Search
  • Follow NativePlanet
Share
» »മലെ മഹാദേശ്വര ബേട്ട തീർത്ഥാടനം, ബെംഗളൂരുവിൽ നിന്നുള്ള സാഹസിക യാത്ര, നദി കടന്ന്, കാടുകയറി പോകാം

മലെ മഹാദേശ്വര ബേട്ട തീർത്ഥാടനം, ബെംഗളൂരുവിൽ നിന്നുള്ള സാഹസിക യാത്ര, നദി കടന്ന്, കാടുകയറി പോകാം

ബെംഗളൂരു ശിവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ പതിവു പോലെ പ്രത്യേക പൂജകളും പ്രാർത്ഥനകളും ഈ ദിവസമുണ്ട്. എന്നാൽ ക്ഷേത്രദർശനങ്ങൾ മാത്രമല്ല, ശിവരാത്രിക്കാലത്തെ പ്രധാന തീർത്ഥാടനത്തിനും ബെംഗളൂരുവിൽ നിന്ന് നിരവധി ആളുകൾ പോകുന്ന ഒരിടമുണ്ട്. കാടുകൾ നടന്നു കയറി, നദി മുറിച്ച് കടന്ന്, പതിനായിരങ്ങൾ എത്തുന്ന ഒരു സാഹസിക തീർത്ഥാടനം.

ബെംഗളൂരുവിൽ നിന്നും ഏകദേശം 210 കിമി അകലെ സ്ഥിതി ചെയ്യുന്ന മലെ മഹാദേശ്വര ബേട്ട ശിവരാത്രി സമയത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണ്. ചാമരാജനഗർ ജില്ലയിൽ ഹനൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മലെ മഹാദേശ്വര ബേട്ടയിൽ ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന സമയമാണ് ശിവരാത്രിക്കാലം. ഈ സമയത്തെ കനത്ത ചൂടനെയും പ്രതികൂലമായ കാലാവസ്ഥയെയും വകവയക്കാതെ ഈ വർഷത്തെ തീർത്ഥാടനം തുടങ്ങിക്കഴിഞ്ഞു.

Bangalore Travel Mahadeshwara trek On Shivratri

മലെ മഹാദേശ്വര ബേട്ട

ഉയർന്ന് കുന്നുകളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്ന വലിയ കവാടങ്ങളുള്ള ക്ഷേത്രമാണ് ഇവിടെയുള്ളത്. മഹാദേശ്വര എന്ന സിദ്ധൻ ജീവിച്ചിരുന്ന, ജനങ്ങൾക്ക് അഹിംസയുടെ വഴികൾ പരിചയപപെടുത്തിയ, സിദ്ധവൈദ്യ ചികിത്സ നടത്തിയിരുന്ന സ്ഥലമാണിത്. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ സമയത്ത് ഇവിടെ എത്തുന്നത്.

155.57 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രവും പരിസരവും വിശ്വാസികളുടെ മാത്രമല്ല, പ്രകൃതി സ്നേഹികളുടെയും പ്രിയപ്പെട്ട ഇടമാണ്. കാടും അതിനു നടുവിലൂടെയുള്ള നടത്തവും സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള ക്ഷേത്രവും ഒക്കെ വിശ്വാസികളല്ലാത്തവരെപ്പോലും ഇവിടേക്ക് ആകർഷിക്കുന്നു.

മലെ മഹാദേശ്വര ബേട്ട തീർത്ഥാടനം

ബെംഗളൂരു. മൈസൂർ, തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങൾ എന്നിങ്ങനെ പല സ്ഥലങ്ങളിൽ നിന്നായി ശിവരാത്രിക്കാലത്ത് വിശ്വാസികൽ മലെ മഹാദേശ്വര ബേട്ട തീർത്ഥാടനത്തിനായി എത്തുന്നു.

കനകപുരയിലെ യേലൈഗിരി എന്ന സ്ഥലത്ത് നിന്നാണ് ബെംഗളൂരുവിൽ നിന്നുള്ള തീർത്ഥാടനം പൊതുവേ ആരംഭിക്കുന്നത്. കാവേരി നദിയും അർക്കാവി നദിയും സംഗമിക്കുന്ന സംഗമ കടന്നു വേണം മലെ മഹാദേശ്വര ബേട്ടയിലേക്ക് പോകുവാൻ. വഴുവഴുപ്പുള്ള പാറക്കെട്ടും ഒഴുക്കും ഉള്ള അർക്കാവതി നദി മുറിച്ചു കടക്കുവാൻ പൊതുവേ ബുദ്ധിമുട്ടാണ്. ഒഴുക്കും പാറക്കെട്ടും തെന്നലും പൊതുവേ യാത്രയെ ബുദ്ധിമുട്ടുള്ളതാക്കുന്നു.

എന്നാൽ ഈ വർഷം നേരത്തേയെത്തിയ വരൾച്ചയും വേനലും കാരണം നദി ഏറെക്കുറെ വറ്റിയ നിലയിലാണ്. അതിനാൽ മുൻവർഷങ്ങളെപ്പോലെ നദി കടക്കുവാൻ ഇത്തവണ വലിയ പ്രയാസമില്ല,. കൂടാതെ, യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് വടവും കെട്ടിയിട്ടുണ്ട്. ഇതിൽ പിടിച്ച് വീഴാതെ, എളുപ്പത്തിൽ നദി കുറുകെ കടക്കാം.

ഇത് കൂടാതെ, അത്യാവശ്യ സാഹചര്യങ്ങള്‍ക്കായി ആംബുലൻസ്, റെസ്ക്യൂ ബോട്ട്, സംഗമയ്ക്ക് സമീപത്തുള്ള കാടുകളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുവാൻ അഗ്നിശമ സേനയുടെ വാഹനങ്ങൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യമായാണ് സംഗമയിൽ ഇത്തരം ഒരുക്കങ്ങൾ നടത്തുന്നത്. മൂന്നു വർഷം മുൻപ് തീർത്ഥാടനകാലത്ത അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ അർക്കാവതി നദിയിൽ വെള്ളം കയറി നിരവധി തീർത്ഥാടകർ ഒലിച്ച് പോയിരുന്നു.

ഇത്തവണ നദിയിൽ വെള്ളം കുറവാണെങ്കിലും ചില സ്ഥലങ്ങളിലെ വലിയ ആഴത്തിലുള്ള കുഴികൾ അപകടത്തിന് കാരണമാക്കും. പലയിടങ്ങളിലായി ഒന്നു മുതൽ രണ്ട് കിലോമീറ്റർ ദൂരം വരെ ഇങ്ങനെ മുറിച്ചു കടക്കുവാനുണ്ട്.
എന്നാൽ ഇത്തവണത്തെ പ്രധാന പ്രശ്നം ആനകളാണ്. കാവേരി വന്യജീവി സങ്കേതത്തിലെ വനപ്രദേശങ്ങളിലെ അക്രമകാരികളായ ആനകൾ യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. വനപ്രദേശങ്ങളിലെ ഗ്രാമങ്ങൾ ആനകളുടെ ആക്രമണങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

അതേസമയം, യാത്ര സുരക്ഷിതമാക്കുവാൻ ‌തീർത്ഥാടകർ കൂട്ടമായി നടക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു. , നദി മുറിച്ചുകടക്കാൻ സഹായിക്കുന്നതിന് രണ്ട് തന്ത്രപ്രധാന സ്ഥലങ്ങളിൽ കയറുകൾ കെട്ടിയിട്ടുണ്ട്, കൂടാതെ സംഗമ വനമേഖലയിൽ ചന്നപട്ടണ ഡിവിഷനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കാൻ പരിചയസമ്പന്നരായ നീന്തൽക്കാരെ പ്രധാന സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ തീര്‍ത്ഥാടനം ആരംഭിച്ചത്. ആദ്യ ദിവസം മാത്രം 40,000-ത്തിലധികം തീർത്ഥാടകർ നദി മുറിച്ചുകടന്നു. റോഡ് മാർഗ്ഗമുള്ള യാത്രയേക്കാൾ വളരെ കുറഞ്ഞ ദുരം സഞ്ചരിചാൽ മതിയെന്നതാണ് കാടും നദിയും കടന്നുള്ള യാത്ര ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

കനകപുര താലൂക്കിലെ യെലഗള്ളിയിലെ മുദ്ദമ്മ ക്ഷേത്രത്തിൽ നിന്നാണ് തീർത്ഥാടകർ മഹാദേശ്വര ബേട്ട തീർത്ഥയാത്ര ആരംഭിക്കുന്നത്.
മഹാദേശ്വര ബേട്ടയ്ക്ക് സമീപമുള്ള ഒരു പ്രധാന പോയിന്റായ തലബെട്ടയിൽ എത്താൻ സംഗമ വഴി ഏകദേശം 30 കിലോമീറ്റർ നടക്കുകയാണ് ചെയ്യുന്നത്. റോഡ് മാർഗം 150 കിലോമീറ്റർ സഞ്ചരിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore shivratri pilgrimage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+