Search
  • Follow NativePlanet
Share
» »നമോ ഭാരത് റാപ്പിഡ് റെയിൽ ബെംഗളൂരുവിലേക്ക്; തിരക്കില്ലാതെ ബാംഗ്ലൂർ യാത്രൾ, രണ്ട് നഗരങ്ങളിലേക്ക് സർവീസ്

നമോ ഭാരത് റാപ്പിഡ് റെയിൽ ബെംഗളൂരുവിലേക്ക്; തിരക്കില്ലാതെ ബാംഗ്ലൂർ യാത്രൾ, രണ്ട് നഗരങ്ങളിലേക്ക് സർവീസ്

ബെംഗളൂരുവിനെ എന്നും വലയ്ക്കുന്ന കാര്യമേതെന്ന് ചോദിച്ചാൽ ഒരുത്തരമേയുളൂ. അതാണ് ഇവിടുത്തെ ഗതാഗതക്കുരുക്ക്. ബെംഗളൂരു നിവാസികൽ റോഡിലിറങ്ങുമ്പോൾ ഏറ്റവും ഭയപ്പെടുന്നത് കുരുക്കിൽ പെടുമോ എന്നതാണ്. വെറും മിനിറ്റുകൾ കൊണ്ട് കടന്നു പോകുവാൻ സാധിക്കുന്ന ഇടങ്ങളിൽ അര മുക്കാൽ മണിക്കൂറും ചിലപ്പോള്‌ അതിലധികവും കാത്തുകിടക്കേണ്ട അവസ്ഥ അനുഭവിക്കാത്ത ബാംഗ്ലൂരുകാരില്ല. മെട്രോയും ഡബിൾ ഡെക്കര്‌ ഹൈവേയും പുതിയ റൂട്ടുകളും വരാനിരിക്കുന്ന ഭൂഗർഭ ടണൽ റോഡുമെല്ലാം ഇതിനുള്ള പരിഹാരങ്ങളാണ്.

ഇപ്പോഴിതാ, ബെംഗളൂരു ട്രാഫിക് ബ്ലോക്കിന് മറ്റൊരു പരിഹാര വരാൻ പോവുകയാണ്, മറ്റൊന്നുമല്ല, നമോ ഭാരത് റാപ്പിഡ് റെയിൽ അഥവാ വന്ദേ ഭാരത് മെട്രോ. രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുവാനും ഏറ്റവും വേഗത്തിൽ ബന്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള നമോ ഭാരത് ബെംഗളൂരുവിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക നിലവാരത്തിലുള്ള ട്രെയിനുകളുടെ പട്ടികയിലേക്ക് നമോ ഭാരത് ട്രെയിനുകളും ചേർക്കപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ബെംഗളൂരുവിൽ നിന്നും നമോ ഭാരത് റാപ്പിഡ് റെയിലുകൾ സർവീസ് നടത്താൻ പോകുന്ന റൂട്ടുകളും വെളിപ്പെടുത്തി.

റിപ്പോർട്ടുകളനുസരിച്ച് ബെംഗളൂരു- മൈസൂർ, ബെംഗളൂരു- തുംകൂർ എന്നീ രണ്ട് റൂട്ടുകളിലായിരിക്കും നമോ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. തലസ്ഥാന നഗരമായ ബാംഗ്ലൂരിൽ നിന്നും ഈ രണ്ട് പ്രധാന നഗരങ്ങളിലേക്കും നമോ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക വഴി മെച്ചപ്പെട്ട കണക്ടിവിറ്റിയും കുറഞ്ഞ യാത്രാ സമയവുമാണ് ലക്ഷ്യം വയ്ക്കുന്നത്. നിരവധി ആളുകളാണ് ഓരോ ദിവസവും ഈ റൂട്ടിൽ പലവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നത്.

വളര്‍ച്ചയുടെ പ്രധാന ഘട്ടത്തിലൂടെ പോകുന്ന ബെംഗളൂരുവിൻറെ ട്രെയിൻ ഗതാഗതം മെച്ചപ്പെടുത്തുവാൻ സർക്കാർ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. നഗരത്തിനും ചുറ്റുമുള്ള നഗരങ്ങൾക്കുമിടയിലുള്ള ഗതാഗതം സുഗമമാക്കുവാനാണ് നമോ ഭാരത് ട്രെയിനുകൾ ബെംഗളൂരു- മൈസൂർ, ബെംഗളൂരു- തുംകൂർ റൂട്ടുകളിൽ കൊണ്ടുവരുന്നത്. വരാൻ പോകുന്ന സബ്-അർബൻ റെയിൽ പദ്ധതിക്ക് പുറമേയാണ് നമേ ഭാരത് ട്രെയിനുകളും എത്തുന്നത്. തലസ്ഥാനത്തിന്‍റെ ഗതാഗത കുരുക്ക് പരിഹരിക്കുവാനുള്ള പരിഹാരമാണ് ഈ പുതിയ പദ്ധതികളെന്നും മന്ത്രി വിശദീകരിച്ചു.

പെർഫെക്ട് എന്നാണ് 135 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിനെയും മൈസൂരിനെയും, 70 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിനെയും തുംകൂരിനെയും ബന്ധിപ്പിക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിൽ സർവീസിനെ മന്ത്രി വിശേഷിപ്പിച്ചത്. 200 കിലോമീറ്റർ അകലെയുള്ള ജോഡി നഗരങ്ങൾക്കിടയിൽ അതിവേഗ റെയിൽ സർവീസ് നടത്തുന്നത് കാര്യക്ഷമമായ ഓപ്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് പ്രധാന നഗരങ്ങളെ അതിവേഗത്തിൽ ബന്ധിപ്പിച്ച് യാത്ര സുഗമാക്കുന്നതിനാണ് നമോ ഭാരത് റാപ്പിഡ് റെയിൽ സഹായിക്കുന്നത്. ഇന്‍റർസിറ്റി മെട്രോ ട്രെയിനുകൾ എന്നു വേണണെമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. പരമാവധി 2,058 യാത്രക്കാരെ ഉൾക്കൊള്ളുവാനുള്ള ശേഷി നമോ ഭാരത് റാപ്പിഡ് റെയിലിനുണ്ട്. ഇതിൽ പേര്‍ക്ക് ഇരുന്നു സഞ്ചരിക്കുവാനമും ബാക്കി വരുന്നവർക്ക് നിൽക്കുവാനുമാണ് സാധിക്കുക. 12 കോച്ചുകളുള്ള നമോ ഭാരതാണ് സർവീസിനെത്തുക. മണിക്കൂറില്‍ 110-130 കിലോമീറ്റർ വേഗതയിൽ ഞ്ചരിക്കുവാൻ സഹായിക്കുന്നവയാണിത്. ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളവയാണ് നമോ ഭാരത് ട്രെയിനുകൾ .

ഇന്ത്യയുടെ ആദ്യത്തെ വന്ദേ മെട്രോ അഥവാ നമോ ഭാരത് റാപ്പിഡ് റെയിൽ അഹമ്മദാബാദ്-ഭുജ് റൂട്ടിൽ സർവീസ് നടത്തും. 359 കിലോമീറ്റർ ദൂരം അഞ്ചേ മുക്കാൽ മണിക്കൂറില്‌ പിന്നിടുന്ന സർവീസ് മികച്ച അഭിപ്രായമാണ് നേടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+