Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: കടുവയും പുലിയും മാത്രമല്ല, ബന്നാർഗട്ടയിൽ ഇനി പുള്ളിപ്പുലി സഫാരിയും.. കാത്തിരിപ്പ് നീളില്ല

ബാംഗ്ലൂർ യാത്ര: കടുവയും പുലിയും മാത്രമല്ല, ബന്നാർഗട്ടയിൽ ഇനി പുള്ളിപ്പുലി സഫാരിയും.. കാത്തിരിപ്പ് നീളില്ല

ബാംഗ്ലൂർ യാത്രകളിൽ ഒഴിച്ചുകൂടാനാവാത്ത ഇടങ്ങളിലൊന്നാണ് ബന്നാര്‍ഗട്ട ദേശീയോദ്യാനം. കുട്ടികളും മുതിർന്നവരും ഒരുപോലെ സന്ദർശിക്കാനാഗ്രഹിക്കുന്ന ഇവിടെ വന്യമൃഗങ്ങളും സഫാരിയും ബട്ടർഫ്ലൈ പാർക്കുമടക്കം നിരവധി കാര്യങ്ങൾ ചെയ്യാനുമുണ്ട്. ഇപ്പോഴിതാ ഏറെ കാത്തിരുന്ന ബന്നാർഗട്ട ദേശീയോദ്യാനം ലെപ്പേർഡ് സഫാരി (പുള്ളിപ്പുലി സഫാരി )ആരംഭിക്കുവാൻ പോവുകയാണ്.

നിലവിൽ ഉദ്യാനത്തിലെ സിംഹ-കടുവ സഫാരികളുമായി യോജിപ്പിച്ച് പുള്ളിപ്പുലി സഫാരി ആരംഭിക്കാൻ വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ അടുത്തിടെ വനം വകുപ്പ്, മൃഗശാല മാനേജ്‌മെൻ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്തു.

Bannerghatta Biological Park To Soon Introduce Leopard Safari

കാര്യങ്ങളെല്ലാം കൃത്യമായി പോകുകയാണെങ്കിൽ ഒന്നര മാസത്തിനുള്ളില്‍ പുള്ളിപ്പുലി സഫാരി ആരംഭിക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയാണെങ്കിൽ, മെയ് മാസത്തിലോ പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് ശേഷമോ ഇത് തുറന്നേക്കാം. മാത്രമല്ല, മൃഗങ്ങളുടെ പരിശീലനത്തെയും അവയുടെ ബോണ്ടിങ്ങിനെയും ആശ്രയിച്ചായിരിക്കും ഇത് തീരുമാനിക്കുക.

ലെപേർഡ് സഫാരിക്കായി അധികൃതർ ദേശീയോദ്യാനത്തിൽ 20 ഹെക്ടർ സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ 12 പുള്ളിപ്പുലികളാണ് ഇവിടെയുള്ളത്. എന്നിരുന്നാലും 20 എണ്ണത്തെ വരെ ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ട്. സഫാരിയില്‍ കാണാൻ സാധിക്കുന്ന പുള്ളിപ്പുലികളെല്ലാം ഒരു വയസ്സിൽ താഴെയുള്ളവരായിരിക്കും എന്നും റിപ്പോർട്ടുണ്ട്. ഇവയെയെല്ലാം ജനിച്ച്2 മാസത്തിനുള്ളിൽ അമ്മയിൽ നിന്നും വേർപെടുത്തി മാറ്റി വളർത്തിയവർ കൂടിയാണ്.

മൃഗങ്ങൾ ചാടിപ്പോകാതെയും രക്ഷപെടന്‌ ശ്രമിക്കാതെയുമിരിക്കാൻ ആവശ്യമായ വേലിയും മെഷും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മൃഗങ്ങൾ ഇണങ്ങിച്ചേരുന്നത് ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ തടയുന്നതിനുമായുള്ള കാര്യങ്ങൾ ഓരോ ഘട്ടമായി നടപ്പാക്കും.
ആകെ 70 പുള്ളിപ്പുലികളും 19 കടുവകളും 19 സിംഹങ്ങളുമുണ്ടെന്നാണ് ബിബിപി രേഖകൾ പറയുന്നത്.

ബാംഗ്ലൂരിൽ നിന്നുള്ള ഏകദിന യാത്രകൾക്ക് പറ്റിയ ഇടമാണ് ബന്നാർഗട്ട ദേശീയോദ്യാനം. ബാംഗ്ലൂരിൽ നിന്നും വെറും 23 കിലോമീറ്റർ ദൂരം മാത്രമേ ബന്നാർഗട്ടയിലേക്ക് യാത്രയുള്ളൂ. വാരാന്ത്യങ്ങൾ ചെലവഴിക്കാൻ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഈ ഉദ്യാനത്തിന്റെ വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+