ദേഷ്യം വന്നാൽ പലരും എന്താണ് ചെയ്യുകയെന്ന് പറയാൻ പറ്റില്ല. ചിലർ വളരെ കൂൾ ആയി ദേഷ്യം കൈകാര്യം ചെയ്യുമെങ്കിലും മറ്റുിലർക്ക് അതാവില്ല. മുഷ്ടി ചുരുട്ടി ഭിത്തിയിലോ മേശയിലോ ഇടിച്ച് ദേഷ്യം തീർക്കുക, കൺമുന്നിലെ സാധനങ്ങൾ വലിച്ചെറിയുക, മുന്നില്‍ പെടുന്നവരെ ചീത്തപറഞ്ഞ് ദ്രോഹിക്കുക എന്നിങ്ങനെ പല ഡിഗ്രിയിലും ദേഷ്യം പ്രകടിപ്പിക്കാം. ഒരു വിഭാഗം ആളുകൾക്ക് കയ്യിൽ കിട്ടുന്നതെന്താണോ അതെടുത്ത് എറിയും. ഇങ്ങനെ എറിഞ്ഞ് ദേഷ്യം പ്രകടിപ്പിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത ബാംഗ്ലൂരിൽ നിന്നുണ്ട്.
ദേഷ്യം വന്നാൽ അത് തല്ലിത്തകര്‍ക്ക് കൂൾ ആകാൻ ഇവിടെയുള്ളത് റേജ് റൂം ആണ്. കൺമുന്നിലുള്ളതെല്ലാം തല്ലിത്തകർത്ത് മാത്രം കൂൾ ആകാന്‍ പറ്റുന്നവർക്ക് ഇങ്ങോട്ടേയ്ക്ക് വരാം. കോപമടങ്ങുന്നതു വരെ ചില്ലുപാത്രങ്ങളും സെറാമിക്കും അടക്കമുള്ളവ തല്ലി തീർക്കാൻ ഇവിടെ പാക്കേജുണ്ട്. വളരെ പെട്ടന്നാണ് ബാംഗ്ലൂർ റേജ് റൂം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

എന്താണ് റേജ് റൂം
തങ്ങളുടെ അടക്കിനിർത്തിയിരിക്കുന്ന കോപത്തെ പുറത്തു കളയുവാനുള്ള വഴിയാണ് റേജ് റൂം എന്ന് എളുപ്പത്തിൽ പറയാം.
ആളുകൾക്ക് മറയില്ലാതെ, പേടിക്കാതെ തങ്ങളുടെ ദേഷ്യം വസ്തുക്കൾ തകർത്ത് തീർക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. നശിപ്പിക്കു, തകർക്കുക എന്നീ വാക്കുകൾക്ക് റേജ് റൂമിൽ പ്രസക്തിയില്ല. മറിച്ച് വികാരങ്ങൾ പുറത്തുവിടുന്ന ഒരു രീതി ആ.ി മാത്രമേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ.
വീടുകളിലെ പ്രശ്നം, ജോലിസ്ഥലത്തെ പ്രശ്നം, ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ എന്നിങ്ങനെ നമ്മെ കുഴപ്പിക്കുന്ന, നേരിട്ട് പ്രതികരിക്കാന്‍ സാധിക്കാതെ, മനസ്സിലിട്ട് വയ്ക്കുന്ന ദേഷ്യം പ്രകടിപ്പിക്കാൻ സാധിക്കാതെ വരുന്നവർക്ക് ആവശ്യമായ ഒരിടമാണ് റേജ് റൂം. നിങ്ങളുടെ ദേഷ്യം അതിന്‍റെ ഏറ്റവും പരമാവധിയിൽ പ്രകടിപ്പിക്കാൻ സാധിക്കുന്ന ഇടമാണ് റേജ് റൂം. നിങ്ങൾക്ക് ദേഷ്യവും വന്യവും സ്വതന്ത്രവുമാകാൻ അനുവദിക്കുന്ന ഒരു സ്ഥലമാണിത്.
ബാംഗ്ലൂർ റേജ് റൂം പാക്കേജ്
പല സിനിമകളിലും സീരിസുകളിലും കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ നട്ടിൽ വളരെ പുതുമ തന്നെയാണ് റേജ് റൂം. അതുകൊണ്ടു തന്നെ എന്താണ് റേജ് റൂം എന്നറിയുകയാണ് ആളുകൾക്ക് കൂടുതൽ കൗതുകം. ഇതിനായി ഒരു ട്രയൽ പാക്കേജ് ഉണ്ട്. ഒരു ബിയർ ബോട്ടിൽ, ഒരു ബലൂൺ എന്നിവ ഒരു മിനിറ്റ് നേരത്തേയ്ക്ക് നല്കുന്നതാണ് ഇത്. ഇതിൽ നിന്നുള്ള നിങ്ങളുടെ അനുഭവം നോക്കി മറ്റു പാക്കേജുകൾ തിരഞ്ഞെടുക്കാം.
ഹൾക്ക് പാക്കേജ്
നിങ്ങളുടെ ദേഷ്യം ശമിപ്പിക്കാനായി ഹള്‍ക്ക് പാക്കേജും ഉണ്ട്. 20 ബിയർ കുപ്പികൾ, 10 ബലൂണുകൾ, 1 വലിയ സിറ്റിംഗ് സ്റ്റൂൾ, 1 ട്യൂബ്ലൈറ്റ്, 2 ഫാൻസി പാത്രങ്ങൾ, 3 ടീ ഗ്ലാസുകൾ, 3 സെറാമിക് മഗ്ഗുകൾ, 2 ഗ്ലാസ് പാത്രങ്ങൾ, 1 ഗ്ലാസ് ജാർ എന്നിവയാണ് ഇതിലുൾപ്പെട്ടിരിക്കുന്നത്. 20 മിനിറ്റ് നേരത്തേയ്ക്ക് 1499 രൂപയാണ് നിരക്ക്.
ഇത് കൂടാതെ 499 രൂപാ മുതൽ വേറെ പാക്കേജുകളും തുടങ്ങുന്നു. 6 ബിയർ കുപ്പികൾ, 6 ബലൂണുകൾ, 2 സെറാമിക് മഗ്ഗുകൾ, 2 ടീ ഗ്ലാസുകൾ എന്നിവ പൊട്ടിക്കാം. ഏറ്റവും കുറഞ്ഞ സമയ ദൈർഘ്യം 10 മിനിറ്റാണ്.
സുരക്ഷ ആദ്യം
ബാംഗ്ലൂര് ഉള്‍പ്പെടെ എല്ലാ റേജ് റൂമുകളിലും ആദ്യ പരിഗണന സുരക്ഷയ്ക്കാണ്. ഗ്ലാസ് ഉള്‍പ്പെടെയുള്ളവ അടിച്ചു തകർക്കുമ്പോള്‍ സുരക്ഷിതരായിക്കുക എന്നത് തന്നെയാണ് പ്രാധാന്യം. ഷൂ,ജാക്കറ്റ്, ഫെയ്സ് ഷീൽഡ്, കയ്യുറകൾ, ഹെൽമെറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അടിക്കാനോ ഇടിക്കാനോ എന്തിനാണ് നിങ്ങളഴ്‍ക്ക് താല്പര്യം എന്നത് കണക്കാക്കി ചുറ്റിക, വടി, തോക്കുകൾ, പഞ്ചിംഗ് കയ്യുറകൾ, എല്ലാം ഇവിടെയുണ്ട്.
ബാംഗ്ലൂര്‍ റേജ് റൂം
ബാംഗ്ലൂരിൽ ബസവനഗുഡി പൈ വിസ്ത കൺവെൻഷൻ ഹാളിൽ സൗത്ത് എൻഡ് സർക്കിൾ മെട്രോ സ്റ്റേഷന് സമീപം, പട്ടാളമ്മ ടെമ്പിൾ റോഡിൽ 14-3 ൽ ആണ് ബാംഗ്ലൂര്‍ റേജ് റൂം ഉള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












