ബെംഗളുരുവിന്‍റെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ കഫേകൾ ആണ്. ഭക്ഷണപ്രിയരെ തൃപ്തിപ്പെടുത്താൻ പറ്റിയതെല്ലാം ബെംഗളുരുവിലുണ്ട്. ഏതു നാടിന്‍റെ രുചികളും ഇവിടെ ലഭിക്കും. തനി നാടൻ വിഭവങ്ങൾ വിളമ്പുന്ന ഇടങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള‍് ലഭിക്കുന്ന ഇടങ്ങളും ഇവിടെയുണ്ട്. അതുകൂടാതെയാണ് ഇവിടുത്തെ ഫൂഡ് സ്ട്രീറ്റുകൾ.
എന്തായാലും ബെംഗളുരുവിൽ വന്നാൽ ഭക്ഷണപ്രേമികള്‍ക്ക് കോളടിക്കും. ഒന്നിനൊന്ന് വ്യത്യസ്തമായ രുചികളും സ്ഥലങ്ങളും ഉള്ളപ്പോൾ എവിടെ പോകണം എന്ന കൺഫ്യൂഷൻ മാത്രമേ ഉണ്ടാകൂ. എന്താലായും ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ബെംഗളുരുവിലെ വിന്‍റേജ് കഫേകളായാണ്. ഇന്ത്യയ്ക്ക സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപേ തന്നെ ആരംഭിച്ച കഫേകൾ വരെ ഇവിടെയുണ്ട്. ഇന്നും മാറ്റമില്ലാത്ത രുചികൾ വിളമ്പുന്ന ഇടങ്ങൾ അറിയേണ്ടെ?

1. കോശീസ്- Koshy's
ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ കഫേകളിൽ ഒന്നാണ് കോശീസ്.
1940-കളിൽ ഒരു ബേക്കറിയായി ആരംഭിച്ച കോശീസ് പിന്നീട് 1952-ൽ സെൻ്റ് മാർക്ക്സ് റോഡിൽ കഫേയായി മാറി. യൂറോപ്യൻ, ഇറ്റാലിയൻ രുചികളാണ് ഇവിെ സ്നേഹത്തോടെ വിളമ്പുന്നത്. മട്ടിലും രൂപത്തിലും ഇന്നും നമ്മളെ പഴയ ഒരു കാലഘട്ടിത്തിലേക്ക് കൊണ്ടുപോകാൻ കോശീസിന് കഴിയും. ചുവപ്പ് നിറത്തിലുള്ള ഇഷ്ടികഖളും വലിയ ഫാനുകളുമെല്ലാം ഇവിടെയ കാണാം.
ഹോട്ട് ഡോഗ്, കേരളാ ഫ്രൈഡ് ചിക്കൻ, പ്രോണ്‍സ് ബിരിയാണി, അപ്പം, സ്റ്റ്യൂ, റോസ്റ്റ് ചിക്കൻ എന്നിങ്ങനെ ഒരുപാട് വിഭവങ്ങൾ ഇവിടെയുണ്ട്. കൂടാതെ ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങളും ഇവിടെ ലഭിക്കും.ചിക്കൻ ലിവർ ഓൺ ടോസ്റ്റ്, ഓംലൈറ്റ്, കാരാമൽ കസ്റ്റാർഡ്, കോഫി എന്നിവ ഇവിടെ പരീക്ഷിക്കേണ്ടതാണ്.
വിലാസം: 39, സെന്‍റ് മാർക്സ് റോഡ്, ശാനള നഗർ, അശോക നഗർ, ബെംഗളുരു
സമയം: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ 9:00 മുതൽ രാത്രി 11:00 വരെ
2. എംടിആർ
മാവള്ളി ടിഫിൻ റൂം അഥവാ എംടിആർ ബെംഗളുരുവിലുള്ളവർക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സ്ഥലമാണ്. 1924-ൽ സ്ഥാപിതമായമായ എംടിആറിൽ ആദ്യകാലത്ത് കാപ്പിയും ഇഡ്ഡലിയും മാത്രമേ വിളമ്പിയിരുന്നുള്ളൂ. ഇന്നിപ്പോൾ ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന കഫേ ചെയിന് ആയി എംടിആർ മാറിയിട്ടുണ്ട്. ഇവിടുത്തെ പേരുകേട്ട ദോശ, ഇഡ്ഡലി, കാപ്പി തുടങ്ങിയവയുടെ രുചികൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. റവ ഇഡ്‌ലി, മസാല ദോശ, ചന്ദ്രഹാര, ബിസിബെലെ ബാത്ത് എന്നിവ നിർബന്ധമായും ഇവിടെ കഴിച്ചിരിക്കണം.
വിലാസം: 14, ലാൽ ബാഗ് മെയിൻ റോഡ്, ദൊദ്ദമവല്ലി, സുധാമ നഗർ , ബംഗളുരു ,
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6:30 മുതൽ 11:00 വരെ, ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 8:30 വരെ ഇത് പ്രവർത്തിക്കുന്നു,
3. ലേക്ക് വ്യൂ ബാർ
ബെംഗളുരുവിലെ ഏറ്റവും പഴക്കംചെന്ന ഐസ്ക്രീം പാർലറുകളിൽ ഒന്നാണ് ലേക്ക് വ്യൂ ബാർ. ഇംഗ്ലീഷുകാരനായ ജെയിംസ് മെഡോ ചാൾസാണ് 1930-ൽ ഇത് സ്ഥാപിച്ചത്. വാനില, ചോക്ലേറ്റ്, റാസ്‌ബെറി എന്നിങ്ങനെ മൂന്ന് ഐസ്‌ക്രീമുകൾ വിറ്റിരുന്നു. പിന്നീട് 1947 ൽ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ചാൾസ് തിരികെ മടങ്ങുന്നതിന് മുൻപ് ബിസിനസ്സ് 19 കാരനായ വ്രജ്‌ലാൽ ജംനാദാസ് എന്ന നാട്ടുകാരന് വിറ്റു.

മിൽക്ക് ബാർ, കേക്കുകൾ മുതൽ ഐസ്‌ക്രീമുകൾ, പിസ്സ ബേസുകൾ, ബർഗർ ബൺസ്, ബ്രെഡുകൾ, മിൽക്ക് ഷേക്കുകൾ, കട്‌ലറ്റുകൾ, സാൻഡ്‌വിച്ചുകൾ, ഫ്രൂട്ട് സലാഡുകൾ എന്നിങ്ങനെ ധാരാളം വിഭവങ്ങൾ ഇവിടെയുണ്ട്. ബട്ടർസ്കോച്ച് ഐസ്ക്രീം, ബനാന സ്പ്ലിറ്റ്, ചോക്കലേറ്റ് ഫഡ്ജ്, സ്ട്രോബെറി സ്കൂപ്പുകൾ എന്നിവ ഇവിടെ തീർച്ചയായും രുചിക്കണം
വിലാസം: കണ്ണൻ ബിൽഡിംഗ്, 89, മഹാത്മാ ഗാന്ധി ർഡ്, ഹരിദേവ്പൂർ, ശാന്തല നഗർ, അശോക് നഗർ, ബെംഗളുരു , കർണാടക 560001
സമയം: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ 10:00 മുതൽ 1:00 വരെ
4. ഇന്ത്യൻ കോഫീ ഹൗസ്
കൊളോണിയൽ ഫീലിൽ ഇന്നും ഭക്ഷണം കഴിക്കാൻ പറ്റുന്ന ഇടമാണ് ഇന്ത്യൻ കോഫീ ഹൗസ്. 1957-ൽ സ്ഥാപിതമായ ഇന്ത്യൻ കോഫി ഹൗസ് ഒരു ശൃംഖലയാണ്. ബെഗളുരുവിൽ ഇന്ന് കിട്ടുന്ന, ഇതുവരെ രുചി മാറാത്ത കാപ്പികളിലൊന്ന് ഇവിടുത്തെയാണ്. മസാല ദോശ, ബീറ്റ്‌റൂട്ട് കട്ട്‌ലറ്റുകൾ തുടങ്ങിയവയാണ് ഇവിടുത്തെ ജനപ്രിയ വിഭവങ്ങൾ. കൂടാതെ മട്ടൺ കട്‌ലറ്റ്, ബീറ്റ്‌റൂട്ട് മസാല ദോശ, മട്ടൺ ഓംലെറ്റ്, കോൾഡ് കോഫി എന്നിവയും പരീക്ഷിക്കണം.
വിലാസം: ചർച്ച് സ്ട്രീറ്റിൽ ശൃംഗർ ഷോപ്പിംഗ് കോംപ്ലക്‌സിനു പിന്നിലായാണ്ഇന്ത്യൻ കോഫീ ഹൗസ് സ്ഥിതി ചെയ്യുന്നത്.
സമയം: രാവിലെ 8:00 മുതൽ രാത്രി 8:30 വരെയാണ് പ്രവർത്തന സമയം.
5. ശ്രീ ഗോവിന്ദ റാവു മിലിട്ടറി ഹോട്ടൽ
ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടുന്നതിനു മുൻപ് ആരംഭിച്ച മറ്റൊരു വിന്‍റേജ് കഫേയാണ് ശ്രീ ഗോവിന്ദ റാവു മിലിട്ടറി ഹോട്ടൽ. 1908-ൽ സ്ഥാപിതമായ ഇവിടം അതിന്‍റെ നോൺ വെജിറ്റേറിയൻ വിഭവങ്ങൾക്ക് പ്രസിദ്ധമാണ്. മട്ടൺ ബിരിയാണി, മട്ടൺ ചോപ്‌സ്, കീമ ഫ്രൈ, ചില്ലി ചിക്കൻ, മട്ടൺ ബോൾസ്,മട്ടൺ ബിരിയാണി, ലെഗ് സൂപ്പ്, മട്ടൺ ചോപ്‌സ്, ചിക്കൻ ഫ്രൈ എന്നിവയാണ് തീർച്ചയായും പരീക്ഷിക്കേണ്ട ചില വിഭവങ്ങൾ.
വിലാസം: സുധ ലോഡ്ജ്, 7, കോട്ടൺപേട് മൈൻ റോഡ്, ബെംഗളുരു.
സമയം: തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7:00 മുതൽ രാത്രി 10:30 വരെ പ്രവർത്തിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












