Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് ഇതിലും കുറഞ്ഞ ചെലവിൽ പോകാനാവില്ല! മധുരയും കന്യാകുമാരിയും കാണാൻ ബജറ്റ് ടൂർ

ബാംഗ്ലൂരിൽ നിന്ന് ഇതിലും കുറഞ്ഞ ചെലവിൽ പോകാനാവില്ല! മധുരയും കന്യാകുമാരിയും കാണാൻ ബജറ്റ് ടൂർ

ബാംഗ്ലൂര്‍ യാത്രാ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് വ്യത്യസ്തങ്ങളായ പാക്കേജുകൾ ലഭ്യമാണ്. അതിലൊന്നാണ് ഐആർസിടിസിയുടെ ബാംഗ്ലൂർ ടൂർ പാക്കേജ്. കുറഞ്ഞ ചെലവും കൂടുതൽ കാഴ്ചകളും മാത്രമല്ല, സുഖകരമായ യാത്രയും ഉറപ്പു തരുന്നവയാണ് ഇവ. ഇപ്പോഴിതാ ബാംഗ്ലൂർ-കന്യാകുമാരി-രാമേശ്വരം-മധുരെ പാക്കേജ് ഒരുക്കിയിരിക്കുയാണ് ഐആർസിടിസി.

ഡിവൈൻ തമിഴ്നാട് പാക്കേജ് (Divine Tamil Nadu Package) എന്ന ഈ യാത്ര തമിഴ്നാട്ടിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ച്, ഒറ്റ യാത്രയിൽ അവ കണ്ടുവരാൻ അനുവദിക്കുന്ന യാത്രയാണ്. നാല് രാത്രിയും അഞ്ച് പകലും നീണ്ടുനിൽക്കുന്ന തമിഴ്നാട് പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

Bangalore-Kanyakumari Tour Package

ബാംഗ്ലൂർ-കന്യാകുമാരി-രാമേശ്വരം-മധുരെ പാക്കേജ്

ബാംഗ്ലൂരിൽ നിന്ന് എല്ലാ വ്യാഴാഴ്ചയും പുറപ്പെടുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പാക്കേജ് കന്യാകുമാരി,രാമേശ്വരം, മധുരെ എന്നിവിടങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങൾ കണ്ടുവരാൻ സഹായിക്കുന്ന പാക്കേജാണ്. ബാംഗ്ലൂരിൽ നിന്നും വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ട്രെയിൻ നമ്പർ 17235 ബെംഗളുരു-നാഗർകോവിൽ എക്സ്പ്രസിൽ യാത്ര ആരംഭിക്കും. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ 8.15ന് ട്രെയിൻ നാഗർകോവിലിൽ എത്തിച്ചേരും.

നാഗർകോവിൽ ആണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്ക് പോകും. അവിടുന്ന് ഫ്രഷ് ആയി കുമാരി അമ്മൻ ക്ഷേത്രം എന്ന കന്യാകുമാരി ക്ഷേത്രം കാണാൻ പോകും. തുടർന്ന് വിവേകാനന്ദ റോക്ക് മെമ്മോറിയൽ, തിരുവള്ളുവർ പ്രതിമ, ഗാന്ധി മെമ്മോറിയൽ എന്നീ സ്ഥലങ്ങളും കാണും. താമസിക്കുന്ന ഹോട്ടലിന് സമീപം തന്നെയാണ് ഈ സ്ഥലങ്ങളെല്ലാം എന്നതിനാൽ യാത്രക്കാർ തന്നെ വേണം ഇവിടേക്ക് പോകുവാൻ. വൈകിട്ട് സൺസെറ്റ് വ്യൂ പോയിന്‍റ്, വാക്സ് മ്യൂസിയം എന്നിവിടങ്ങളും കാണും.

Bangalore Travel Ideas

മൂന്നാം ദിവസം അതിരാവിലെ എണീറ്റ് കന്യാകുമാരിയിലെ സൂര്യോദയം കാണാം. തുടർന്ന് തിരുച്ചെണ്ടൂർ എന്ന സ്ഥലം സന്ദർശിക്കും. ശേഷം രാമേശ്വരത്തേയ്ക്ക് പോകും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം അന്ന് മുഴുവനും സ്വന്തം നിലയിൽ രാമേശ്വരം കാണാൻ സൗകര്യമുണ്ടാകും. രാത്രിയിൽ ഹോട്ടലിൽ താമസിക്കാം. നാലാം ദിവസം അതിരാവിലെ രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിന് പോകാം. രാമർപാദം ക്ഷേത്രം, പഞ്ചഹനുമാൻ ക്ഷേത്രം എന്നിവിടങ്ങൾ കണ്ട് നേരെ മധുരയ്ക്ക് പോകും.

മധുരയിൽ തിരുപുരൻ-കുണ്ട്രം മുരുകൻ ക്ഷേത്രം, തിരുമലൈ നായകർ മഹൽ, മീനാക്ഷി അമ്മൻ ക്ഷേത്രം എന്നിവ സന്ദർശിക്കും. ശേഷം രാത്രി എട്ടുമണിയോടെ നിങ്ങളെ മധുരെ റെയില്‍വേ സ്റ്റേഷനിൽ എത്തിക്കും. രാത്രി 11.30ന് ട്രെയിൻ നമ്പര്‍ 17236 ൽ കയറി പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 9.20ന് ബാംഗ്ലൂരിലെത്തും.

കംഫോര്‌ട്ട് (3എസി), സ്റ്റാൻഡോർഡ് (സ്ലീപ്പർ) എന്നിങ്ങനെ രണ്ടു ക്ലാസുകളിലായാണ് യാത്രാ സൗകര്യമുള്ളത്. കംഫോര്‌ട്ടിൽ സിംഗിൾ ഷെയറിങ്ങിൽ 26280 രൂപ, ട്വിൻ ഷെയറിങ്ങിൽ 14360/-രൂപ, ട്രിപ്പിൾ ഷെയറിങ്ങിൽ 11210/- രൂപ എന്നിങ്ങനെയും കുട്ടികൾക്ക് 8380/- രൂപ, 6820/- രൂപ എന്നിങ്ങനെയുമാണ് നിരക്ക്.

സ്ലീപ്പറിൽ സിംഗിൾ ഷെയറിങ്ങിൽ 24750/-
രൂപ, ട്വിൻ ഷെയറിങ്ങിൽ12830/- രൂപ, ട്രിപ്പിൾ ഷെയറിങ്ങിൽ 9680/- രൂപ എന്നിങ്ങനെയും കുട്ടികൾക്ക്6850/-രൂപ,6850/- രൂപ എന്നിങ്ങനെയുമാണ് നിരക്ക്. യാത്രയെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഫോൺ- 80-43023088/ 8595931291, 8595931292, 8595931294, 8595931293

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+