ബെംഗളുരുവിലെ ഒരു വൈകുന്നേരം...പണിയൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോൾ എല്ലാവരും ചേർന്ന് ഒരു യാത്ര പോയാലോ എന്നൊരു ചര്‍ച്ച വന്നാൽ എവിടേക്ക് പോകും? എല്ലാത്തവണത്തെയും പോലെ ഒരുപാട് പ്ലാനിങ്ങ് ഒക്കെ നടത്തി ഒടുവിൽ വൈകിട്ട് ഏതെങ്കിലും മാളിലേക്കോ അല്ലെങ്കിൽ പബ്ബിലേക്കോ പോകുന്ന പോലെയല്ല. ഇത്തവണ, ചെറിയ ദൂരത്തിൽ ഒരു ഡ്രൈവ് പോയി മനോഹകരമായ കുറച്ച് കാഴ്ചകൾ കണ്ട് ഒരു ചായ കുടിച്ച് മടങ്ങി വരുന്ന യാത്ര പ്ലാൻ ചെയ്താലോ?ഇത്തവണ അങ്ങനെ പെട്ടന്നു പോയി വരാൻ പറ്റിയ സ്ഥലമാണ് മലയാളം നേറ്റീവ് പ്ലാനറ്റ് വാനയക്കാരെ പരിചയപ്പെടുത്തുന്നത്.
ബാംഗ്ലൂരിൽ നിന്നുള്ള ചെറിയ ഔട്ടിങ്ങുകൾക്ക് പറ്റിയ ഇടമാണ് ഹോസ്കോട്ടെ തടാകം. വലിയ ദൂരമില്ലാത്ത യാത്രയും ദൂരം പിന്നിടുംതോറും കുറഞ്ഞു വരുന്ന ബ്ലോക്കും പിന്നെ നഗരത്തിനു നടുവിലെ പച്ചപ്പും തടാകവും ഒക്കെയായി കുറച്ചു സമയം വന്നിരിക്കാൻ പറ്റിയ ഇടമാണിത്. പലതരത്തിലുള്ള പക്ഷികളും മേഞ്ഞു നടക്കുന്ന പശുക്കളും പച്ചപ്പു നിറഞ്ഞ അക്കരെക്കാഴ്ചകളും ഒക്കെയായി ബെംഗളരുവിൽ 'കൂൾ' ആകാന്‍ പറ്റിയ സ്ഥലമാണ് ഹോസ്കോട്ടെ തടാകം.
ബാംഗ്ലൂരിൽ നിന്നും 27 കിലോമീറ്റർ മാത്രമേ ഹോസ്കോട്ടെയിലേക്ക് ദൂരമുള്ളൂ. ബെംഗളുരു നഗരത്തിന്‍റെ പ്രാന്തപ്രദേശമാണ് ഹോസ്കോട്ടെ. ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ എത്തിച്ചേരാം എന്നതിനാൽ പെട്ടന്നുള്ള യാത്രാ പ്ലാനുകൾക്കും അനുയോജ്യമാണ് ഹോസ്കോട്ടെ ലേക്ക്. ഓള‍്ഡ് മദ്രാസ് റോഡ് വഴി ലാൻകോ ഹോസ്കോട്ട ഹൈവേ ലിമിറ്റഡിന്‍റെ ടോൾ ബൂത്ത് കടന്നുവേണം പോകുവാൻ. അപ്പോൾ പലരുടെയും മനസ്സിൽ തോന്നും വ്യവസായ ഏരിയയിലേക്കാണോ പോകുന്നത്, എന്താണിവിടെ കാണുനുള്ളതെന്ന്...
ബെംഗളുരുവിലെ മറ്റുപല തടാകങ്ങളെയും അപേക്ഷിച്ച് മലിനമാകാത്ത ഇടമാണ് ഹോസ്കോട്ടെ ലോക്ക്. പ്രധാന രോഡിൽ നിന്ന് തിരിഞ്ഞ് ചെറിയ റോഡിലൂടെ വേണം ഇവിടേക്ക് വരാൻ, കുറച്ചു ചെല്ലുമ്പോൾ തടാകത്തിന്റെ കാഴ്ചകളിലേക്ക് നമ്മളും എത്തും. തടാകത്തിന്‍റെ ഓരം ചേർന്നുള്ള മൺപാതയിലൂടെ വരുന്നത് രസകരമായ ഒരനുഭവമാണ്. വിശാലമായ പ്രദേശത്ത് പരന്നു കിടക്കുന്ന ഹോസ്കോട്ടെ തടാകം അതിന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകള്‍ക്കും പ്രസിദ്ധമാണ്. ഭംഗി കൂട്ടുവാനായി ഇടയ്ക്കിടെ ഓരോ മരങ്ങൾ തടാകത്തിന്‍റെ തീരത്ത് തണൽ വിരിച്ചു നിൽക്കുന്നതും കാണാം.
പക്ഷിനിരീക്ഷകർക്ക് ഹോസ്കോട്ടെ തടാകവും പരിസരവും ഒരു സ്വർഗ്ഗം തന്നെയാണ്. കൊക്കുകളു തിരണ്ടകളും അടക്കം വ്യത്യസ്തമായ ഇഷ്ടംപോലെ പക്ഷികളെ ഇവിടെ കാണാം. തടാകത്തിനു നടുവിലെ മരക്കൊമ്പിൽ സ്വസ്ഥമായി വന്നിരിക്കുന്നവരും ഇരതേടി നടക്കുന്നവരും ചതുപ്പിലൂടെ പോകുന്നവരും കൂട്ടമായി എത്തുന്നവരും ഒക്കെ ഇവിടെയുണ്ട്. ഫോട്ടോ എടുക്കുന്നവരാമെങ്കിൽ മികച്ച ഫ്രെയിമുകൾ ഇവിടെ കാണാം.
സ്പോട്ട് ബിൽഡ് പെലിക്കൻ, വുഡ് സാൻഡ്പൈപ്പർ, കോമൺ സാൻഡ്പൈപ്പർ, ഗ്രീൻ സാൻഡ്പൈപ്പർ, ഇന്ത്യൻ സ്പോട്ട് ബിൽഡ് ഡക്ക്, ഗാർജെനി, കോമൺ ടീൽ, യൂറേഷ്യൻ വിജിൻ, നോർത്തേൺ പിൻടെയിൽ, നോർത്തേൺ ഷോവലർ, ലിറ്റിൽ ഗ്രെബ്, ലിറ്റിൽ കോർമോറൻറ് തുടങ്ങിയവ ഇവിടെ സ്ഥിരം കണ്ടുവരുന്ന പക്ഷികളാണെന്നാണ് ഇവിടെ പലതവണ പക്ഷിനിരീക്ഷണത്തിന് വന്നിട്ടുള്ള പലരും പറയുന്നത്. ഗ്രേ ഹെറോൺ, പർപ്പിൾ ഹെറോൺ, ഇന്ത്യൻ പോണ്ട്-ഹെറോൺ, കാറ്റിൽ ഈഗ്രെറ്റ്, ലിറ്റിൽ ഈഗ്രേറ്റ്, ഇൻ്റർമീഡിയറ്റ് ഈഗ്രേറ്റ്, ഗ്രേറ്റ് ഈഗ്രേറ്റ്, സ്‌ട്രൈറ്റഡ് ഹെറോൺ എന്നിവയെയും ഇവിടെ കാണാം. ദേശാടന പക്ഷികൾക്കും പ്രിയപ്പെട്ട ഇടമാണിത്.
ഹോസ്കോട്ടെ ലേക്കിന് സമീപത്തുള്ള ക്ഷേത്രത്തിനടുത്തു നിന്നാണ് പക്ഷി നിരീക്ഷണം നടത്താൻ നല്ലത്. ഇവിടെ നിന്നാല് ചുറ്റുമുള്ള പ്രദേശങ്ങളുടെ കൃത്യമായ കാഴ്ച ഉറപ്പിക്കാം. തടാകത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തു നിന്ന് ഇവിടേക്ക് ചെറിയൊരു ബണ്ട് ഉണ്ട്. അതുവഴി നടന്ന് എത്തുകയും ചെയ്യാം.
മേഘങ്ങളും തടാകത്തിന്‍റെ കാഴ്ചയും ഒക്കെ ചേരുന്നതാണ് ഹോസ്കോട്ടെയുടെ സൗന്ദര്യം. തടാകത്തിൽ മീൻ പിടിക്കാനെത്തുന്ന പ്രദേശവാസികളും ഇതിനെ മനോഹരമാക്കുന്നു. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയാൽ തടാകത്തിന്‍റെ സൗന്ദര്യം കയ്യെത്തുംദൂരെ നിന്ന് ആസ്വദിക്കാം. ശ്രദ്ധിക്കേണ്ട കാര്യം അത്യാവശ്യം വെള്ളമോ ലഘുഭക്ഷണങ്ങളോ ഇവിടേക്ക് വരുമ്പോൾ കരുതണം. പെട്ടന്നു പോയി മേടിക്കാൻ പറ്റിയ കടകളൊന്നും സമീപത്തില്ല. വൈകുന്നേരങ്ങളിലാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














