Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ -ഗോവ കിടിലൻ യാത്ര പാക്കേജ്, നാല് ദിവസം അടിച്ചുപൊളിക്കാം!

ബാംഗ്ലൂർ -ഗോവ കിടിലൻ യാത്ര പാക്കേജ്, നാല് ദിവസം അടിച്ചുപൊളിക്കാം!

ബാംഗ്ലൂർ‌ യാത്രകളിൽ ഏറ്റവുമധികം ആളുകൾ പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് ഗോവ ആണ്. ബീച്ചും പബ്ബും ആഘോഷങ്ങളും ഷോപ്പിങ്ങും ഒക്കെയായി മൂന്നും നാലും ദിവസം ആഹ്ലാദിക്കുവാൻ ഗോവയോളം മികച്ച ഒരിടമില്ല. ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഗോവയെ ധൈര്യത്തിൽ തിരഞ്ഞെടുക്കാ.ം സ്വകാര്യ ടൂർ പാക്കേജുകൾക്കൊപ്പം ഐആർസിടിയിയും ബാംഗ്ലൂര്‍- ഗോവാ ടൂർ പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്.

ഗോവാ കാർണിവൽ പാക്കേജ് എന്നു പേരിട്ടിരിക്കുന്ന ഈ ഐആർസിടിസി ബാംഗ്ലൂര്‍-ഗോവ യാത്രയുടെ ആകർഷണം പണം മുടക്കി ടിക്കറ്റ് എടുത്താൽ മാത്രം മതി എന്നതാണ്. സ്ഥലങ്ങൾ എങ്ങനെ പോകണം, രാത്രി എവിടെ കഴിയണം, എവിടുന്ന് ഭക്ഷണം കഴിക്കണം എന്നിങ്ങനെ ഒരു യാത്രയിലെ ബുദ്ധിമുട്ടുകൾ എല്ലാം നമ്മൾ അറിയാതെ ഇവർ നോക്കിക്കൊള്ളും. നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന രീതിയിലാണ് ഈ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.

Bangalore Travel Ideas: Visit Goa From Bengaluru For 5 Days

ഗോവാ കാർണിവൽ യാത്ര

ഫെബ്രുവരി എട്ടാം തിയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബാംഗ്ലൂർ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ട്രെയിൻ നമ്പര്‍ 17309 ൽ ഉള്ള യാത്ര രണ്ടാം ദിവസം രാവിലെ അഞ്ച് മണിക്ക് വാസ്കോ റെയിൽവേ സ്റ്റേഷനിൽ എത്തും. അവിടുന്ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം കാഴ്ചകൾ കാണാനിറങ്ങും. അൻജുനാ ബീച്ച്, വാഗറ്റോർ ബീച്ച്, ഫോർട്ട് അഗൗഡ, കാലൻഗുട്ടെ ബീച്ച്, എന്നിവിടങ്ങള് ഈ ദിവസം കാണും.

മൂന്നാം ദിവസം സൗത്ത് ഗോവയാണ് സന്ദർശിക്കുന്നത്. മംഗുഷി ക്ഷേത്രം, പഴയ ഗോവ പള്ളികൾ, മിരാമർ ബീച്ച്, ഡോണപോള ബീച്ച് എന്നിവിടങ്ങളാണ് ഈ ദിവസം ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ഹോട്ടലിലേക്ക് മടങ്ങുക. അത്താഴവും ഹോട്ടലിൽ രാത്രി താമസവും.

നാലാം ദിവസം യാത്രയിലെ രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസമാണ്. ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച്, ചെക്ക് ഔട്ട് ചെയ്‌ത് പാൻജിമിൽ ഷോപ്പിങ്ങിനായി പോകും. പിന്നീട് വൈകുന്നേരം മണ്ഡോവി നദി ക്രൂയിസും ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് വാസോ/ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ രാത്രി ഡ്രോപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ നമ്പർ 17310-ൽ രാത്രി 22.55-ന് ബെംഗളൂരുവിലേക്ക് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12.30 ഓടെ ട്രെയിൻ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനില്‍ എത്തിച്ചേരും.

18,900/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഇത് ട്രിപ്പിൾ ഷെയറിങ്ങിനാണ്. ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 19,460 /- രൂപയും സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 25,770 /- രൂപയം നിരക്ക് വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+