Search
  • Follow NativePlanet
Share
» »നന്ദി ഹിൽസ് മാറി നിൽക്കും! കിടിലൻ ഡ്രൈവ്, സൂര്യോദയം, കാഴ്ചകൾ.. എല്ലാമുണ്ട് ദേവരായന ദുർഗയിൽ

നന്ദി ഹിൽസ് മാറി നിൽക്കും! കിടിലൻ ഡ്രൈവ്, സൂര്യോദയം, കാഴ്ചകൾ.. എല്ലാമുണ്ട് ദേവരായന ദുർഗയിൽ

ബെംഗളുരുവിൽ ഒരവധി കിട്ടിയാൽ എത്ര പോകരുതെന്ന് ആഗ്രഹിച്ചാലും ഒടുവിൽ ഉറപ്പായും പോകുന്ന ഇടമാണ് നന്ദി ഹിൽസ്. എത്തിപ്പെടാൻ എളുപ്പമായതുകൊണ്ട് മാത്രമല്ല, മറ്റെവിടെ പോകണം എന്നറിയാത്തതും പലരെയും ഇവിടെയെത്തിക്കുന്നു. എന്നാൽ നന്ദി ഹിൽസ് ഒഴിവാക്കി പോകാൻ പറ്റിയ ഒരു സ്ഥലം പരിചയപ്പെട്ടാലോ. അതാണ് ഡിഡി ഹിൽസ് എന്ന ദേവരായന ദുർഗ ഹിൽസ്.

ബാംഗ്ലൂരിൽ നിന്നുള്ള ഏകദിന യാത്രകൾക്ക് പറ്റിയ, പെട്ടന്ന് പ്ലാൻ ചെയ്തു പോകാൻ സാധിക്കുന്ന ഇടമാണ് ദേവരായന ദുർഗ ഹിൽസ്. കുറച്ച് സാഹസികതയും അല്പം നീണ്ട ഡ്രൈവും ഒക്കെ വേണമെങ്കിലും നിരാശപ്പെടുത്താത്ത യാത്രാനുഭവങ്ങളും കാഴ്ചകളും നല്കുന്നതാണ് ദേവരായന ദുര്‍ഗ. നന്ദി ഹിൽസിനെയപേക്ഷിച്ച് തിരക്കില്ലെന്നു മാത്രമല്ല, സ്വസ്ഥമായി കാഴ്ചകളാസ്വദിക്കാനും കഴിയും.

ദേവരായന ദുർഗ ഹിൽസ്

ബെംഗളുരുവിൽ നിന്നും വെറും 73 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദേവരായന ദുർഗ ഹിൽസ് അവസാന നിമിഷത്തിലെ യാത്രാ പ്ലാനുകളിൽ രക്ഷകനായി എത്തുന്ന ഇടമാണ്. സാഹസികതയും റോഡ് ട്രിപ്പും ഒക്കെ ആവേശംകൊള്ളിക്കുന്നവർക്ക് ഇങ്ങോട്ടേയ്ക് വരാം.
ദേവരായന ദുർഗ പേരുകേട്ടിരിക്കുന്നത്. ഇവിടുത്തെ ക്ഷേത്രങ്ങൾക്കായതിനാൽ കൂടുതലും ആത്മീയ, തീർത്ഥാടകരാണ് ഇവിടെയെത്തുന്നത്. എന്നാൽ,ഇവിടെ എത്തിയാൽ മാത്രമേ ഇവിടം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് എന്താണെന്നറിയാൻ സാധിക്കൂ.

ദൈവങ്ങളുടെ കോട്ട

ദേവരായനഗുർഗ എന്നാൽ ദൈവങ്ങളുടെ കോട്ട എന്നാണർത്ഥം. കോട്ടയും ക്ഷേത്രങ്ങളും മനോഹരമായ വ്യൂ പോയിന്‍റുകളും കാടും ഒക്കെ ചേരുന്ന ഒരനുഭവമാണ് ഇവിടേക്കുള്ള യാത്ര നല്കുന്നത്. ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തുന്ന ഹൈന്ദവ വിശ്വാസികളാണ് ഇവിടെയെത്തുന്നവരിൽ അധികവും. എന്നാൽ സാഹസിക സഞ്ചാരികളെ അകറ്റി നിർത്തുന്ന യാതൊന്നും ഇല്ലാത്തതിനാൽ യാത്രക്കാർക്കും ഇവിടേക്ക് വരാം.

രാവിലെയിറങ്ങാം

രാവിലെ പ്രഭാതഭക്ഷണം കഴിച്ച് മെല്ലെ യാത്ര ആരംഭിക്കാം. വെയിൽ ഒഴിവാക്കുന്ന വിധത്തിൽ യാത്ര പോകുന്നതായിരിക്കും നല്ലത്. വെയിലിനു മുന്നേയെത്തിയാല്‍ ക്ഷീണമില്ലാതെ നടന്നു കയറാം. തുംകൂരിലെത്തി അവിടുന്ന് മറ്റൊരു റൂട്ടിലാണ് ഇവിടേക്ക് വരേണ്ടത്. ഇരുവശവും മരങ്ങള് നിറഞ്ഞു നിൽക്കുന്ന റോഡിലൂടെയുളള യാത്ര വ്യത്യസ്തമായ ഒരനുഭവമായിരിക്കും. പ്രത്യേകിച്ച്, ബെംഗളുരുവിന്‍റെ തിരക്കിൽ നിന്നും മാറി ശാന്തമായ ഒരിടത്തേയ്ക്കുള്ള യാത്രയാകുമ്പോൾ.

തുകൂരിൽ നിന്ന് ദേവരായനദുർഗാ വില്ലേജിൽ എത്തുന്നതിനു മുൻപേ വരെ മരങ്ങൾ തണലിട്ട വഴിയാണ്. ഗ്രാമത്തിലേക്ക് പ്രവേശിച്ചാൽ അത് മലകൾക്കും വെയിലിനും വഴിമാറും. ഇവിടെ ജംങ്ഷനില്‍ ഒരു ടോൾഗേറ്റ് കാണാം. പിന്നീടുള്ള രണ്ട് റോഡുകളിൽ ഒന്ന് ഗ്രാമത്തിലേക്ക് പോകുമ്പോൾ വലതുവശത്തുള്ളത് കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്നു. ക്ഷേത്രത്തിലേക്ക് റോഡിലൂടെയും വേണമെങ്കിൽ പടികൾ കയറിയും പോകാം.

പടികൾ കയറി മുകളിലെത്തിയാൽ കോട്ടയുടെ അവശിഷ്ടങ്ങളും വിശാലമായ കാഴ്ചകൾ നല്കുന്ന വ്യൂ പോയിന്‍റും ഒക്കെ കാണാം. കുറച്ചുകൂടി നടന്നാൽ ക്ഷേത്രത്തിനടുത്തെത്താം. ശ്രീ യോഗ നരസിംഹ ക്ഷേത്രം, ഭോഗ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ക്ലിഫ് പോലെ ഒരു പാറക്കെട്ട് ഇവിടെയുണ്ട്. അതിനു മുകളിൽ കയറി ബൈക്ക് അടുത്തുവെച്ച് ഫോട്ടോ എടുക്കാം.എന്നാൽ ഇപ്പോൾ അവിടെ പ്രവേശനം അനുവദിക്കുന്നില്ല.

പുലര്‍ച്ചെ സൂര്യോദയം കാണാൻ കഴിയുന്ന വിധത്തിൽ ഇവിടേക്ക് വരുന്നതാണ് നല്ലത്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാമെങ്കിലും തണുപ്പുകാലമാണ് ദേവരായനഗുര്‍ഗ ഹിൽസ് സന്ദർശിക്കാൻ പറ്റിയ സമയമെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. മുകളിൽ അധികം കടകൾ ഇല്ലാത്തതിനാൽ അത്യാവശ്യം വേണ്ട പഴം, വെള്ളം തുടങ്ങിയവ കയ്യിൽ കരുതാം.

ദേവരായന ദുര്‍ഗയിൽ എത്തിച്ചേരാൻ

ബസിനാണ് വരുന്നതെങ്കിൽ ബെംഗളുരുവിൽ നിന്ന് തുംകൂരിലെത്തി ഇവിടുന്ന് അടുത്ത ബസ് കയറി വേണം വരാൻ. സ്വന്തം വാഹനത്തിൽ വരുമ്പോൾ
Yoganarasimha Gudi Parking എന്ന് ഗൂഗില‍് മാപ്പിൽ കൊടുത്താൽ ഇവിടെ ക്ഷേത്രത്തിന്‍റെ പാർക്കിങ്ങിലേക്കുള്ള വഴി കിട്ടും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+