ബാംഗ്ലൂരിൽ നിന്നും കുഞ്ഞുയാത്രകൾ പ്ലാൻ ചെയ്തു മടുത്തോ.. ലീവും വാരാന്ത്യങ്ങളും എടുക്കാന്‍ ബാക്കിയുള്ള അവധികളും ചേർത്ത് ഒരു വലിയ യാത്ര തന്നെ പോയാലോ.. ചെറുതൊന്നുമല്ല... അങ്ങ് കാശ്മീരിലേക്കാണ് ഈ യാത്ര. അല്ലെങ്കിലും കാശ്മീർ ഇഷ്ടമല്ലാത്ത ആരാണല്ലേ ഉള്ളത്. ഐആർസിടിസി ഒരുക്കിയിരിക്കുന്ന സ്വപ്ന യാത്രയുടെ ബുക്കിങ് ഇതാ ആരംഭിച്ചിരിക്കുകയാണ്.
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കാശ്മീർ കാഴ്ചകളുടെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ലാത്ത നാടാണ്. മഞ്ഞുമൂടിയ പർവതങ്ങൾ, തടാകങ്ങൾ, ശിക്കര വള്ളങ്ങളിലെ യാത്രകള്‍, ആപ്പിൾ തോട്ടങ്ങൾ, കുങ്കുമപ്പാടങ്ങൾ എന്നിങ്ങനെ എത്ര ഇവിടെ കാണേണ്ട കാഴ്ചകളുടെ പട്ടിക തീരുന്നേയില്ല! എത്ര കണ്ടാലും വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ് കാശ്മീരിന്.

അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ബാംഗ്ലൂർ-കാശ്മീർ ടൂർ പാക്കേജ് മാര്‍ച്ച് 16ന് രാവിലെ എട്ട് മണിക്ക് പുറപ്പെടും. ഇൻഡിഗോ എയർലൈൻസിന്‍റെ ഇക്കണോമി ക്ലാസിൽ ഡൽഹി വഴിയുള്ള കണക്ടിങ്
ഫ്ലൈറ്റിലാണ് യാത്ര. ഉച്ചയ്ക്ക് 2.20 ന് കാശ്മീർ വിമാനത്താവളത്തിൽ എത്തിച്ചേരും. അന്ന് വൈകിട്ട് തന്നെ ശിക്കാര ബോട്ട് യാത്രയും ഫ്ലോട്ടിങ് ഗാർഡൻ ആയ ചാർ ചിനാർ സന്ദർശനവും സ്വന്തം ചെലവിൽ ചെയ്യാം.
ശ്രീനഗറിൽ നിന്നും സോനാമാർഗാണ് പിറ്റേന്ന് സന്ദർശിക്കുന്നത്. സ്വർണ്ണത്തിന്‍റെ പുൽമേട് എന്നു വിളിക്കപ്പെടുന്ന ഇവിടം ഗംഭീര ഫ്രെയിമുകള്‍ എടുക്കാൻ പറ്റിയ ഇടമാണ്. മഞ്ഞുപുതച്ച പർവ്വങ്ങളും ആകാശം മുട്ടി നിൽക്കുന്ന മേഘങ്ങളും താഴ്വാരങ്ങളിലെ പച്ചപ്പും ഒക്കെയാണ് ഇവിടെ കാണാനുള്ളത്. സമുദ്രനിരപ്പിൽ നിന്നും 2800 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. വൈകിട്ടോടെ ശ്രീനഗറിലേക്ക് മടങ്ങും.

ഗുൽമാർഗ് ആണ് അടുത്ത ദിവസത്തെ ലക്ഷ്യസ്ഥാനം. മഞ്ഞുപൊതിഞ്ഞു കിടക്കുന്ന പർവ്വതങ്ങളും സ്കീയിങ്ങും ഗോണ്ടോള റൈഡും ആണ് ഇവിടെ നിങ്ങൾക്ക് കാണാനുള്ളത്. എന്നാൽ ഗൊണ്ടോള റൈഡ് ചെയ്യണമെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും പണം മുടക്കി വേണം പോകുവാൻ. വൈകിട്ടോടെ ശ്രീനഗറിലേക്ക് തിരിക്കും. പിറ്റേന്ന് പഹൽഗാമിലേക്കാണ് പോകുന്നത്. കാശ്മീരിന്റെ സ്വന്തം കാഴ്ചയായ കുങ്കുമപ്പാടങ്ങൾ ഈ യാത്രയിൽ നിങ്ങൾക്ക് കാണാം.അവന്തിപ്പൂർ അവശിഷ്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.
ഹിന്ദി സിനിമ ഷൂട്ടുകളിലൂടെയാണ് പഹൽഗാം സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായത്. ബേതബ് വാലി, ചന്ദന്‍വാരി, അരുവാലി എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. അന്ന് രാത്രി പഹൽഗാമിൽ തന്നെയാണ് തങ്ങുന്നതും. പിറ്റേന്ന് പഹല്‍ഗാമിൽ നിന്നും ശ്രീനഗറിലേക്ക് പോകും. പോകുന്ന വഴിയിൽ ശങ്കരാചാര്യ ക്ഷേത്രം, ഹസ്രതുൽ ഷ്രൈൻ എന്നിവിടങ്ങളും കാണും. കൂടാതെ രാത്രി താമസം ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്.
ആറാം ദിവസം രാവിലെ ഭക്ഷണം കഴിച്ച ശേഷം ഹൗസ് ബോട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യും. തുടർന്ന് രണ്ടേമുക്കാലിന്‍റെ വിമാനത്തിൽ കയറി രാത്രി 7.25 ന് ബാംഗ്ലൂരിൽ എത്തും.
സിംഗിൾ ഒക്യൂപൻസിയിൽ 48,650 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 44,500 രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയിൽ ഒരാൾക്ക് 43,350 രൂപ എന്നിങ്ങനെയാണ് ചിലവ് വരുന്നത്. 5-11 പ്രായത്തിൽ ബെഡ് വേണ്ട കുട്ടികൾക്ക് 35,950 രൂപ, ബെഡ് വേണ്ടെങ്കിൽ 39,640/-രൂപ, 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 33,550/-
രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













