ബാംഗ്ലൂർ യാത്രകള്‍: ബാംഗ്ലൂരിലെ ഒഴിവുദിവസങ്ങളിൽ എങ്ങോട്ടു പോകും എന്നാലോചിച്ച് നോക്കുമ്പോൾ ഒരിക്കലെങ്കിലും മുന്നിൽപെട്ടിട്ടുള്ള ഇടമായിരിക്കും അവലാബെട്ട. നന്ദി ഹിൽസില്‍ പോയി മടുത്ത സഞ്ചാരികൾ അല്പം ആശ്വാസവും സമാധാനവും തേടി പോകുന്ന ഇടം എന്ന നിലയിലായിരിക്കും കൂടുതലും ആളുകൾ അവലാബേട്ടയെ അറിഞ്ഞിട്ടുണ്ടാവുക. സഞ്ചാരികളുടെ റഡാറിൽ കയറിപ്പറ്റിയിട്ടില്ലെങ്കിലും അവലാബേട്ട ഒരു സംഭവം തന്നെയാണ്.
തിരക്കില്ലാത്ത നന്ദി ഹിൽസ് അല്ലെങ്കിൽ ആൾക്കൂട്ടമില്ലാത്ത നന്ദി ഹിൽസ് എന്നൊക്കെയാണ് ആളുകൾ അവലാബെട്ടയെ വിശേഷിപ്പിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും ഏറ്റവും സുഖകരമായി പോകുവാൻ പറ്റിയ ഒരു ട്രെക്കിങ് ലക്ഷ്യസ്ഥാനം കൂടിയായ അവലാബെട്ട ബാംഗ്ലൂരിൽ നിന്നുള്ള ഏകദിന യാത്രകളിലെ ട്രെക്കിങ്ങിലോ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ്.

PC:Sahil Pandita/Unsplash
ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അവലാബെട്ട പെട്ടന്നൊരു തോന്നലിൽ വണ്ടിയുടമെടുത്ത് കറങ്ങി വരാൻ പറ്റിയ സ്ഥലമാണ്. ഒപ്പം കിടിലൻ ഫോട്ടോയും പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും കൃഷിയിടങ്ങളും ഉൾപ്പെടെയുള്ള സ്ഥലങ്ങള്‍ ആവോളം ആസ്വദിച്ച് കാണാം എന്നാതാണ് റൈഡേഴ്സിനെ ഇവിടേക്ക് ആകർഷിക്കുന്നത്. അതേസമയം മലമുകളിലേക്കുള്ള യാത്രയും പടിക്കെട്ടുകളും അതിനൊടുവിലെ കാഴ്ചകളും ട്രെക്കേഴ്സിനെ ഇവിടേക്ക് എത്തിക്കുന്നു.
അവലാബേട്ട യാത്രയും ട്രെക്കിങ്ങും
അതിരാവിലെ എത്തി കുന്നിനു മുകളിലേക്കുള്ള നടത്തം ആരംഭിക്കാൻ കഴിയുന്ന രീതിയിൽ വരുന്നതാണ് ഏറ്റവും നല്ലത്. ചൂടിൽ നിന്ന് രക്ഷപെടാം എന്നത് തന്നെയാണ് പ്രധാന കാരണം, മാത്രമല്ല, തിരക്കേറി വരുന്ന ബാംഗ്ലൂർ ട്രാഫിക്ക് ഒഴിവായി വരുകയും ചെയ്യാം. അങ്ങനെ എത്തിയാൽ തിരക്കില്ലാതെ ഇവിടെ വരുവാനും സമാധാനത്തിൽ കാഴ്ചകൾ ആസ്വദിച്ച് മടങ്ങാനം സാധിക്കും.

അവലാബേട്ടയിൽ എത്തിച്ചേരാൻ
ബാംഗ്ലൂരിൽ നിന്നു ഏകദിന യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് അവലാബേട്ട. ദേശീയപാത 7 ൽ കയറി എയർപോര്‍ട്ട് ടോൾഗേറ്റ് കഴിഞ്ഞ് ചിക്കബെല്ലാപുര ടൗണിൽ ഇറങ്ങി ഹൈവേ വഴി പരേസാന്ദ്രയിലേക്ക് പോവുക. ഇത് ഏകദേശം 20 കിലോമീറ്റർ ദൂരമുണ്ടാകും പരേസാന്ദ്ര എക്സിറ്റ് വഴി സർവീസ് റോഡിൽ കയറി 1.5 കിമീ സഞ്ചരിച്ച് ഗ്രാമീണ റോഡ് വഴി അവലാബേട്ടയുടെ താഴെയെത്താം.
ഇവിടുന്നാണ് അവലാബേട്ടയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കല്ലിൽ കൊത്തിയ 50 പടികൾ കയറി ആദ്യം എത്തിച്ചേരുന്ന ഇടമാണ് ഇവിടുത്തെ ഹനുമാൻ ക്ഷേത്രം. ഇവിടുന്ന് ക്ഷേത്രത്തിന്റെ സമീപത്തെ വലതുവശത്തെ വഴിയിലൂടെ കയറിയാൽ ഏറ്റവും പ്രസിദ്ധമായ ഫോട്ടോ പോയിന്‍റിൽ എത്താം. ക്ലിഫും വെള്ളം കെട്ടിക്കിടക്കുന്ന കാഴ്ചയുമാണ് ഇവിടെ കാണാനുള്ളത്. ബീക്ക് റോക്ക് എന്നറിപ്പെടുന്ന ഈ പാറക്കെട്ട് മറ്റു സപ്പോർട്ട് ഒന്നുമില്ലാതെ നിൽക്കുന്ന ഒന്നാണ്. ഇതിനു മുകളിൽ നിന്ന് ഫോട്ടോ എടുക്കുക എന്നതാണ് പലരുടെയും അവലാബേട്ട യാത്രയുടെ ഉദ്ദേശം തന്നെ. ഫോട്ടോകളിൽ അതിമനോഹരം കൂടിയാണിത്.
ഇനി ക്ഷേത്രത്തിന്‍റെ ഇടതുവശത്തുള്ള വഴിയിലൂടെയാണ് മുകളിലേക്ക് കയറുന്നതെങ്കിൽ വീണ്ടും ഒരു അൻപതോളം പടികൾ മുകളിലേക്ക് കയറണം. മറ്റൊരു ക്ഷേത്രത്തോടൊപ്പം മുകളിൽ നിന്നുള്ള കിടിലൻ വ്യൂവും ഇവിടെ ലഭിക്കും. ഏകദശം രണ്ട് മണിക്കൂർ സമയം മാത്രമേ ഇവിടെ കയറി ഇറങ്ങിവരാൻ ആവശ്യമായിട്ടുള്ളൂ. സാമാന്യം എളുപ്പത്തിലുള്ള ട്രെക്കിങ് ആയതിനാൽ ആർക്കും വരികയും ചെയ്യാം.
അവലാബേട്ടയിൽ പ്രവേശമില്ലേ? എന്താണ് യാഥാർത്ഥ്യം
അവലാബേട്ടയിലെ പ്രസിദ്ധമായ സെൽഫി പോയിന്‍റിലേക്ക് കുറച്ചു നാളുകളായി പ്രവേശനം അനുവദിക്കുന്നില്ല . ഇവിടുത്തെ പ്രാദേശിക പോലീസ് പോയിന്‍റിലേക്കുള്ള പ്രവേശനം വേലികെട്ടി തടഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും ഇവിടെ എത്തിയാൽ മറ്റു കാഴ്ചകൾ കണ്ടു മടങ്ങാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












