Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ നിന്ന് ഒരു മണിക്കൂർ യാത്ര: 300 പടികൾക്കു മുകളിലെ ലോകം!കണ്ടുതന്നെയറിയണം എസ്ആർഎസ് ഹിൽസിന്‍റെ ഭംഗി

ബെംഗളുരുവിൽ നിന്ന് ഒരു മണിക്കൂർ യാത്ര: 300 പടികൾക്കു മുകളിലെ ലോകം!കണ്ടുതന്നെയറിയണം എസ്ആർഎസ് ഹിൽസിന്‍റെ ഭംഗി

ആകാശത്തെ തൊട്ടെന്ന മട്ടിൽ ഉയരമുള്ള പാറക്കെട്ട്... ഈ കൂറ്റൻ പാറയ്ക്കു മുകളിൽ മേഘം തമ്പടിച്ചിരിക്കുകയാണോ എന്നു അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ഇറങ്ങി നിൽക്കുന്ന ആകാശം. ദൂരെ നിന്നു നോക്കുമ്പോൾ നടന്നു കയറാൻ പറ്റുമോ എന്നു സംശയിക്കു. എന്നാൽ മുകളിലെന്താണ് കാത്തിരിക്കുന്നതെന്ന അത്ഭുതത്തിൽ നടന്നു കയറിച്ചെല്ലുന്നത് അതിമനോഹരമായ കാഴ്ചകളിലേക്കാണ്. ബെംഗളുരുവിന് അടുത്തുള്ള എസ് ആർ എസ് ഹിൽസ് എന്ന രേവണസിദ്ധേശ്വര ബേട്ടയാണ് നെറ്റീവ് പ്ലാനറ്റ് ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

ബെംഗളുരുവിൽ നിന്ന് ഒരു നല്ല ഡ്രൈവും പകൽ ചെലവഴിക്കാൻ പറ്റിയ ഒരു സാഹസിക സ്ഥലവും തിരയുന്നവർക്ക് യോജിച്ച ഇടമാണ് എസ്ആർഎസ് ഹിൽസ്. പാറകയറ്റവും കുത്തനെവെട്ടി പാറക്കെട്ടിയൂലെ പടികൾ കയറിച്ചെല്ലുന്ന ക്ഷേത്രവും അവിടെ നിന്നുള്ള ഈ പ്രദേശത്തിന്‍റെ മുഴുവൻ ആകാശക്കാഴ്ചയുമാണ് ഇവിടെ സഞ്ചാരിളെ ആകർഷിക്കുന്നത്.

ബെംഗളുരുവിൽ നിന്ന് എസ്ആർഎസ് ഹിൽസിലേക്ക് 63 കിലോമീറ്ററാണ് ദൂരം. ഒന്നര മണിക്കൂർ ഡ്രൈവ് മതി ഇവിടെ എത്താൻ. ചെറിയ അവധികൾക്കും വൈകുന്നേരങ്ങൾ ചെലവഴിക്കാനും ഒക്കെ വരാൻ പറ്റിയ ഇടമാകുന്നതും ഈ ദൂരക്കുറവ് കൊണ്ടു തന്നെയാണ്. രാമനഗരയിലെത്തി അവിടുന്ന് 15 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. നടന്നു കയറുന്ന വഴികൾ മാത്രമല്ല, മുകളിത്തെ രഹസ്യ ക്ഷേത്രവും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

ബെംഗളുരുവിന് സമീപത്ത് ഒരു യാത്ര പോകനാഗ്രഹിക്കുന്നവർക്ക് പറ്റിയ എസ്ആർസ് ഹിൽസ് യാത്ര. അവ്വേരഹള്ളി ഹിൽസ് എന്നാണ് ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പേര്. അല്പം ആരോഗ്യമുള്ളവർക്ക് പറ്റിയ യാത്രയാണ്. ട്രെക്കേഴ്സ് മാത്രമല്ല, ക്ഷേത്രങ്ങളുള്ളതിനാൽ ഈ പ്രദേശത്തെ ഒരു തീർത്ഥാടന സ്ഥാനമായും ഇത് മാറിയിട്ടുണ്ട്.
പാറക്കെട്ടിനു മുകളിലെ പുരാതന കോവിലുകളാണ് ഇവിടെ കാണാനുള്ളത്. ഒപ്പം പാറയുടെ വിടവുകൾക്കിടില്‌ ഒരു കുളത്തിനെല്ല പോലെ വെള്ളവും അതിനടുത്തായി ചെറിയ മറ്റൊരു ക്ഷേത്രവും ഉണ്ട്.

സമുദ്രനിരപ്പിൽ നിന്നും 3066 അടി ഉയരത്തിലാണ് രേവണസിദ്ധേശ്വര ബേട്ട സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരത്തിലേക്കാണോ നടന്ന് കയറേണ്ടതെന്ന് ആശങ്ക തോന്നുമെങ്കിലും പാറയിൽ കൊത്തിയ പടികളിലൂടെ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കാം. പിടിച്ചു കയറാനായി അതിനിരുവശവും കൈപ്പിടികളും ഒരുക്കിയിട്ടുണ്ട്. സാധാരണ വേഗതയിൽ കയറിയാൽ 30-40 മിനിറ്റ് വേണം മുകളിലെത്തുവാൻ. ഈ ക്ഷീണം മുഴുവൻ മാറ്റുന്ന കാഴ്ചയാണ് മുകളിലുള്ളത്. അകലെക്കാഴ്ചയിൽ വീടുകളും ജലാശയങ്ങളും സമീപത്തെ ഇതുപോലെ തന്നെ വലുപ്പമുള്ള പാറക്കെട്ടുകളും എല്ലാം ഇതിനു മുകളിൽ നിന്ന് ആസ്വദിക്കാം.

ഈ യാത്രയിൽ മൂന്ന് ക്ഷേത്രങ്ങളാണ് കാണുന്നത്. അടിവാരത്ത് രേണുകാംബ ക്ഷേത്രം, മധ്യഭാഗത്ത് ബെമേശ്വരി ക്ഷേത്രം, മുകളിൽ രേവണസിദ്ധേശ്വര ക്ഷേത്രം എന്നിവയാണവ. ഒറ്റക്കൽ പാറയുടെ മുകളിലെ ഗംഭീരമായ ഗുഹാ ക്ഷേത്രമാണ് സിദ്ധേശ്വര ഭഗവാൻ്റെ രേവണസിദ്ധേശ്വര ക്ഷേത്രം.മഹാനായ ജഗദ്ഗുരു ശ്രീ രേണുകാചാര്യയുടെ പുനർജന്മമായാണ് ശ്രീ രേവണ സിദ്ധേശ്വര സ്വാമിയെ കണക്കാക്കുന്നത്. അദ്ദേഹം കലിയുഗത്തിൽ വീരശൈവമതം പഠിപ്പിക്കാനും പ്രസംഗിക്കാനും എത്തിയ അഞ്ച് ആചാര്യന്മാരിൽ ഒരാളായിരുന്നെന്നാണ് വിശ്വാസം.
പാറയിൽ കൊത്തിയ ദൈവങ്ങളുടെ രൂപങ്ങളും ഇവിടെയുണ്ട്. പൗര്‌ണ്ണമി, അമാവാസി ആണ് ഇവിടുത്തെ ആരാധനകൾക്കും പ്രാർത്ഥനകൾക്കും അനുകൂലമായി കണക്കാക്കപ്പെടുന്ന ദിവസങ്ങൾ. ശിവന് പവിത്രമായ രുദ്രാഭിഷേകമാണ് ക്ഷേത്രത്തിലെ പ്രധാന സേവ.

പാറക്കെട്ടുകളിലൂടെയുള്ള നടത്തമായതിനാൽ രാവിലെയോ അല്ലെങ്കിൽ വെയിലാറിയ ശേഷം വൈകിട്ടോ പോകുന്നതാണ് നല്ലത്. പാറക്കെട്ടുകളിലൂടെയുള്ള വഴി മുഴുവൻ ദൂരനും ഷീറ്റിട്ട് തണൽ ഒരുക്കിയിട്ടുണ്ടെങ്കിലും മുകളിലേക്ക് ഇതൊന്നുമില്ല. വെയിലിൽ പാറക്കെട്ടിൽ നിൽക്കുക എന്നത് എളുപ്പമല്ല. പെട്ടന്ന് ക്ഷീണിക്കും. പിന്നെ ചിലപ്പോൾ തിരിച്ചിറങ്ങാനുള്ള ആരോഗ്യം പോലും ഉണ്ടായെന്ന് വരില്ല. ഉച്ചനേരത്തുള്ള യാത്ര ഒഴിവാക്കാൻ ശ്രമിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore one day trip hils
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+