Search
  • Follow NativePlanet
Share
» »ബെംഗളുരു-കണ്ണൂർ എക്സ്പ്രസിന് അധിക കോച്ചുകൾ; മംഗളുരു, കാസർകോഡ് യാത്രക്കാര്‍ക്ക് പ്രയോജനം,

ബെംഗളുരു-കണ്ണൂർ എക്സ്പ്രസിന് അധിക കോച്ചുകൾ; മംഗളുരു, കാസർകോഡ് യാത്രക്കാര്‍ക്ക് പ്രയോജനം,

ബെഗളുരുവിലേക്കുള്ള യാത്രകളെ ഏറ്റവുമധികം ബാധിക്കുന്ന കാരണങ്ങളിലൊന്ന് ട്രെയിൻ ടിക്കറ്റ് ആണ്. പ്രത്യേകിച്ച് കണ്ണൂർ, കാസർകോഡ് ഭാഗത്തു നിന്ന് ബെംഗളുരുവിലേക്ക് വരാനും പോകാനും കൂടുതലും ആളുകൾ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. എന്നാൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ചുള്ള സർവീസുകളും ഉള്ളതിൽ തന്നെ സീറ്റുകൾ ലഭിക്കാത്തതുമെല്ലാം സ്ഥിരം പരാതികളാണ്. എന്നാൽ ഇതാ അതിലൊന്നിന് പരിഹാരമായിരിക്കുകയാണ്.

ഇപ്പോഴിതാ, കെഎസ്ആർ ബെംഗളുരു- കണ്ണൂർ- കെഎസ്ആർ ബെംഗളുരു എക്സ്പ്രസ് ട്രെയിനിന് അധിക കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ. കണ്ണൂർ എക്സ്പ്രസിന് രണ്ടു കോച്ചുകളാണ് അധികമായി ഏർപ്പെടുത്തിയത്. ഒരു ത്രീ ടയർ എസി കോച്ചും ഒരു സ്ലീപ്പർ കോച്ചും അധികമായി വരുന്നതോടെ ഈ റൂട്ടിലെ തിരക്കിന് ചെറിയൊരു പരിഹാരമാരുമെന്ന് പ്രതീക്ഷിക്കാം.

Kannur-Bengaluru Express With Additional Coaches Best For Kannur Kasargod Passengers

ഇതോടെ കണ്ണൂർ എക്സ്പ്രസിന് ആകെ 23 കോച്ചുകളുണ്ടാകും. രണ്ട് 2-ടയർ എസി, നാല് 3-ടയർ എസി, 11 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകൾ എന്നിവ ഉണ്ടാകും.

ബെംഗളുരുവിൽ നിന്ന് മംഗലാപുരം വഴി സർവീസ് നടത്തുന്ന കണ്ണൂര്‍ എക്സ്പ്രസ് മംലലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ ഭാഗങ്ങളിലുള്ളവരുടെ പ്രധാന ആശ്രയം കൂടിയാണ്. കാസർകോഡ് ജില്ലയിൽ നിന്നും ബെംഗളുരുവിലേക്ക് കാസർകോഡ് ഡിപ്പോ, കാഞ്ഞങ്ങാണ് ഡിപ്പോ എന്നിവിടങ്ങളില്‍ നിന്നും ഓരോ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കൂടാതെ പയ്യന്നൂരിൽ നിന്നും രണ്ട് ബസുകളും സർവീസ് നടത്തുന്നു. പലപ്പോഴും പെട്ടന്നുള്ള ബുക്കിങ്ങിന് ഇതിൽ സീറ്റ് ലഭിച്ചെന്നു വരില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും മിക്കതിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

ബെംഗളുരു- കണ്ണൂർ എക്സ്പ്രസ് (16511)

എല്ലാ ദിവസവും രാത്രി 9.35 ന് കണ്ണൂർ എക്സ്പ്രസ് (16511) കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 13 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 10.55 ന് കണ്ണൂരിൽ എത്തും. എസി സ്ലീപ്പർ, എത്രി ത്രി ടിയർ, എസി ടൂ ടിയർ എന്നിവയാണ് ലഭ്യമായിട്ടുള്ളത്. സ്ലീപ്പറിന് 325 രൂപ, എസി ത്രീ ടയറിന് 885 രൂപാ, എസി ടൂ ടിയറിന് 1260 രൂപാ എന്നിങ്ങനെയാണ് നിരക്ക്.

കെഎസ്ആർ ബെംഗളുരു - 21:35
യശ്വന്ത്പൂർ -21:45
കുനിഗൽ -22:44
ബി ജി നഗര്‍ -23:06
ശ്രാവണബവലോള -23:31
ചന്നരായപട്ടണ - 23:41
ഹാസൻ -00:35
സകസ്ലേശ്പൂർ - 01:45
സുബ്രഹ്മണ്യ റോഡ് - 04:50
കബക പുട്ടൂർ -05:40
ബന്താവാല -06:10
മംഗളുരു ജംങ്ഷൻ - 06:50
മംഗളുരു സെൻട്രൽ - 07:10
കാസർകോഡ് - 08:21
കാഞ്ഞങ്ങാട് - 08:41
നീലേശ്വരം - 08:52
പയ്യന്നൂർ -09:11
കണ്ണൂർ - 10:55 എന്നിങ്ങനെയാണ് ട്രെയിൻ സമയം.

കണ്ണൂർ- കെഎസ്ആർ ബെംഗളുരു (16512)

എല്ലാ ദിവസവും വൈകിട്ട് 5.05 ന് കണ്ണൂരിൽ നിന്നെടുത്തുന്ന ട്രെയിൻ 13 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 10.55 ന് കെഎസ്ആർ ബെംഗളുരുവിൽ എത്തും

കണ്ണൂർ - 17:05
പയ്യന്നൂർ - 17:29
നീലേശ്വരം - 17:49
കാഞ്ഞങ്ങാട് - 17:58
കാസർകോഡ് - 18:13
മംഗളുരു സെൻട്രൽ -1 9:50
മംഗളുരു ജംങ്ഷൻ - 20:25
ബന്താവാല - 20:50
കബക പുട്ടൂർ - 21:18
സുബ്രഹ്മണ്യ റോഡ് - 22:10
സകസ്ലേശ്പൂർ - 01:55
ഹാസൻ - 02:50
ചന്നരായപട്ടണ - 03:21
ശ്രാവണബവലോള - 03:30
ബി ജി നഗര്‍ - 03:53
കുനിഗൽ - 04:19
യശ്വന്ത്പൂർ - 06:02
കെഎസ്ആർ ബെംഗളുരു - 06:35

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+