Search
  • Follow NativePlanet
Share
» »സ്കൈ ലാന്‍റേൺ ഫെസ്റ്റിവൽ, ക്രിസ്മസ് സർക്കസ്.. തുടങ്ങുന്നതേയുള്ളൂ ബാംഗ്ലൂരിലെ ഡിസംബർ ആഘോഷങ്ങൾ,പട്ടിക

സ്കൈ ലാന്‍റേൺ ഫെസ്റ്റിവൽ, ക്രിസ്മസ് സർക്കസ്.. തുടങ്ങുന്നതേയുള്ളൂ ബാംഗ്ലൂരിലെ ഡിസംബർ ആഘോഷങ്ങൾ,പട്ടിക

ബെംഗളൂരുവിലെ ഡിസംബർ കാലത്തിന് മറ്റൊരു മുഖമാണ്. എങ്ങും ആഘോഷങ്ങളുടെ നേരമാണിത്. നഗരം മുഴുവനും വെളിച്ചങ്ങളാലും അലങ്കാരങ്ങളാലും ഒരുങ്ങുന്ന സമയം. മഴയൊക്കെ മാറി ഡിസംബറിന്‍റെ സ്ഥിരം തണുപ്പിലേക്കും കുളിരു നിറഞ്ഞ, കോടമഞ്ഞു പൊഴിയുന്ന, കിടുകിടാ വിറപ്പിക്കുന്ന കാലവസ്ഥയിലേക്ക് ബാംഗ്ലൂരെത്തുവാൻ ഇനി അധികം ദിവസങ്ങൾ കാണില്ല. ഈ സമയത്ത് ഏറ്റവും ആസ്വദിക്കുവാൻ സാധിക്കുന്നത് ബാംഗ്ലൂരിലെ രസകരമായ ഇവന്‍റുകളും കൂട്ടായ്മകളും ആഘോഷങ്ങളുമാണ്.

ഡിസംബർ മാസം ബാംഗ്ലൂരിൽ തുടങ്ങിയത് തന്നെ മഴയോടെയാണ്. തുടക്കം മഴ കൊണ്ടുപോയെങ്കിലും വരും ദിവസങ്ങൾ കളറാക്കാനുള്ള ഒരുക്കത്തിലാണ് ബെംഗളൂരു നിവാസികൾ. നഗരത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി പരിപടികളും ഇവന്‍റുകളുമാണ് ഡിസംബര്‍ മാസത്തിലുള്ളത്. പുതിയ ആളുകളെ പരിചയപ്പെടുവാനും പുസ്തകങ്ങളും പുത്തൻ ലോകത്തിലേക്ക് കടന്നു ചെല്ലുവാനും സംഗീതം ആസ്വദിക്കാനും സാധിക്കുന്ന വ്യത്യസ്ത ഇവന്‍റുകൾ ഒരുങ്ങുന്നുണ്ട്.

1. എക്കോസ് ഓഫ് എർത്ത് 2024

ഇന്ത്യയുടെ ഹരിത ആഘോഷം എന്നാണ് എക്കോസ് ഓഫ് എർത്ത് പരിപാടി അറിയപ്പെടുന്നത്. സംഗീത്തിലൂടെ സന്ദേശം പ്രചരിപ്പിക്കുന്ന ഈ പരിപാടിയുടെ ഏഴാം പതിപ്പാണ് ബെംഗളൂരുവിൽ നടക്കുവാൻ പോകുന്നത്. സംഗീതം, സുസ്ഥിരത, സംരക്ഷണം എന്നവയുടെ സന്ദേശം ജനങ്ങൾക്ക് പകർന്നു നല്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആറു വർഷത്തെ പതിപ്പിൽ 300-ലധികം അന്താരാഷ്ട്ര, ഇന്ത്യൻ കലാകാരന്മാർക്ക് പങ്കെടുക്കുാൻ അവസരം കിട്ടിയിട്ടുണ്ട്.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേജ്, വലിയ ആർട്ട് ഇൻസ്റ്റാളേഷനുകൾ, കുട്ടികളുടെ വർക്ക്‌ ഷോപ്പുകൾ, ഫ്ലീ മാർക്കറ്റ്, കലാകാരന്മാർക്കൊപ്പം ‌പ്രത്യേക ബ്രഞ്ച് എന്നിങ്ങനെ പല പ്രത്യേകതകളും ഇത്തവണത്തെ എക്കോസ് ഓഫ് എർത്ത് 2024 വിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും പങ്കെടുക്കാമങ്കിലും പത്ത് വയസ്സിനു മുകളിലുള്ളവർക്ക് ടിക്കറ്റ് എടുക്കണം.

തിയതി: ഡിസംബർ 7,8 ഉച്ചയ്ക്ക് 1.00 മുതൽ
ലൊക്കേഷൻ: എംബസി ഇന്‍റർനാഷണൽ റൈഡിംഗ് സ്കൂൾ
149/223, തരുൺഹുൻസ് വില്ലേജ്, സ്റ്റോൺ ഹിൽ ഇന്‍റർനാഷണൽ സ്കൂളിന് അടുത്ത്, ബെംഗളൂരു, കർണാടക 562157.

ഗ്രീൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ

പ്രകൃതിയുമായി ചേർന്നു നില്‍ക്കുന്ന സാഹിത്യ ആഘോഷം എന്നു വിളിക്കാവുന്ന ഒന്നാണ് ബെംഗളൂരുവിൽ നടക്കുന്ന ഗ്രീൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ. പ്രകൃതി എഴുത്ത്, വായന, ചിത്രീകരണം, പ്രകൃതി ഫോട്ടോഗ്രാഫി, കല തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന ഒരിടമാണിത്. പ്രകൃതിയെക്കുറിച്ചുള്ള പ്രകൃതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട സംഘടനകളും അസോസിയേഷുകളും ഇതിന് പിന്തുണ നല്കുന്നു. ഉത്സവങ്ങൾ, പുസ്തക പ്രകാശനങ്ങൾ, ശിൽപശാലകൾ, ഗ്രീൻ വാക്ക് തുടങിങ്ങിയവ ഗ്രീൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ഭാഗമാണ്.

കബ്ബൺ പാർക്കിൽ നടക്കുന്ന ഗ്രീൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ നാലം പതിപ്പിൽ മുപ്പതിലധികം എഴുത്തുകാർ പങ്കെടുക്കുന്നു, എഴുത്തുകാർ നേതൃത്വം നല്കുന്ന ശില്പശാലകളും ഇതിന്‍റെ ഭാഗമാണ്.

തിയതി: ഡിസംബർ 7 രാവിലെ 9.30 മുതൽ
ലൊക്കേഷൻ: കബ്ബണ് പാർക്കിനുള്ളിലെ സെഞ്ച്വറി ക്ലബ്

സ്കൈ ലാന്‍റേൺ ഫെസ്റ്റിവൽ

സംഗീതവും ആഘോഷങ്ങളും നിങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങളാണെങ്കിൽ സ്കൈ ലാന്‍റേൺ ഫെസ്റ്റിവൽ നിങ്ങൾക്കുള്ളാണ്. ബെംഗളൂരുവിൽ ആദ്യമായി ഡേ ഡ്രീമേഴ്‌സ് അവതരിപ്പിക്കുന്ന സ്‌കൈ ലാന്‍റേൺ ഫെസ്റ്റിവൽ ഒരു മികച്ച അനുഭവ സമ്മാനിക്കും. ഓപ്പൺ എയർ പുൽത്തകിടിയിൽ ആകാശത്ത് ഉയർന്നു നിൽക്കുന്ന സ്കൈ ലാന്‍റേണുകൾക്ക് താഴെ സംഗീതം ആസ്വദിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. നാല് മണിക്കൂർ നേരം നീണ്ടു നിൽക്കുന്ന ഷോയിൽ ഫുഡ്, ബാർ കൗണ്ടറുകൾ, ഫോട്ടോ ബൂത്തുകൾ, ഗുഡിസ് കൗണ്ടറുകൾ എന്നിങ്ങനെ കുറെ ആകർഷണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
തിയതി: ഡിസംബർ 7, വൈകുന്നേരം 6 മണി മുതൽ
ലൊക്കേഷൻ: ഉത്സവ റിസോർട്ട്, ഇലക്ട്രോണിക് സിറ്റി

ക്രിസ്മസ് സർക്കസ്

ക്രിസ്മസ് സ്പിരിറ്റ് ഒരു സര്‍ക്കസ് കണ്ട് ആഘോഷിക്കാൻ താല്പര്യമുള്ളവർക്ക് ക്രിസ്മസ് സർക്കസ് കാണാൻ പോകാം. ക്രിസ്മസ് ഡാന്‍സ്, ജിംനാസ്റ്റിക് പെർഫോമന്‍സുകൾ, ഹോളോഗ്രാം ഷോ എന്നിങ്ങനെ മുതിർന്നരെയും കുട്ടികളെയും ഒരുപോലെ ആവേശത്തിലാക്കുന്ന ഒരുപാട് പരിപാടികൾ ഇതിലുണ്ട്. നിങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് മടുപ്പിക്കുന്ന ക്രിസ്മസ് കോമാളികളും ഇതിന്‍റെ ഭാഗമാണ്.
തിയതി: ഡിസംബർ
ലൊക്കേഷൻ: ഒളിംപ്യൻ സർക്കസ്, ജെപി നഗര്‍

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+