Search
  • Follow NativePlanet
Share
» »ഇന്ന് ആഘോഷിക്കാം, ആശിഷ് വിദ്യാർത്ഥിയുടെ സ്റ്റാൻഡ് അപ്പ് കോമഡി മുതൽ കിടിലൻ പരിപാടികൾ

ഇന്ന് ആഘോഷിക്കാം, ആശിഷ് വിദ്യാർത്ഥിയുടെ സ്റ്റാൻഡ് അപ്പ് കോമഡി മുതൽ കിടിലൻ പരിപാടികൾ

ഇന്ന് പൊതുവേ ഒരു അവധിയുടെ മട്ടാണ് ബെംഗളൂരുവിന്. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശിവരാത്രി പ്രമാണിച്ചുള്ള അവധിയായതിനാൽ കുട്ടികൾ വീട്ടിലുണ്ട്. ഓഫ് എടുക്കാൻ സാധിക്കുന്നവരൊക്കെ ഇന്ന് അവധിയെടുത്തു. വീട്ടിലിരിക്കാതെ യാത്രകളും ചെറിയ ഔട്ടിങ്ങും ഒക്കെ പലരും പ്ലാൻ ചെയ്തു കഴിഞ്ഞു. ഇന്നാണെങ്കിൽ നിരവധി പരിപാടികളാണ് നഗരത്തിൽ നടക്കുന്നത്.

പുറത്തിറങ്ങി വെറുതേ മാളിൽ പോകാനോ അല്ലെങ്കിൽ എല്ലാവരും പുറത്തുപോയി ഭക്ഷണം കഴിക്കാനോ ഒക്കെയാണ് പലരും ഇന്നത്തെ പരിപാികളിൽ കണക്കാക്കിയിരിക്കുന്നത്. എന്തുതന്നെയായാലും നിങ്ങൾ ബെംഗളൂരുവിൽ ഉണ്ടെങ്കിൽ നഷ്ടമാക്കാതെ പോയിരിക്കേണ്ട ചില ഇവൻറ്സുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

bangalore-travel-things-to-do-in-bengaluru-today

1. ആർട്ട് എക്സിബിഷൻ

ഇന്നത്തെ വൈകുന്നേരം വളരെ ആസ്വദിച്ച് കലകളും പ്രദർശനങ്ങളും അതിമനോഹരമായ ചിത്രങ്ങളും ഒക്കെക്കണ്ട് ആസ്വദിക്കാൻ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില് നിങ്ങൾ ഉറപ്പായും പോയിരിക്കേണ്ട ഒരിടമുണ്ട്. അതാണ് ഗാലറി ജിയിലെ 'ദി മാസ്റ്റേഴ്‌സ് & ദി മോഡേൺ: സൗത്ത് എഡിഷൻ' ആർട്ട് എക്സിബിഷൻ. ദക്ഷിണേന്ത്യയിലെ പ്രധാന ലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും പരിചയപ്പെടുത്തുന്ന ഈ ഇവ‍ന്‍റ് കലാപ്രേമികൾക്ക് പറ്റിയ സ്ഥലമാണ്.

ദക്ഷിണേന്ത്യൻ കലയെ രൂപപ്പെടുത്തിയ കലാപരവും സാംസ്കാരികവും സാമൂഹിക-രാഷ്ട്രീയവുമായ പരിവർത്തനങ്ങളിലൂടെയുള്ള ആകർഷകമായ ഒരു യാത്ര ഈ ഷോ വാഗ്ദാനം ചെയ്യുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സമകാലിക യുഗം വരെയുള്ള സമയമാണ് ഈ പ്രദർശനത്തിന്‍റെ ആകർഷണം,
ഫെബ്രുവരി 26 മുതൽ മാർച്ച് 31 വരെയാണ് ഈ കലാപ്രദർശനം നീണ്ടുനിൽക്കുന്നത്.

2. മനസ്സറിഞ്ഞ് ചിരിക്കാം

സിനിമാ പ്രേമികളുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് ആശിഷ് വിദ്യാർത്ഥി. ഇപ്പോൾ ഫൂഡ് വ്ലോഗുകളിലൂടെ പുതിയ ഇടങ്ങൾ പരിചയപ്പെടുത്തുന്ന ഇദ്ദേഹം ഇപ്പോൾ ബെംഗളൂരുവിൽ വന്നിരിക്കുന്നത് സ്റ്റാൻഡ്- അപ്പ് കോമഡി പരിപാടിക്കാണ്. സിറ്റ് ഡൗൺ ആശിഷ്' എന്നു പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമി ൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ലളിതമായ ചിത്രം വരച്ചുകാണിക്കുകയാണ്.
കോറമംഗലയിലെ കോമഡി മന്ത്രാലയത്തിൽ മാർച്ച് 1ന് വൈകിട്ട് 7.00 മണിക്കാണ് ഇത് നടക്കുന്നത്.

3. സംഗീതം ആസ്വദിക്കാം

വൈകുന്നേരം അടിപൊളി സംഗീതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും അതിനു പറ്റിയ പരിപാടികളും ഈ ദിവസങ്ങളിൽ ബെംഗളൂരുവിൽ നടക്കുന്നു. വിൻഡ്‌മിൽസ് അവതരിപ്പിക്കുന്ന നയാ ഡേ എന്ന സംഗീതഷോ ജാസ് ഗിറ്റാർ, ഇന്ത്യൻ രാഗങ്ങൾ, തബല താളങ്ങൾ, ഇലക്ട്രോണിക് ടെക്സ്ചറുകൾ എന്നിവയുടെ ഏറ്റവും മികച്ച സംയോജനമാണ് നല്കുന്നത്. വിൻഡ്‌മിൽസ്, വൈറ്റ്‌ഫീൽഡിൽ : മാർച്ച് 1 രാത്രി 9.30 നും മാർച്ച് 2 രാത്രി 8 നും ആണ് ഈ പരിപാടി നടക്കുന്നത്.

4. സോഫ്റ്റ്‌വെയർ ഉച്ചകോടി

ഐഐഎം ബാംഗ്ലൂരിന്റെ സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്‌മെന്റ് (സിഎസ്ഐടിഎം), ഇന്റർനാഷണൽ സോഫ്റ്റ്‌വെയർ പ്രൊഡക്റ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി (ഐഎസ്‌പിഎംഎ) സഹകരിച്ച്, ഏഴാമത് ഇന്ത്യ സോഫ്റ്റ്‌വെയർ പ്രൊഡക്റ്റ് മാനേജ്‌മെന്റ് നടക്കുന്നു. സോഫ്റ്റ്‌വെയർ പ്രൊഡക്റ്റ് മാനേജ്‌മെന്റ് എക്‌സലൻസ് അറ്റ് സ്‌കെയിൽ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും പരിപാടി.ഐഐഎം ബാംഗ്ലൂർ കാമ്പസിൽ ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ആണ് നടക്കുന്നത്.

5. ഇംപ്രൂവ് ഷോ

സൗഹൃദം ആഘോഷിക്കുവാൻ ഇഷ്ടപ്പെടുന്നവർക് ഈ വാരാന്ത്യത്തില്‍ പോകാൻ പറ്റിയ ഏറ്റവും നല്ല പരിപാടികളിലൊന്നാണ്
ഇംപ്രൂവ് ഷോ. സൗഹൃദങ്ങളെ ആഘോഷിക്കുന്ന ഒരു ഇംപ്രൂവ് ഷോയായ ഫെവിക്കോൾ ദി റിലക്റ്റന്റ് ഹസ്‌ലേഴ്‌സ് ആണിത് സംഘടിപ്പിക്കുന്നത്. ഇംപ്രൂവൈസർമാർ, അഭിനേതാക്കൾ, കഥാകൃത്തുക്കൾ, മൂവ്‌മെന്റ് ആർട്ടിസ്റ്റുകൾ എന്നിവരുടെ ഒരു ടീമാണ് ദി റിലക്റ്റന്റ് ഹസ്‌ലേഴ്‌സ്. ഇന്ദിരാനഗർ ആട്ട ഗലാട്ടയിൽ മാർച്ച് 2, വൈകുന്നേരം 6.30 മുതലാണ് പരിപാടി ആരംഭിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+