ബാംഗ്ലൂർ യാത്ര ആഘോഷമാക്കണമെങ്കിൽ ഒപ്പം ആരെങ്കിലും വേണം എന്ന കാര്യത്തിൽ ഭൂരിഭാഗം പേർക്കും ഒരേ അഭിപ്രായമാണ്. നന്ദി ഹില്‍സിലേക്ക് ഒരു ഡ്രൈവ് പോകാനാണെങ്കിലും എംജി റോഡിലൂടെയോ ചർച്ച് സ്ട്രീറ്റിലൂടെയോ വെറുതേ നടക്കാനാണെങ്കിലും ഒപ്പം ഒരാൾ ഉണ്ടാകുന്നത് ഒരു രസം തന്നെയാണ്. എന്നാൽ എല്ലായ്പ്പോഴും അത് നടക്കണമെന്നില്ല. അങ്ങനെയുള്ളപ്പോൾ തനിച്ചുള്ള യാത്രകൾ തന്നെയാണ് രക്ഷ. എന്നാൽ എവിടെ പോകുമെന്നത് ഒരു സംശയം തന്നെയാണ്.
പക്ഷേ, തനിച്ചുള്ള യാത്രകൾ ആണ് ഏറ്റവും സുഖവും രസവുമെന്ന അഭിപ്രായക്കാരും ഒരുപാടുണ്ട്. അതിപ്പോ ബാംഗ്ലൂരിലാണെങ്കിലും ബാംങ്കോക്കിലായാലും തനിച്ച് ആസ്വദിക്കാനും സന്തോഷങ്ങൾ തനിച്ച് കണ്ടെത്താനും കഴിഞ്ഞാൽ പിന്നെ യാത്രകളിൽ അല്പം പോലും വിഷമിക്കേണ്ടി വരില്ല. ഇതാ ബാംഗ്ലൂരിലെ സോളോ യാത്രകളിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റിയ രസകരമായ കാര്യങ്ങൾ നോക്കാം.

ആരെയും നോക്കാതെ ഭക്ഷണം കഴിക്കാം
യാത്രകളുടെ രസങ്ങളിലൊന്ന് പോകുന്ന നാടിന്‍റെ രുചികൾ പരീക്ഷിക്കാം എന്നതാണ്. ബാംഗ്ലൂരിലാണെങ്കിൽ ലോകത്തിന്‍റെ ഏതു ഭാഗത്തുമുള്ള രുചികൾ യഥേഷ്ടം ലഭിക്കുകയും ചെയ്യും. അതല്ല, കുറഞ്ഞ നിരക്കിൽ സ്ട്രീറ്റ് ഫൂഡ് ലഭിക്കുന്ന ഒത്തിരി ഇടങ്ങൾ ഇവിടെ കാണുകയും ചെയ്യാം. തനിച്ചുള്ള യാത്രയിൽ ഭക്ഷണങ്ങൾ നിങ്ങളുടെ രുചി പോലെ എത്ര വേണമെങ്കിലും കഴിക്കാം എന്നതാണ്. കർണ്ണാടകയുടെ തനത് രുചികൾ വിളമ്പുന്ന ഇടങ്ങളും ചെറിയ ഭക്ഷണ ശാലകളും നിങ്ങളുടെ ആഗ്രഹം സഫലീകരിക്കാനായി തിരഞ്ഞെടുക്കാം.
ആരെയും കൂസാതെ, എത്ര വേണമെങ്കിലും കഴിക്കുകയും ചെയ്യാം. വ്യത്യസ്തങ്ങളായ രുചികൾ പരീക്ഷിക്കാനും ഇഷ്ട ഇടങ്ങളിൽ കയറുവാനും ഈ സമയം വിനിയോഗിക്കാം.
ധ്യാനിക്കാം, പുതിയൊരാളാകാം
മറ്റൊരാൾക്കൊപ്പം പോകുമ്പോൾ അവരുടെ ഇഷ്ടങ്ങൾ പരിഗണിക്കേണ്ട വരും. തനിച്ചുള്ള യാത്രകളിൽ അങ്ങനെയൊരു പ്രശ്നം വരില്ല. ഈ വണ നിങ്ങൾക്ക് സോളോ യാത്രയിൽ മറക്കാതെ ആർട്ട് ഓഫ് ലിവിങ് ഇന്‍റർനാഷണൽ സെന്‍ററിലേക്ക് പോകാം. യോഗ ചെയ്യാനും ധ്യാനിക്കാനും നിങ്ങളിലെ പുതിയ ആളെ കണ്ടെത്തുവാനും എല്ലാം പറ്റിയ സ്ഥലമാണിത്. സമാധാനവും അതിനുശേഷം ഒരു ഉണർവും തേടിയുള്ള യാത്രയാണെങ്കിൽ നിർബന്ധമായും നിങ്ങൾ ഇവിടം സന്ദർശിക്കണം.
ബാംഗ്ലൂർ കനകപുരയ്ക്ക് സമീപം ഉദയ്പുരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ബാംഗ്ലൂരിലെ സ്ട്രീറ്റുകൾ കാണാം
ബാംഗ്ലൂരിൽ തനിച്ചുള്ള സമയം ഏറ്റവും ഫലപ്രദമായി ചെലവഴിക്കാൻ പറ്റുന്നത് സ്ട്രീറ്റുകളിലാണ്. ഷോപ്പിങ് നടത്താനും വിലപേശാനും വെറുതേ റോഡരികിലൂടെ മണിക്കൂറുകളോളം സമയം നടന്ന് ചെലവഴിക്കുവാനും വിൻഡോ ഷോപ്പിങ്ങും ഒപ്പം വഴിയോരങ്ങളിലെ ഭക്ഷണശാലകളിൽ നിന്നും വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാവാനും ഈ സമയം പ്രയോജനപ്പെടുത്താം. തിരക്കേറിയ സ്ട്രീറ്റിനോടു ചേർന്നുള്ള കഫേയില്‍ പോയി ഒരു കാപ്പി നുണഞ്ഞ് പുറത്തെ തിരക്ക് കണ്ടിരിക്കാനും ഒരു രസം തന്നെയാണ്.
ലാൽ ബാഗിലേക്ക് വിടാം
ഷോപ്പിങ്ങും ഭക്ഷണവും എല്ലാം കഴിഞ്ഞ് വെറുതേ ഒരിടത്ത് വന്നിരുന്നാൽ മതിയെന്ന് തോന്നുന്നുണ്ടെങ്കിൽ ലാൽ ബാഗിലേക്ക് പോകാം. ആരെയും മൈൻഡ് ചെയ്യാതെ, എത്ര നേരം വേണമെങ്കിലും വന്നിരിക്കാൻ പറ്റിയ സ്ഥലമാണിത്.
മരത്തിന്‍റെ ചുവട്ടിലോ പുൽത്തകിടിയിലോ അല്ലെങ്കിൽ ലാൽ ബാഗ് ഉദ്യാനത്തിനെ തടാകത്തിനടുത്തോ വന്നിരിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












