Search
  • Follow NativePlanet
Share
» »കന്യാകുമാരി- ബെംഗളൂരു എക്സ്പ്രസ് സമയം മാറി; ഒക്ടോബർ 1 മുതൽ 20 മിനിറ്റ് വൈകും, പുതിയ സമയക്രമം ഇങ്ങനെ

കന്യാകുമാരി- ബെംഗളൂരു എക്സ്പ്രസ് സമയം മാറി; ഒക്ടോബർ 1 മുതൽ 20 മിനിറ്റ് വൈകും, പുതിയ സമയക്രമം ഇങ്ങനെ

ബെംഗളുരുവിലേക്ക് ട്രെയിൻ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്;
കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരം- കോട്ടയം- എറണാകുളം പാലക്കാട് വഴി ബെംഗളുരുവിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 16525 കന്യാകുമാരി- ബെംഗളൂരു എക്സ്പ്രസിന്‍റെ സയക്രമത്തിൽ മാറ്റം. ബെംഗളുരുവിലെ അവസാന സ്റ്റേഷൻ ആയ കെഎസ്ആർ ബെംഗളുരുവിൽ എത്തിച്ചേരുന്ന സമയത്തിലാണ് മാറ്റം.

ഒക്ടോബർ 1 ചൊവ്വാഴ്ച മുതൽ 16525 കന്യാകുമാരി- ബെംഗളൂരു എക്സ്പ്രസ് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ 20 മിനിറ്റ് വൈകി എത്തും. നിലവിൽ രാവിലെ 6.40 നാണ് ട്രെയിൻ എത്തുന്നത്. ഇനി മുതൽ 20 മിനിറ്റ് വൈകി രാവിലെ 7.00 മണിക്കാണ് ആയിരിക്കും ട്രെയിൻ എത്തിച്ചേരുക. മറ്റു സ്റ്റേഷനുകളിൽ ഈ ട്രെയിൻ എത്തിച്ചേരുന്ന സമയത്തിൽ മാറ്റമില്ല. മാത്രമല്ല, ട്രെയിൻ നമ്പര്‍ (16526) ബെംഗളൂരു - കന്യാകുമാരി എക്സ്പ്രസിന്‍റെ സമയക്രമത്തിൽ മാറ്റമില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Kanyakumari- KSR Bengaluru 16525 Train Time Changes From October 1

16525 കന്യാകുമാരി- ബെംഗളൂരു എക്സ്പ്രസ്

എല്ലാ ദിവസവും രാവിലെ 10.10 ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ 20 മണിക്കൂർ 40 മിനിറ്റാണ് യാത്ര ചെയ്യുന്നത്. തുടർന്ന് 7.00 മണിക്ക് കെഎസ്ആർ ബെംഗളുരൂവിൽ എത്തിച്ചേരും. സ്ലീപ്പര്‌, എസി ത്രീ എക്കോണമി, എസി ത്രി ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകൾ ഉണ്ട്. സ്ലീപ്പർ ക്ലാസിൽ 465 രൂപ, എസി ത്രീ എക്കോണമിക്ക് 1160 രൂപ , എസി ത്രി ടയറിന് 1255, എസി ടൂ ടയറിന് 1800 രൂപ , എസി ഫസ്റ്റ് ക്ലാസിന് 3040 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കന്യാകുമാരി - 10:10
നാഗർകോവിൽ ജംങ്ഷൻ - 10:25
എരനിയൽ - 10:49
കുളിത്തുറ - 11:04
പാറശ്ശാല - 11:14
നെയ്യാറ്റിൻകര - 11:29
തിരുവനന്തപുരം സെൻട്രൽ - 12:35
കഴക്കൂട്ടം - 12:55
ചിറയിൻകീഴ് - 13:07
കടക്കാവൂർ - 13:12
വർക്കല ശിവഗിരി - 13:25
പരവൂർ - 13:36
കൊല്ലം ജം - 13:52
ശാസ്താംകോട്ട - 14:14
കരുനാഗപ്പള്ളി - 14:25
കായംകുളം ജം - 14:44
മാവേലിക്കര - 14:50 - 14:51
ചെങ്ങന്നൂർ - 15:10
തിരുവല്ല - 15:21
ചങ്ങനാശേരി - 15:31
കോട്ടയം - 15:55
പിറവം റോഡ് - 16:30
തൃപ്പൂണിത്തുറ - 16:54
എറണാകുളം ടൗൺ - 17:37
ആലുവ - 18:00
അങ്കമാലി - 18:12
ചാലക്കുടി - 18:29
ഇരിഞ്ഞാലക്കുട - 18:37
പുതുക്കാട് - 18:49
തൃശൂർ - 19:05
വടക്കാഞ്ചേരി - 19:29
ഒറ്റപ്പാലം - 20:49
പാലക്കാട് ജംങ്ഷൻ - 21:17
കോയമ്പത്തൂർ - 22:57
തിരുപ്പൂർ - 23:43
ഇറോഡ് ജംങ്ഷൻ - 00:30
സേലം ജംങ്ഷൻ - 01:27 -
തിരുപ്പത്തൂർ ജംങ്ഷൻ - 02:59
കുപ്പം - 03:39
ബംഗാരപേട്ട് - 04:08
മാലൂർ - 04:29
വൈറ്റ്‌ഫീൽഡ് - 04:45
കൃഷ്ണരാജപുരം - 04:58
ബെംഗളൂരു ഈസ്റ്റ് - 05:13
കെ എസ് ആർ ബെംഗളൂരു - 07:00.

ബെംഗളൂരു - കന്യാകുമാരി എക്സ്പ്രസ് (16526)

എല്ലാ ദിവസവും രാത്രി 8.10ന് കെഎസ്ആർ ബെംഗളുരുവിൽ നിന്ന് പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് 18 മണിക്കൂർ 55 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് ഉച്ചകഴിഞ്ഞ് 15:05 ന് കന്യാകുമാരിയിൽ എത്തും. തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴിയുള്ള ഏക പ്രതിദിന സർവീസ് ആണ് കന്യാകുമാരി എക്സ്പ്രസ് (16526)

കെ എസ് ആർ ബെംഗളൂരു - 20:10
കൃഷ്ണരാജപുരം - 20:32
വൈറ്റ്‌ഫീൽഡ് - 20:44
മാലൂർ - 21:01
ബംഗാരപേട്ട് - 21:22
കുപ്പം - 21:50
തിരുപ്പത്തൂർ ജംങ്ഷൻ - 22:54
സേലം ജംങ്ഷൻ - 00:22
ഇറോഡ് ജം - 01:20
കോയമ്പത്തൂർ ജംങ്ഷൻ - 02:57
പാലക്കാട് ജംങ്ഷൻ - 04:15
ഒറ്റപ്പാലം - 04:44
വടക്കാഞ്ചേരി - 05:19
തൃശൂർ - 05:40
പുതുക്കാട് - 05:57 - 05:58
ഇരിഞ്ഞാലക്കുട - 06:10
ചാലക്കുടി - 06:17
അങ്കമാലി - 06:35
ആലുവ - 06:48 - 06:50
എറണാകുളം ടൗൺ - 07:10
തൃപ്പൂണിത്തുറ - 07:35
പിറവം റോഡ് - 07:59
കോട്ടയം - 08:35
ചങ്ങനാശേരി - 08:49
തിരുവല്ല - 08:59
ചെങ്ങന്നൂർ - 09:10
മാവേലിക്കര - 09:24
കായംകുളം ജം - 09:38
കരുനാഗപ്പള്ളി - 09:55
ശാസ്താംകോട്ട - 10:06
കൊല്ലം ജംങ്ഷൻ - 10:27
പരവൂർ - 10:43
വർക്കല ശിവഗിരി - 10:54
കടക്കാവൂർ - 11:05
ചിറയിൻകീഴ് - 11:10
കഴക്കൂട്ടം - 11:25
തിരുവനന്തപുരം പെറ്റ് - 11:38
തിരുവനന്തപുരം സെൻട്രൽ - 12:00
നെയ്യാറ്റിൻകര - 12:27
പരശ്ശാല - 12:42
കുളിത്തുറ - 12:55
എരനിയൽ - 13:16
നാഗർകോവിൽ ജംങ്ഷൻ - 13:50
കന്യാകുമാരി - 15:05

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+