Search
  • Follow NativePlanet
Share
» »നഗരമധ്യത്തിലെ കാട് മുതൽ മറഞ്ഞു കിടക്കുന്ന തടാകം വരെ! ബെംഗളുരുവിലെ രഹസ്യ ഇടങ്ങൾ

നഗരമധ്യത്തിലെ കാട് മുതൽ മറഞ്ഞു കിടക്കുന്ന തടാകം വരെ! ബെംഗളുരുവിലെ രഹസ്യ ഇടങ്ങൾ

നന്ദി ഹിൽസ്, മൈസൂര്‍, എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, ലാൽ ബാഗ്, കബ്ബൺ പാർക്ക്... ഒന്നു കറങ്ങി വന്നാലോ എന്നാലോചിക്കുമ്പോൾ മനസ്സിലെത്തുന്നത് ഈ സ്ഥലങ്ങളാവും. ഒരിക്കൽ കണ്ട സ്ഥലങ്ങൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹമില്ലാത്തവർ ചിലപ്പോൾ യാത്ര തന്നെ പോയില്ലെന്നു വരാം. ബെംഗളുരവിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ കണ്ടു കഴിഞ്ഞു.. ദൂരെ ഒരിടത്തോട്ടും പോകാൻ താല്പര്യമുമില്ല. അടുത്ത് ഏതെങ്കിലും അറിയാത്ത ഇടങ്ങളുണ്ടോ പോകാൻ എന്നു ആലോചിച്ചിട്ടില്ലേ?

ഇതാ, ബെംഗളുവിൽ ഉണ്ട് എന്ന് നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത കുറച്ചിടങ്ങൾ മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്നു പരിചയപ്പെടുത്തുകയാണ്. ബാംഗ്ലൂരിൽ നിന്നുള്ള വൈകുന്നേര യാത്രകൾക്കും കുറച്ചു സമയം കിട്ടിയാൽ ഒന്നു പെട്ടന്നു പോയി വരാൻ സാധിക്കുന്ന ഇടങ്ങളും ഒക്കെ തേടുന്നവർക്ക് ഒട്ടും പ്രതീക്ഷിക്കാത്ത, അതേസമയം ഒട്ടും നിരാശപ്പെടുത്താത്ത സ്ഥലങ്ങളാണ് ഇതെന്ന് പ്രത്യേകം പറയേണ്ടല്ലേ..

Bangalore Travel Secret Locations Around Bengaluru

1. ഛോട്ടാ ലഡാക്ക്

ബെംഗളുരുവിലും ലഡാക്കോ എന്നാണ് ചോദ്യമെങ്കിൽ കാഴ്ചയിൽ ല‍ഡാക്കിനോട് വിദൂര സാദൃശ്യം തോന്നിപ്പിക്കുന്ന ഒരിടം ബെംഗളുരുവിന് തൊട്ടടുത്തുണ്ട്. മിനി ലഡാക്ക് എന്നു വിളിക്കപ്പെടുന്ന ഇവിടം ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെയാണ്. വൈകുന്നേരം ഒരു ചെറിയ റൈഡ് പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണിത്. ഡൊഡ ആയുർ എന്നാണ് ഈ സ്ഥലത്തിന്‍റെ യഥാർത്ഥ പേര്. ലഡാക്കിൽ കാണുന്നതു പോലെ പാറക്കെട്ടുകൾ നിറഞ്ഞു കിടക്കുന്ന വെള്ളക്കെട്ടുകളാണ് ഇവിടെയുള്ളത്. ദേശീയപാത 75 ൽ ആണ് ഈ സ്ഥലമുള്ളത്.

2. സാങ്കി ടാങ്ക് ബാക്ക്വാട്ടേഴ്സ്

ബാംഗ്ലൂരിൽ അധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന മനോഹരമായ തടാകമാണ് സാങ്കി ടാങ്ക് ബാക്ക്വാട്ടേഴ്സ്. ഏകദേശം 15 ഹെക്ടർ വിസ്തൃതിയിയും 800 മീറ്റർ വീതിയുമുള്ള ഈ തടാകം മനുഷ്യ നിർമ്മിത തടകാമാണ്. പടിഞ്ഞാറൻ ബെംഗളുരുവിന്‍റെ ഭാഗമായി മല്ലേശ്വരം , വൈലിക്കാവൽ , സദാശിവനഗർ എന്നീ സ്ഥലങ്ങൾക്ക് സമീപമാണ് ഇവിടമുള്ളത്. 1882-ൽ മദ്രാസ് സാപ്പേഴ്സ് റെജിമെന്‍റിലെ കേണൽ റിച്ചാർഡ് ഹിയാറാം സങ്കിയുടെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്.

ഇന്ന് ബെംഗളുരുവിലെ ഏറ്റവും പഴയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നായ ഇത് കുട്ടികള്‍ക്കും കുടുംബങ്ങൾക്കുമെല്ലാം പ്രിയപ്പെട്ട സ്ഥലമാണ്. അതിരാവിലെ ഇവിടെ നടക്കുവാനെത്തുന്നവരും ഉണ്ട്. ടാകത്തിന് സമീപം സർക്കാർ ചന്ദന ഡിപ്പോ സ്ഥിതി ചെയ്തിരുന്നതിനാൽ ഈ ടാങ്ക് ഗന്ധധകോടികെരെ എന്നും അറിയപ്പെട്ടിരുന്നു. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

Bangalore Travel Secret Locations Around Bengaluru

3. ബെംഗളുരു സർവ്വകലാശാല ജ്ഞാനഭാരതി ക്യാംപസ്

ബെംഗളുരുവിൽ തീർച്ചയായും കണ്ടിരിക്കേണ്ട അതിമനോഹര ഇടങ്ങളില‍് ഒന്നാണ് ബെംഗളുരു സർവ്വകലാശാല ജ്ഞാനഭാരതി ക്യാംപസ് . ഏകദേശം 1,100 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ജ്ഞാനഭാരതി ക്യാംപസ് ബെംഗളുരുവിലെ ഏറ്റവും വലിയ ക്യാംപസും കൂടിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലകളിലൊന്നാണ് ബെംഗളുരു സർവ്വകലാശാല. ഇവിടെ പ്രകൃതിഭംഗി, പുരാതന ക്ഷേത്രങ്ങൾ തുടങ്ങിയവ കാണാനുണ്ട്.

4. തുറഹള്ളി ഫോറസ്റ്റ്, ബാംഗ്സൂർ

ബാംഗ്ലൂരിൽ ഓഫ്ബീറ്റ് ഇടങ്ങൾ തേടുന്നവർക്ക് പറ്റിയ സ്ഥലമാണ് തുറഹള്ളി ഫോറസ്റ്റ്. ബെംഗളുരുവിൽ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം നഗരത്തിന്‍റെ ബഹളങ്ങളിൽ നിന്നും പോകാൻ പറ്റിയ സ്ഥലമാണ്. മരങ്ങളും പാറക്കെട്ടുകളും ഒക്കെയായി കിടക്കുന്ന ഇവിടെ വന്ന് വെറുതേ നടക്കുവാനും വിശ്രമിക്കുവാനും മികച്ച ചിത്രങ്ങൾ പകർത്തുവാനും പറ്റിയ സ്ഥലമാണ്. വനത്തിനകത്തുകൂടി സൈക്ലിങ് റൂട്ടുകൾ ഉള്ളതിനാൽ സൈക്കിളുമായി വന്നാൽ മികച്ച റൂട്ടുകൾ പരിചയപ്പെടുവാനും സമയം ചിലവഴിക്കാനും സമാന താല്പര്യങ്ങളുള്ള ആളുകളെ കണ്ടെത്തുവാനും സാധിക്കും.

5. അവലാഹള്ളി സ്റ്റേറ്റ് ഫോറസ്റ്റ്

ബെംഗളുരുവിൽ നിങ്ങൾക് സമാധാനത്തോടെ പോകാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് അവലാഹള്ളി സ്റ്റേറ്റ് ഫോറസ്റ്റ്. വടക്കൻ ബെംഗളുരുവിൽ യെലഹങ്കയ്ക്ക് സമീപമാണ് അവലാഹള്ളി സ്റ്റേറ്റ് ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. നിരവധി സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണ് ഈ വനം. ഒരുഭാഗത്ത് യൂക്കാലിപ്റ്റസ് മരങ്ങളും മറുവശത്ത് പാറക്കെട്ടും വരണ്ട ഭൂമിയുമാണ് ഉള്ളത്. ഹെസാരഘട്ട മേഖലയുടെ മനോഹരമായ കുന്നിൻ മുകളിലെ കാഴ്ചയാണ് ഈ സ്ഥലം നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore offbeat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+