ബെംഗളൂരുവിലെ ജീവിതം എന്നും ഒരു ബഹളത്തിനു നടുവിലാണ്. ഓഫീസും ജോലിയും സ്കൂളും ഷോപ്പിങ്ങും ഒക്കെയായി മുന്നോട്ട് പോകുമ്പോഴും നഗരത്തിരക്കുകൾ എന്നും കൂട്ടുണ്ടാകും. അതുകൊണ്ടുതന്നെ ബെംഗളൂരുവിൽ നിന്ന് അവധികൾക്കോ അല്ലെങ്കിൽ വല്ലപ്പോഴും മാത്രം സാധ്യമാകുന്ന യാത്രകളോ ഒക്കെ പ്ലാൻ ചെയ്യുമ്പോൾ പലരും നോക്കുന്നത് ബഹളങ്ങളോ തിരക്കോ ഇല്ലാത്ത ഇടമാണോ എന്നതാണ്.
ബാംഗ്ലൂർ നഗരത്തിനുള്ളിലെ തിരക്കുകളിൽ നിന്ന് മാറി, ഈ ക്രിസ്മസ് അവധിയും വര്‍ഷാവസാനവും ഒക്കെ ആസ്വദിക്കാൻ തയ്യാറെടുക്കുവാൻ ഒരു പ്ലാനുണ്ടോ? ഇനിയും വൈകിയിട്ടില്ല. ഏതു സീസണിലും അധികം പേർ എത്താത്ത, സമാധാനത്തിൽ പോയി,കാഴ്ചകൾ കണ്ട് മനസ്സു നിറഞ്ഞ് വരാൻ പറ്റിയ നിരവധി ഇടങ്ങൾ ബെംഗളൂരുവിന് ചുറ്റിലുമുണ്ട്. ഇതാ പെട്ടന്നുള്ള യാത്രകൾക്ക് പറ്റിയ സമാധാനം നിറഞ്ഞ കുറച്ചിടങ്ങൾ പരിചയപ്പെടാം.

സക്ലേശ്പുര
പശ്ചിമ ഘട്ടത്തിൻറെ മനോഹര കാഴ്ചകളുമായി ബെംഗളൂരുവിൽ നിന്ന് ആളുകളെത്തുന്ന ഇടമാണ് സകലേശ്പൂർ. 220 കിലോമീറ്റർ യാത്ര ചെയ്തുവേണം ബാംഗ്ലൂരിൽ നിന്ന് എത്തേണ്ടതെങ്കിലും ഈ യാത്രയോ ഇവിടുത്തെ കാഴ്ചകളോ നിങ്ങളെ ഒട്ടും മടുപ്പിക്കുകയില്ല. കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വൈവിധ്യമാർന്ന കാടുകൾ, ചെടികൾ, മഞ്ഞുപെയ്യുന്ന മലകള്, , കോടമഞ്ഞ് എന്നിങ്ങനെ തിരക്കില്ലാതെ, ബഹളങ്ങളോ ആൾക്കൂട്ടങ്ങളോ ഒന്നുമില്ലാതെ, നിങ്ങൾക്ക് പ്രകൃതിയെ അറിയുവാനും ആസ്വദിക്കുവാനും സമയം ചെലവഴിക്കുവാനും ഇവിടെ സാധിക്കും.
ഇവിടുത്തെ വ്യൂ പോയിന്‍റുകളും കോഫി പ്ലാന്‍റേഷനുകളും സമയം ചെലവഴിക്കുവാൻ പറ്റിയ സ്ഥലങ്ങളാണ്. മാത്രമല്ല, ഇവിടേക്ക് വരുമ്പോൾ രണ്ടോ മൂന്നോ ദിവസം ഇവിടെ ചെലവഴിക്കുവാൻ സാധിക്കുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യുവാൻ. ഹോം സ്റ്റേകളും റിസോർട്ടുകളും ഇവിടെയുള്ളതിനാൽ താമസസൗകര്യങ്ങൾ ഒരു പ്രശ്നമായേക്കില്ല.
അവലാബേട്ട
ബാംഗ്ലൂരിലെ പ്രസിദ്ധമായ നന്ദി ഹിൽസിനോട് പകരം വയ്ക്കുവാൻ സാധിക്കുന്ന ഇടമാണ് അവലാബേട്ട. എന്നാൽ അവലാബേട്ടയെ വ്യത്യസ്തമാക്കുന്നത് ഇവിടെ തിരക്കില്ല എന്നതാണ്. കാഴ്ചകളുടെയും യാത്രകളുടെയും കാര്യത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. അതിനാൽ നിങ്ങൾക്ക് സമയമെടുത്ത് ഇവിടെ കാഴ്ചകൾ കാണാനും ഇഷ്ടംപോലെ നേരം ചെലവഴിക്കുവാനും സാധിക്കും. ബാഗ്ലൂരിൽ നിന്ന ഏകദേഷം 90 കിമി അകലെയാണ് അവലാബേട്ടയുള്ളത്. ഇവിടുത്തെ കല്ലുകളുടെ മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ അതിമനോഹരമായ നിരവധി കാഴ്ചകൾ കാണാം.
കനകപുര
ബെംഗളൂരുവിൽ കനകപുര അറിയാത്തവർ ആരുമില്ലെങ്കിലും കനകപുരയുടെ ഭംഗിയും കാഴ്ചകളും കാണാൻ പോകുന്നവർ ചുരുക്കമാണ്. ബെംഗളൂരുവിലെ അത്രയൊന്നും അറിയപ്പെടാത്ത, എന്നാൽ മനോഹരമായ കാഴ്ചകളുള്ള സ്ഥലമാണ് കനകപുര. ട്രെക്കിങ്, പക്ഷിനിരീക്ഷണം, വെള്ളച്ചാട്ടം, ക്ഷേത്രങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്. അര്‍ക്കാവതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, ഒരു രാത്രി ചെലവഴിക്കേണ്ട ഇടമാണ്.
രാമനഗര ജില്ലയുടെ ഭാഗമായ കനകപുരയിൽ എത്തിച്ചേരാനും എളുപ്പമാണ്. നദിയുടെ സാന്നിധ്യ, പാർക്കുകൾ, എത്തിച്ചേരാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങൾ ഇവിടം സന്ദർശകർക്ക് പ്രിയപ്പെട്ടതാക്കുന്നു. വേണമെങ്കില് ഒരു പകലിൽ പോയി വരുവാനും കഴിയും.
ബീമേശ്വരി
ഡിസംബർ, ജനുവരി മാസങ്ങളിലെ യാത്രകൾക്ക് ഏറ്റവും പറ്റിയ പ്രദേശങ്ങളിലൊന്നാണ് ബെംഗളൂരുവിന് സമീപത്തുള്ള ബീമേശ്വരി. നഗരത്തിന്‍റെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒക്കെ മാറി, പ്രകൃതിയിൽ സമയം ചെലവഴിക്കുവാനുള്ള അവസരം ഇവിടം നല്കുന്നു. മീൻപിടുത്തം, പക്ഷി നിരീക്ഷണം, റിവർ റാഫ്ടിങ്. വന്യജീവികളെ കാണൽ, കയാക്കിങ്, നേച്ചർ വാക്ക് എന്നിങ്ങനെ ഒത്തിരി വ്യത്യസ്തമായ കാര്യങ്ങൾ ഇവിടെ ചെയ്യുവാനുണ്ട്. മീൻപിടുത്തം ഇവിടെ എത്തുന്നവരുടെ മറ്റൊരു വിനോദമാണ്. മാണ്ഡയ ജില്ലയുടെ ഭാഗമാണ് ബീമേശ്വരി. വാരാന്ത്യ യാത്രകളിൽ നിങ്ങൾക്ക് ബീമേശ്വരി ഉൾപ്പെടുത്താം. ബാംഗ്ലൂരിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ബീമേശ്വരി സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












