Search
  • Follow NativePlanet
Share
» »ബെംഗളൂരുവിലെ 'പോയസ് ഗാർഡനോ?';ചുമ്മാ റിച്ച്.. പൊള്ളുന്ന വിലയും വീടും

ബെംഗളൂരുവിലെ 'പോയസ് ഗാർഡനോ?';ചുമ്മാ റിച്ച്.. പൊള്ളുന്ന വിലയും വീടും

ഇന്ത്യയുടെ ഐടി ഹബ് എന്നും സിലിക്കൺ വാലി എന്നും വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരു നിരന്തരം വളരുന്ന നഗരമാണ്. സ്റ്റാർട്ടപ്പുകളും ബിസിനസുകളും നിരവധിയുള്ള നഗരത്തിൽ ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വസിക്കുന്നു. അത് മാത്രമല്ല, സമ്പന്നർക്ക് പ്രിയപ്പെട്ട നഗരം കൂടിയാണ് ബെംഗളൂരു. നിരവധി കോടീശ്വരന്മാരാണ് ബെംഗളൂരുവിലുള്ളത്.

സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ബെംഗളൂരുവിലെ താമസം ഹോസ്റ്റലുകളിലോ അപ്പാർട്മെന്‍റുകളിലോ ആയിരിക്കും. ബെഗംളൂരുവിൽ ഒരു വീട് സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമല്ല.
സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ജീവിതച്ചെലവിലും ബെംഗളൂരു എന്നും മുന്നിലാണ്. കുറച്ചു വർഷങ്ങളായി നഗരത്തിന്‍റെ പ്രോപ്പർട്ടി വിലകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതാ ബെംഗളൂരുവിലെ പണക്കാർ വസിക്കുന്ന പ്രധാന ഇടങ്ങൾ പരിചയപ്പെടാം.

ost Expensive Residential Areas In Bengaluru

1. ഇന്ദിരാ നഗർ

ബെംഗളൂരുവിലെ ഏറ്റവും പേരുകേട്ട റസിഡൻഷ്യൽ ഏരിയകളിൽ ഒന്നാണ് ഇന്ദിരാ നഗർ. ബെംഗളൂരുവിന്‍റെ കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാനഗർ. ആഢംബര ബംഗ്ലാവുകളും അപ്പാർട്മെന്‍റുകളും ഉള്ള ഇവിടം മികച്ച ജീവിത സൗകര്യങ്ങൾക്കും പ്രസിദ്ധമാണ്. താമസം മാത്രമല്ല, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ഇവിടെ ധാരാളമുണ്ട്. പണമെറിഞ്ഞ് മാത്രം ജീവിക്കാൻ സാധിക്കുന്ന ഇവിടെ ലഭ്യമാകാത്ത സൗകര്യങ്ങളില്ല. നൈറ്റ് ലൈഫ്, കഫേകൾ, ബോട്ടിക്കുകൾ, റസ്റ്റോറന്‍റുകൾ എന്നിങ്ങനെ ജീവിതം ആഘോഷമാക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.

കോറമംഗള

ബെംഗളൂരുവിന്‍റെ കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കോറമംഗള നഗരത്തിൽ ഒരു നിക്ഷേപം എന്ന നിലയിൽ വീട് മേടിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. ഐടി പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോ-വർക്കിംഗ് സ്‌പെയ്‌സുകൾ എന്നിങ്ങനെ ജോലിക്കാർക്ക് സെറ്റിൽ ചെയ്യാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും സംരംഭകർ, എക്‌സിക്യൂട്ടീവുകൾ, ടെക് പ്രൊഫഷണലുകൾ തുടങ്ങിയവരാണ്. ഇനി വീട് മേടിക്കാനാണെങ്കിലും അപ്പാർട്ട്‌മെന്‍റുകൾ മുതൽ സമ്പന്നമായ ബംഗ്ലാവുകൾ വരെ ലഭ്യവുമാണ്. മികച്ച നിലവാരമുള്ള കഫേകൾ, റെസ്റ്റോറന്‍റുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.

3. സദാശിവനഗർ

ബെംഗളൂരുവിൽ ഏറ്റവും പണംമുടക്കേണ്ടതും ഏറ്റവും ആവശ്യക്കാർ ഉള്ളതുമായ റസിഡൻഷ്യൽ ഏരിയകളിൽ ഒന്നാണ് സദാശിവനഗർ. ഐടി ഹബ്ബുകൾക്കും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ശാന്തസമാധാന അന്തരീക്ഷത്തിനും പ്രസിദ്ധമാണ്. അത് മാത്രമല്ല, പാർക്കുകൾ പച്ചപ്പ് നിറഞ്ഞ ഇടങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. ഷോപ്പിംഗ് മാളുകൾ, മികച്ച ഡൈനിംഗ് ഓപ്ഷനുകൾ, എന്നിവയുള്ള ഇവിടം മികച്ച നിലവാരമുള്ള സ്ഥലം കൂടിയാണ്.

4. ശന്തല നഗര്‍

ബെംഗളൂരുവിലെ ഹൈ പ്രൊഫൈൽ ആളുകൾ വസിക്കുന്ന ഇടങ്ങളിലൊന്നാണ് ശന്തല നഗര്‍. മികച്ച സ്‌കൂളുകൾ, കോളേജുകൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിങ്ങനെ കുടുംബമായി താമസിക്കുന്നവർക് പറ്റിയതെല്ലാം ഇവിടെയുണ്ട്. ബിസിനസുകാർ, രാഷ്ട്രീയക്കാർ തുടങ്ങിയവരാണ് ഇവിടുത്തെ താമസക്കാരിലധികവും. ഏറ്റവും ആഢംബരവും ആധുനികവുമായ സൗകര്യങ്ങളുള്ള താമസസ്ഥലങ്ങളാണ് ഇവിടെയധികവും. ബെംഗളൂരുവിൽ എല്ലാവിധ സൗകര്യങ്ങളോടെയും കൂടിയ സമാധാനം നല്കുന്ന ഒരിടത്താണ് നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കില്‍ ഇവിടം തിരഞ്ഞെടുക്കാം.

5. വൈറ്റ്ഫീല്‍ഡ്

ഇന്ന് നഗരത്തിലെ ഏറ്റവും ചെലവേറിയ താമസസൗകര്യങ്ങൾ നല്കുന്ന ഇടങ്ങളിലൊന്നാണ് വൈറ്റ്ഫീല്‍ഡ്. ഒരുകാലത്ത് കൃഷിയിടങ്ങൾക്കായിരുന്നു ഇവിടം പേരുകേട്ടതെങ്കിൽ ഇന്നത് താമസസൗകര്യങ്ങൾക്കായി. ബെംഗളൂരു ഐടി മേഖലയിൽ വളർന്നു തുടങ്ങിയതു മുതലാണ് വൈറ്റ്ഫീല്‍ഡും മാറിത്തുടങ്ങിയത്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, ഡൈനിംഗ് ഓപ്ഷനുകൾ തുടങ്ങിയവ ഇവിടെയുണ്ട്. റെസിഡൻഷ്യൽ കോംപ്ലക്സുകളും ഐടി പാർക്കുകളും ആണ് ഇവിടേക്ക് താമസിക്കുവാനെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത്.ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മിക്കവരും താമസിക്കുന്ന ഇടം കൂടിയാണ് വൈറ്റ്ഫീല്‍ഡ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+