Search
  • Follow NativePlanet
Share
» »ഓണം 2024: നാട്ടിൽ പോയില്ലേ.. 25 കിലോമീറ്ററിലെ ബാംഗ്ലൂർ ഇടങ്ങൾ, ഓണം യാത്ര ചെയ്ത് ആഘോഷിക്കാം

ഓണം 2024: നാട്ടിൽ പോയില്ലേ.. 25 കിലോമീറ്ററിലെ ബാംഗ്ലൂർ ഇടങ്ങൾ, ഓണം യാത്ര ചെയ്ത് ആഘോഷിക്കാം

ഓണം വന്നാൽ മലയാളികൾക്ക് നാട്ടിലെത്തണം. ടിക്കറ്റുകൽ നേരത്തെ ബുക്ക് ചെയ്തും യാത്ര ഉറപ്പിച്ചും കാർ പൂളിങ് നടത്തിയും ഒക്കെ എങ്ങനെയും നാട്ടിലെത്താൻ ശ്രമിക്കുന്നവരാണ് മിക്കവരും. എന്നാൽ ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാൽ ഓണത്തിന് നാട്ടിൽ പോകാൻ പറ്റിയില്ലെങ്കിലോ? നാട്ടിലെ ഓണത്തിന് ഇല്ലെന്ന് വെച്ച് ബാംഗ്ലൂരിൽ വെറുതേയിരിക്കാൻ പറ്റുമോ... ഒരിക്കലും ഇല്ല.

ഓണത്തിന്‍റെ ദിവസങ്ങളിൽ നിങ്ങൾ ബാഗ്ലൂരിൽ ഉണ്ടെങ്കിൽ എന്തുചെയ്യും എന്നാണോ സംശയം. ബാംഗ്ലൂരും യാത്രകളും ഉള്ളപ്പോൾ പിന്നെ എന്താണ് വേണ്ടത്? ബെംഗളുരുവിലെ ഓണം ആഘോഷങ്ങളും സദ്യയും ഒക്കെ കഴിയുമ്പോഴേയ്ക്കും യാത്ര പോകാൻ ഒരു മടി കണ്ടേക്കാം. അതുകൊണ്ടുതന്നെ ബെംഗളുരുവിന് ചുറ്റിൽ വെറും 25 കിലോമീറ്ററിൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്.

നമ്മ ബെംഗളുരു അക്വേറിയം

ഓണം നാളില്‌ ബെംഗളുരുവിനുള്ളിൽ ഒരു ചെറിയ പ്ലാൻ ചെയ്യുന്നവര്‍ക്ക് മൊത്തത്തിൽ മികച്ച അനുഭവം നല്കുന്ന ഒരിടമാണ് നമ്മ ബെംഗളുരു അക്വേറിയം. തിരക്കേറിയ നഗരത്തിനുള്ളിൽ ശാന്തതയും സമാധാനവും നല്കുന്ന കാഴ്ചയാണ് അക്വേറിയത്തിലുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കാഴ്ചകളും സമയം പോകുന്ന വിധം അറിയാത്ത വിധത്തിലുള്ള സജ്ജീകരണങ്ങളും ഇവിടെ കാണാം.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അക്വേറിയമായ ബാംഗ്ലൂർ ഗവൺമെന്‍റ് അക്വേറിയം കബ്ബൺ പാർക്കിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. മുതിർന്നവർക്ക് 95 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച ഇവിടെ പ്രവേശനമില്ല എന്ന കാര്യം മറക്കരുത്. . രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം. പരമാവധി രണ്ടു മണിക്കൂർ ചെലവഴിക്കാനുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്.

ബാംഗ്ലൂർ ഫോർട്ട്

ബെംഗളുരു നഗരത്തിനുള്ളിൽ മെട്രോയിറങ്ങി പോകാൻ സാധിക്കുന്ന ഒരു കോട്ടയുള്ള കാര്യം നിങ്ങൾക്കറിയാമോ?അതാണ് കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും 750 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ ഫോർട്ട്. 1537-ൽ കെംപെ ഗൗഡ ഒന്നാമൻ നഗരം സ്ഥാപിച്ചപ്പോൾ ചെളിയും ഇഷ്ടികയും ഉപയോഗിച്ച് നിർമ്മിച്ച കോട്ടയാണ് ഇന്നത്തെ ബാംഗ്ലൂർ കോട്ട. പ്രധാന ഭാഗങ്ങൾ പലതും നശിച്ചെങ്കിലും കോട്ടയുടെ ഡൽഹി ഗേറ്റും രണ്ട് കൊത്തളങ്ങളും ഇന്നും ഉണ്ട്. രാവിലെ 8.30 മുതല് വൈകിട്ട് 5.30 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.

ഇസ്കോൺ ക്ഷേത്രം, ബെംഗളുരു

ഓണത്തിന് അല്പം ഭക്തിയും ആത്മീയതയും നോക്കുന്നുണ്ടെങ്കിൽ തിരുവോണ ദിവസം പുലർച്ചെ ഇസ്കോൺ ക്ഷേത്രം ദര്‍ശനം നടത്താം. രാജാജി നഗറിൽ ചോർഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ രാധാ കൃഷ്ണ ക്ഷേത്രം ബാംഗ്ലൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഇവിടെ പൊതുവേ തിരക്ക് കൂടുതലാണ്.

ബാംഗ്ലൂർ പാലസ്

കൗതുകം നിറഞ്ഞ കൊട്ടാര കാഴ്ചകൾ കാണാനുള്ള അവസരമാണ് ബാംഗ്ലൂർ പാലസ് നിങ്ങൾക്ക് നല്കുന്നത്. നഗരത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ നീണ്ട യാത്രയോ തിരക്കോ ഇല്ലാതെ ഇവിടം കണ്ടിട്ട് പോരാം. ഇംഗ്ലണ്ടിലെ വിൻഡ്സർ കാസിലിന്‍റെ പോലെ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം ഏകദേശം ഒരേക്കർ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. ഇന്ത്യക്കാർക്ക് 430 രൂപയാണ് പ്രവേശന ഫീസ്. ഞായാറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെ പ്രവേശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 bangalore one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+