Search
  • Follow NativePlanet
Share
» »തട്ടിൽ കളിക്കുന്ന നാടകം, സംഗീത കച്ചേരി, ബാംഗ്ലൂരിലെ സായാഹ്നങ്ങൾ ആഘോഷിക്കാം

തട്ടിൽ കളിക്കുന്ന നാടകം, സംഗീത കച്ചേരി, ബാംഗ്ലൂരിലെ സായാഹ്നങ്ങൾ ആഘോഷിക്കാം

വാരാന്ത്യങ്ങളും അവധിയും ബാംഗ്ലൂരിൽ എങ്ങനെ ചെലവഴിക്കണം എന്ന കൺഫ്യൂഷൻ പലർക്കും ഉണ്ട്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വന്ന ക്ഷീണത്തിൽ ശനിയാഴ്ച വൈകിയെണീറ്റ് വൈകിട്ട് പുറത്തുപോയി വന്നാൽ പിന്നെ കഴിഞ്ഞു. പിന്നെ ബാക്കിയുള്ളത് ഞായറാഴ്ചയാണ്. മടി കാരണം അതും വെറുതേയിരുന്ന് കളയുന്നത് സ്ഥിരം പരിപാടിയാണ്. എന്നാൽ ഡ്യൂട്ടിയോ അവധിയോ ബാധിക്കാതെ വെറുതേ ഒരു വൈകുന്നേരം ബാംഗ്ലൂർ നഗരത്തിലേക്ക് ഇറങ്ങിയാലോ?

പബ്ബും ക്ലബും ഒന്നുമല്ല, കലാപ്രേമിയാണ് നിങ്ങളെങ്കില്‍ ബാംഗ്ലൂരിൽ പോയി ആസ്വദിക്കാൻ പറ്റിയ കുറേ കാഴ്ചകളിലേക്കാണ് ഇന്ന് നിങ്ങളെ ക്ഷണിക്കുന്നത്. കരകൗശല മേളയും നാടകവും സംഗീത കച്ചേരിയും ഒക്കെയായി ബാംഗ്ലൂരിലെ വൈകുന്നേരങ്ങൾ ആസ്വദിച്ചാലോ.. ഇതാ എങ്ങനെയെന്ന് നോക്കാം.

Bangalore Travel Ideas: Things To Do In Bengaluru For A Creative Evening

1. ബാംഗ്ലൂർ ആര്‍ട് ആൻഡ് ക്രാഫ്റ്റ് മേള

വീടും ഓഫീസും അലങ്കരിക്കുവാനും അടുത്ത സുഹൃത്തുക്കൾക്ക് സമ്മാനമായി നല്കാനും എന്തെങ്കിലും തേടുകയാണോ നിങ്ങള്‍? എങ്കിൽ അതിനൊരുത്തരം ഇതാ. ചിത്രകലാ പരിഷത്തിൽ നടക്കുന്ന ബാംഗ്ലൂർ ആര്‍ട് ആൻഡ് ക്രാഫ്റ്റ് മേള നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും. കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും മാത്രമല്ല, തുണി, തടി, തുടങ്ങിയവയിൽ നിർമ്മിച്ച കലാവസ്തുക്കളും വസ്ത്രങ്ങൾ, പുതപ്പുകൾ, ചിത്രങ്ങൾ, സെറാമിക് സാധനങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.
ഫെബ്രുവരി 4 വരെയാണ് ബാംഗ്ലൂർ ആര്‍ട് ആൻഡ് ക്രാഫ്റ്റ് മേള നീണ്ടുനിൽക്കുന്നത്.

2. രംഗ ശങ്കരയിൽ നാടകം കാണാം

സിനിമയുടെയും സ്റ്റാൻഡ് അപ്പ് കോമ‍ഡികളുടെയും കാലത്ത് ഒരു നാടകമോ സംഗീത ഹാസ്യചിത്രമോ കണ്ടാലോ.. അതൊരു ഗംഭീര അനുഭവമായിരിക്കും എന്നു തോന്നുന്നില്ലേ? അങ്ങനെയെങ്കിൽ ഇനി പോകേണ്ട സ്ഥലം രംഗ ശങ്കര ആണ്. ആന്‍റ് ഹിൽ എന്ന സംഗീത ഹാസ്യചിത്രം ഇവിടെ നടക്കുന്നുണ്ട്. കോർപ്പറേറ്റ് ലോകത്തിന് തങ്ങളുടെ ജീവനക്കാരുടെ മാനസികാരോഗ്യ അവസ്ഥകളിൽ ശ്രദ്ധ നൽകണമെന്ന സന്ദേശമാണ് ഇത് നല്കുന്നത്,
ഫെബ്രുവരി 9, 17, 18 തീയതികളിൽ രംഗ ശങ്കരയിൽ വെച്ചാണ് ഇത് നടക്കുന്നത്.

3. ശാസ്ത്രീയ സംഗീതം കേൾക്കാം

കച്ചേരിയിലും ശാസ്ത്രീയ സംഗീതത്തിലും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇനി വരുന്ന ദിവസങ്ങളിലെ കുറച്ച് സമയം അതിനായി ചെലവഴിക്കാം. കർണാടകയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള 300-ലധികം ശാസ്ത്രീയ സംഗീതജ്ഞർ പങ്കെടുക്കുന്ന ഏഴ് ദിവസത്തെ കച്ചേരിയാണിത്. ത്യാഗരാജസ്വാമികളെ അനുസ്മരിച്ച് നടത്തുന്ന ചടങ്ങിൽ ശാസ്ത്രീയ സംഗീത രംഗത്തെ മുതിർന്നവരെ 'ഭാരതി ത്യാഗരാജ സമ്മാന്' പുരസ്കാരം നൽകി ആദരിക്കും. ചാമരാജ്പേട്ടയിലെ ശൃംഗേരി ശങ്കരമഠത്തിലാണ് ഇത് നടക്കുന്നത്.
ജനുവരി 30 വരെയാണ് കച്ചേരി ഉണ്ടായിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+