ബെംഗളുരുവിൽ നിന്ന് രാവിലെ ഇറങ്ങി വൈകിട്ട് തിരിച്ച് റൂമിലെത്തുന്ന യാത്രകള്‍ ചെയ്തു മടുത്തില്ലേ? പോയ യാത്രയുടെ ക്ഷീണം പോലും മാറാതെ പിന്നെയും മറ്റൊരു ദിവസത്തിന്‍റെ തിരക്കിലേക്ക് കടന്നാലുള്ള കാര്യം പറയുകയും വേണ്ട. എന്നാൽ ക്ഷീണമില്ലാതെ മടങ്ങി വരാനും ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ വേണ്ട നല്ല ഓർമ്മകളും നല്കുന്ന, ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം പോയി വരാവുന്ന ചില യാത്രൾ പരിചയപ്പെട്ടാലോ...ഇത് വെറും യാത്രകളല്ല!
ശാന്തമായ നദിയുടെ തീരത്തോ, കുന്നുകളുടെ താഴ്വാരത്തോ ഒരു ടെന്‍റടിച്ച് ആകാശത്തിനു കീഴിലെ എല്ലാ വിഷയങ്ങളും സംസാരിച്ച് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ഒരു രാത്രി. ഗെയിമുകളും സംസാരങ്ങളും ക്യാംപ് ഫയറും ഒക്കെയായി കൂട്ടുകാർക്കൊപ്പം ഒരു മനോഹര രാത്രി ചെലവഴിക്കാൻ പറ്റിയ ക്യാംപിങ് ഇടങ്ങളാണ് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഇതാ ബെംഗളുരുവിൽ നിന്ന് രണ്ട് മണിക്കൂർ സമയത്തിൽ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലുള്ള ഓഫ്ബീറ്റ് ക്യാംപിങ് സ്ഥലങ്ങൾ.

1. ഗുണ്ടമഗരെ ലേക്ക്
തീർത്തും ശാന്തമായി കിടക്കുന്ന തടാകത്തിന്‍റെ കരയിലിരുന്ന് ഒരു രാത്രി.. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി തണുപ്പിന് ചൂടു പകരുന്ന ക്യാംപ് ഫയറിയനടുത്തിരുന്ന് പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. പ്രിയപ്പെട്ട പങ്കാളിക്കൊപ്പമോ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കൂടെയോ ഒക്കെ ഇവിടെ ഒരു രാത്രി ചെലവഴിക്കാം. സ്ഥലം ഏതെന്നല്ല... ദൊഡ്ഡബെല്ലപുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗുണ്ടമഗരെ ലേക്ക്.ഇവിടേക്കുള്ളത്. ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്താൽ ഇവിടെ എത്താം. ക്യാപ് ചെയ്യാനുള്ള സൗകര്യങ്ങളുമായി വരികയോ അല്ലെങ്കിൽ പാക്കേജ് വഴി ബുക്ക് ചെയ്യുകയോ വേണം. വൈകുന്നേരത്തോടെ ഇവിടെ എത്തി രാത്രി തടാകക്കരയിൽ ക്യാംപിങ് തുടങ്ങുന്ന രീതിയിൽ വേണം യാത്ര ക്രമീകരിക്കുവാൻ. അധികമാരും എത്തിപ്പെടാത്ത ഇവിടം ക്യാംപിങ്ങിനും പിക്നിക്കിനും മാത്രമല്ല, മീൻ പിടിക്കാനും പറ്റിയ സ്ഥലമാണ്.
സ്കന്ദാഗിരി രാത്രി ക്യാംപിങ്
ബെംഗളുരുവിലെ ഓഫ്ബീറ്റ് ഇടം എന്നു പറയാൻ സാധിക്കില്ലെങ്കിലും പലരുടെയും ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളിലൊന്നാണ് സ്കന്ദാഗിരിയിലെ രാത്രി ക്യാംപിങ്. വലിയ കുന്നിനു മുകളില് ആകാശം തൊട്ടടുത്തു കണ്ട് ഒരു രാത്രി. കൂടാതെ രാവിലെ സൂര്യോദയം കണ്ട് തിരിച്ച മലയറിങ്ങുന്നതാണ് ഈ യാത്ര. ബാംഗ്ലൂരിൽ മറ്റൊരു ക്യാംപിങ്ങിനും നല്കാൻ കഴിയാത്ത രസം ഇവിടെ നിങ്ങൾക്ക് കിട്ടും. ചിക്കബെല്ലാപൂരിൽ നിന്ന് 5 കിലോമീറ്റർ ദൂരെയാണ് സ്കന്ദാഗിരി സ്ഥിതി ചെയ്യുന്നത്. കൃഷിയിടങ്ങളും ഗ്രാമപ്രദേശങ്ങളും കണ്ടുള്ള ഡ്രൈവും രസരരമായിരിക്കും.
കൈലാസഗിരി ബേട്ട
വലിയ പാറക്കൂട്ടങ്ങളും ക്ഷേത്രങ്ങളും എല്ലാം ഉള്ല ഒരു പ്രദേശത്ത് രാത്രി ക്യാംപ് ചെയ്താൽ എങ്ങനെയുണ്ടാവും. അങ്ങനെയൊരു അനുഭവമാണ് ചിന്താമണി ഗ്രാമത്തിലെ
കൈലാസഗിരി ബേട്ട ക്യാംപിങ് നിങ്ങൾക്ക് നല്കുന്നത്. ഒന്നോ രണ്ടോ പേരുള്ള ക്യാംപിങ്ങിനേക്കാൾ ഒരു ഗ്രൂപ്പ് ആയി പോയി ഇവിടെ ക്യാംപ് ചെയ്യുന്നതാവും നല്ലത്. പാറക്കെട്ടുകൾക്കു മുകളിലെ ക്യാംപിങ്ങും പ്രദേശത്തിന്‍റെ മൊത്തെ കാഴ്ചയും ഒക്കെ ഇവിടെ ആസ്വദിക്കാം. ഇത് മാത്രമലല്, ഇടയ്ക്കിടെ കുതിരകളെയും ഇവിടെ കാണാം. ചിക്കബെല്ലാപൂർ ജില്ലയുടെ ഭാഗമായ ഇവിടേക്ക് ഏകദേശം രണ്ട് മണിക്കൂറാണ് യാത്രാ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












