയോളജിക്കൽ പാർക്കിൽ ആരംഭിച്ചിട്ടുണ്ട്. ബട്ടർഫ്ലൈ പാർക്കിലെ ബേബി കെയർ റൂം, കുട്ടികൾക്കുള്ള കളിസ്ഥലം, പ്രവേശന കമാനം എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. 1.5 കോടി രൂപ ചീറ്റകള്‍ക്കായി ഒരു എൻക്ലോഷർ, വലയം; 1.5 കോടി രൂപയ്ക്ക് ഒരു ഹമദ്രയ, ഒലിവ് ബബൂൺ എൻക്ലോഷർ, 1.5 കോടി രൂപയുടെ ഇന്ത്യൻ ഗ്രേ വുൾഫ് എൻക്ലോഷർ എന്നിവ ഇനി വരാൻ പോകുന്ന ചില പദ്ധതികളാണ്.
കൂടാതെ മൃഗശാലയും ബട്ടർഫ്ലൈ പാർക്കും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായി സ്കൈവാക്കുകളും വികസിപ്പിക്കുന്നുണ്ട്. മരങ്ങളുടെ ഉയരത്തിൽ സന്ദർശകർക്ക് പക്ഷിമൃഗാദികള അടുത്ത് കാണാനും ആവാസവ്യവസ്ഥയെക്കുറിച്ച് കൂടുകൽ മനസ്സിലാക്കുവാനും സ്കൈവാക്ക് സഹായിക്കും.
ബന്നാർഘട്ട ബയോളിക്കൽ പാർക്ക് സഫാരി സമയം
ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ബന്നാർഘട്ട ബയോളിക്കൽ പാർക്ക് സന്ദർശകർക്കായി തുറന്നിരിക്കും. മൃഗശാല 9:30 AM മുതൽ 5:00 PM വരെയും ഗ്രാൻഡ് സഫാരി 10:00 AM മുതൽ 4:30 PM വരെയും, ബട്ടർഫ്ലൈ പാർക്ക് 9:30 AM മുതൽ 5:00 PM വരെയും പ്രവർത്തിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












