Search
  • Follow NativePlanet
Share
» »ചൂട് ഒരു പ്രശ്നമേയല്ല..ആശ്വസിക്കാൻ ബെംഗളുരുവിലെ വാട്ടർ പാർക്കുകൾ

ചൂട് ഒരു പ്രശ്നമേയല്ല..ആശ്വസിക്കാൻ ബെംഗളുരുവിലെ വാട്ടർ പാർക്കുകൾ

വെയിലാണോ മഴാണോ ഇപ്പോൾ ബെംഗളുരുവിൽ അനുഭവപ്പെടുന്നതെന്ന് ചോദിച്ചാൽ ബാംഗ്ലൂരുകാർ ഉത്തരം പറയുവാൻ ഒന്ന് സംശയിക്കും. പകൽ മുെവുവനും മോശമില്ലാത്ത രീതിയിൽ ചൂടാണെങ്കിലും വൈകുന്നേരമാകുമ്പോഴേക്കും കാലാവ്സഥ മാറി മഴ പെയ്യും. എന്തായാലും പകൽ സമയത്തെ ചൂടിന് ഒരു കുറവ് വന്നു എന്നതാണ് മഴ പെയ്തുകൊണ്ടുള്ള മെച്ചം.

എങ്കിലും ചില ദിവസങ്ങളിൽ പകൽ നേരത്തെ ചൂട് സഹിക്കാൻ പറ്റാതെ വരുമ്പോൾ ഒന്നു മുങ്ങിക്കുളിക്കുവാനോ വെള്ളത്തിലിറങ്ങാമോ ഒക്കെ തോന്നില്ലേ.. അതിനൊരു പരിഹാരമാണ് ബെംഗളുരുവിലെ വാട്ടർ പാർക്കുകൾ. ഇതാ ചൂടിൽ നിന്നും രക്ഷ നേടുവാന്‍ ബെംഗളുരുവിൽ പോകാവുന്ന വാട്ടർ പാർക്കുകൾ പരിചയപ്പെടാം.

Water Parks In Bangalore To Escape From Scorching Summer

1. ഫൺവേൾഡ് വാട്ടർ പാർക്ക് ബെംഗളുരു

വാട്ടർ പാർക്കും അമ്യൂസ്മെന്‍റ് പാർക്കും ചേർന്ന ഫൾവേൾഡ് വാട്ടർ പാർക്ക് ബെംഗളുരുവിലെ പ്രധാന അമ്യൂസ്മെന്‍റ് പാർക്കുകളിൽ ഒന്നാണ്. കുട്ടികളെയും കൂട്ടി ഒരു പകൽ ചെലവഴിക്കാൻ പറ്റിയ ഇവിടെ വെള്ളത്തിലിറങ്ങിയുള്ള കളി മാത്രമല്ല, സാഹസികതയുടെയും ആശ്ചര്യത്തിന്‍റെയും കൗതുകത്തിന്‍റെയും അത്ഭുത ലോകത്തെത്തിക്കുന്ന നിരവധി റൈഡുകളും ഫൺവേൾഡ് വാട്ടർ പാർക്കിൽ ഉണ്ട്.

ബെംഗളുരു ജയമഹലിൽ ആണ് ഇതുള്ളത്. രാവിലെ 10.00 മുതൽ വൈകിട്ട് 7.00 വരെയാണ് പ്രവർത്തന സമയം. ഏകദേശം 750 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. നിങ്ങൾ സന്ദർശിക്കുന്ന ദിവസവും നിങ്ങളുടെ പ്രായവും അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. വാട്ടർ സ്ലൈഡുകൾ, പൂൾ ഡാൻസിങ് തുടങ്ങിയവ പരീക്ഷിക്കുവാൻ മറക്കരുത്.

2. പ്ലേ പൂൾ, വണ്ടർലാ

ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ വാട്ടർ പാർക്ക് ആണ് വണ്ടർ ലായിലെ പ്ലേ പൂൾ. കളിയും കൂട്ടുകാരും ഒക്കെയായി ചൂടിൽ നിന്ന് രക്ഷപെടുവാൻ ഒരു വഴി തേടുകയാണങ്കിൽ ഇവിടേക്ക് വരാം. ഫൺ ഗെയിമുകൾ, ആക്ടിവിറ്റികൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ആഴ്ചാവസാനങ്ങളിലും അവധി ദിനങ്ങളിലുമാണ് ഇവിടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്.

ബെംഗളുരുവിൽ മൈസൂർ റോഡിലാണ് വണ്ടർലാ സ്ഥിതി ചെയ്യുന്നത്. രാവിലെ 11.00 മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇ് പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് 720 രൂപാ മുതലും മുതിർന്നവർക്ക് 890 രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. പൊതുഅവധികൾക്കും വാരാന്ത്യങ്ങൾക്കും നിരക്ക് കൂടും

3. ജിആർഎസ് ഫാന്‍റസി പാർക്ക് ബാംഗ്ലൂര്‍

കുട്ടികൾക്കും മുതിർന്നവർക്കും വേനൽക്കാലത്തെ ചൂടേറി പകലുകൾ ചെലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണ് മൈസൂരിനടുത്ത് മേടഗല്ലിയിലെ ജിആർഎസ് ഫാന്‍റസി പാർക്ക് . വ്യത്യസ്തങ്ങളായ ആക്ടിവിറ്റികളാണ് ഇവിടുത്തെ പ്രത്യേകത. അതിൽതന്നെ ഇവിടുത്തെ വാട്ടർ പാർക്കിലെ സെറ്റിങ്സും റൈഡുകളും വളരെ രസകരമാണ്.

രാവിലെ 10.30 മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടം പ്രവർത്തിക്കുന്നത്. മുതിർന്നവർക്ക് 645 രൂപയും കുട്ടികൾക്ക് 550 രൂപയുമാണ് നിരക്ക്.

4. ലുംബിനി ഗാർഡൻസ്, ബെംഗളുരു

ബെംഗളൂരുവിലെ ഹെബ്ബാളിലെ നാഗവാര തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന ലുംബിനി ഗാർഡൻസ് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പോകാൻ പറ്റിയ സ്ഥലമാണ്. വേനൽക്കാലത്തെ ഔട്ടിങ്ങുകൾക്ക് യോജിച്ച ഇവിടം രാവിലെ 11 മണിക്ക് തുറന്ന് വൈകുന്നേരം 7 മണിക്ക് അടയ്ക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും 50 രൂപയും വേവ് പൂളിലേക്കുള്ള പ്രവേശനം ഒരാൾക്ക് 100 രൂപയുമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+