Search
  • Follow NativePlanet
Share
» » ലാൽബാഗ് സ്വാതന്ത്ര്യ ദിന പുഷ്പമേള 2024 ഓഗസ്റ്റ് 8 മുതൽ അംബേദ്കറുടെ ജീവിതവും സംഭാവനകളും പൂക്കളിൽ കാണാം

ലാൽബാഗ് സ്വാതന്ത്ര്യ ദിന പുഷ്പമേള 2024 ഓഗസ്റ്റ് 8 മുതൽ അംബേദ്കറുടെ ജീവിതവും സംഭാവനകളും പൂക്കളിൽ കാണാം

ബെംഗളുരു നിവാസികൾ എല്ലാ വർഷവും ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് ലാൽബാഗ് പാർക്കിലെ പുഷ്പമേള. ഇതിന്‍റെ കൗതുകവും കാഴ്ചകളും എല്ലാം ഓരോ വർഷവും പതിനായിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഇത്തവണത്തെ ലാൽബാഗ് സ്വാതന്ത്ര്യ ദിന പുഷ്പമേളയ്ക്ക് ഓഗസ്റ്റ് 8 വ്യാഴാഴ്ച തുടക്കമാകും.

ഇന്ത്യയുടെ ഭരണഘടനാ ശില്പിയും ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനുമായ ഡോ. ബി ആർ അംബേദ്കറുടെ ജീവിതവും അദ്ദേഹത്തിന്‍റെ സംഭാവനകളും ആണ് 2024 ലാൽബാഗ് ഇൻഡിപെൻഡൻസ് ഡേ പുഷ്പമേളയുടെ വിഷയം. കർണ്ണാടക സംസ്ഥാന ഹോർട്ടി കൾച്ചർ ഡിപ്പാർട്മെന്‍റാണ് പുഷ്പമേള നടത്തുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും അടുത്ത 10 ദിവസത്തിനുള്ളിൽ അന്തിമ ആശയം തീരുമാനിക്കുമെന്നും ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ജോയിൻ്റ് ഡയറക്ടർ എം ജഗദീഷ് അറിയിച്ചു.

Bangalore Travel Ideas Lalbagh Independence-Day Flower Show From August 8

ലാൽബാഗ് സ്വാതന്ത്ര്യ ദിന പുഷ്പമേള 2024

216-ാമത് പുഷ്പമേളയാണ് ഇത്തവണത്തേത്. ഓഗസ്റ്റ് 8ന് ആരംഭിക്കുന്ന പുഷ്പമേള പത്ത് ദിവസം നീണ്ടു നിൽക്കും. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നീ രണ്ട് അവസരങ്ങളിലാണ് ലാൽബാഗ് പുഷ്പമേള നടത്തുന്നത്. ഇവിടുത്തെ ഗ്ലാസ് ഹൗസ് കേന്ദ്രീകരിച്ചാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. ലാൽബാഗിനകത്ത് എട്ടിടങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിച്ച് അംബേദ്കറുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രദർശിപ്പിക്കാനും തീരുമാനമുണ്ട്. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഗ്ലാസ് ഹൗസ്, ബാൻഡ്‌സ്റ്റാൻഡ്, ലാൽബാഗ് റോക്കിന് സമീപം എന്നിവയുൾപ്പെടെ ലാൽബാഗിലെ വിവിധ സ്ഥലങ്ങളിൽ പുഷ്പ പ്രദർശനം നടക്കും. അംബേദ്കറുടെ ജീവിതവും സംഭാവനകളും പൂക്കളുടെ അലങ്കാരങ്ങൾ വഴി ഏറ്റവും മനോഹരവും ക്രിയാത്മകവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. റോസാപ്പൂക്കൾ, ജെർബെറ, ഓർക്കിഡുകൾ, തുടങ്ങിയ പൂക്കളായിരിക്കും ഇതിനായി കൂടുതൽ ഉപയോഗപ്പെടുത്തുക.

ഇവ കൂടാതെ, ഹൈഡ്രാഞ്ചകൾ, ഇമ്പേഷ്യൻസ്, റെഡ് ഹോട്ട് പോക്കറുകൾ, അല്ലിയം, താമര, തുടങ്ങി വൈവിധ്യമാർന്ന പൂക്കളും ഫ്ലവർ ഷോയിൽ അവതരിപ്പിക്കും. ഒപ്പം, സന്ദർശകർക്ക് പലതരം പഴങ്ങൾ, പച്ചക്കറികൾ, അലങ്കാര സസ്യങ്ങൾ എന്നിവ അതിമനോഹരമായി ഒരുക്കിയിരിക്കുന്നത് ആസ്വദിക്കുകയും ചെയ്യാം. ഇത് കൂടാതെ, പഴങ്ങളിലും പച്ചക്കറികളിലും വിവധ രൂപങ്ങൾ കൊത്തി പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

1951 മുതൽ ആണ് ലാൽ ബാഗിൽ റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യദിന പുഷ്പമേളകൾ ആരംഭിച്ചത്. അതിനുമുൻപ് വേനൽ, ശീതകാല പ്രദർശനങ്ങളായാണ് ഇവിടെ മേള ഉണ്ടായിരുന്നത്. ഏകദേശം അഞ്ച് മാസത്തോളം നീളുന്ന തയ്യാറെടുപ്പുകളും നിരവധി ആളുകളുടെ സഹകരണവുമാണ് ഓരോ ഫ്ലവർഷോ നടത്തിപ്പിനും പിന്നിലുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+