ബാംഗ്ലൂർ- കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികൾ ജീവിക്കുന്ന നഗരങ്ങളിലൊന്ന്. കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്ക് ദിവസവും ബസ് സർവീസുകൾ നടത്തുന്നു. കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ വടകരയിൽ നിന്നും ബാംഗ്ലൂരിലേക്കും തിരികെ ബാംഗ്ലൂർ-വടകര റൂട്ടിലും കെഎസ്ആർടിസി ബസ് സവീസ് നടത്തുന്നു.
സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്,സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെ രണ്ട് ബസുകളാണ് വടകര-ബാംഗ്ലൂർ-വടകര റൂട്ടിൽ ഓടുന്നത്. വടകരയില്‍ നിന്നും നാദാപുരം-കല്ലാച്ചി- കുറ്റ്യാടി, തൊട്ടിൽപ്പാലം റൂട്ടിൽ മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, മൈസൂർ വഴിയാണ് ബസ് പോകുക. ഇതാ വടകരയിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ബസ് സർവീസുകളുടെ സമയം നോക്കാം

വടകര-ബാംഗ്ലൂർ ബസ് റൂട്ട്
വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസ് ,ഓർക്കാട്ടേരി, നാദാപുരം, കല്ലാച്ചി, കക്കട്ടിൽ, കുറ്റ്യാടി, തൊട്ടിൽപ്പാലം, നിരവിൽപ്പുഴ, വെള്ളമുണ്ട, മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, ഹുൻസൂർ, മൈസൂർ, ശ്രീരംഗപട്ടണ ബൈപാസ്, മണ്ട്യ ബൈപാസ്,മദ്ദൂർ ബൈപാസ്,ചന്നപട്ടണ ബൈപാസ്, രാമനഗര ബൈപാസ്, ബിഡദി, കെങ്കേരി, ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷൻ വഴി സാറ്റലൈറ്റ് ബസ് ടെർമിനൽ ആണ് സർവീസ്.
വടകര- ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്
രാത്രി 8.00 മണിക്ക് വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നെടുക്കുന്ന വടകര- ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് 8 മണിക്കൂർ 50 മിനിറ്റ് യാത്ര ചെയ്ത് പുലർച്ചെ 4.50ന് ബാംഗ്ലൂരിൽ എത്തുന്നു. 450 രൂപയാണ് ടിക്കറ്റ് നിരക്ക്.
08:00 PM വടകര
08:50 PM തൊട്ടിൽപ്പാലം
10:00 PM മാനന്തവാടി
01:45 AM മൈസൂർ
04:50 AM ബാംഗ്ലൂർ
വടകര- ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ്
വടകരയിൽ നിന്നും രാത്രി 9.02ന് രണ്ടാമത്തെ ബാംഗ്ലൂർ ബസ് എടുക്കും. ഇത് സൂപ്പർ ഫാസ്റ്റ് സർവീസാണ്. 8 മണിക്കൂർ 43 മിനിറ്റ് യാത്ര ചെയ്ത് പുലർച്ചെ 5.45 ന് ബാംഗ്ലൂരിൽ എത്തുന്നു. 450 രൂപയാണ് ടിക്കറ്റ് നിരക്ക്.
09:02 PM വടകര
09:10 PM നാദാപുരം
10:00 PM തൊട്ടിൽപ്പാലം
11:30 PM മാനന്തവാടി
02:55 AM മൈസൂർ
05:45 AM ബാംഗ്ലൂർ
ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്കുള്ള സർവീസുകൾ
ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്കുള്ള ബസ് സർവീസ് മൈസൂർ, നഞ്ചൻഗോഡ്, ഗുണ്ടൽപേട്ട്, സുൽത്താൻ ബത്തേരി, മീനങ്ങാടി, പനമരം, വെള്ളമുണ്ട,നിരവിൽപ്പുഴ, തൊട്ടിൽപ്പാലം വഴിയാണ് സർവീസ് വരുന്നത്.
വടകര- ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ്
11:01 AM ബാംഗ്ലൂർ
11:20 AM കെങ്കേരി
11:44 AM ബിഡദി
01:40 PM മൈസൂർ
04:45 PM സുൽത്താൻ ബത്തേരി
06:50 PM തൊട്ടിൽപ്പാലം
07:10 PM നാദാപുരം
07:50 PM വടകര
ബാംഗ്ലൂർ-വടകര- സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്
ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 9.15ന് എടുക്കുന്ന ബസ് 8 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് പുലർച്ചെ 6.00 മണിക്ക് ബാംഗ്ലൂരിൽ എത്തുന്നു.
09:15 PM ബാംഗ്ലൂർ
09:52 PM ബിഡദി
12:30 AM മൈസൂർ
04:15AM മാനന്തവാടി
05:15 AM തൊട്ടിൽപ്പാലം
06:00 AM വടകര
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












