Search
  • Follow NativePlanet
Share
» »ബെംഗളൂരു ട്രെയിൻ യാത്ര, കാണാം കന്യാകുമാരി, രാമേശ്വരം, മധുര.. മടുക്കാതെ പോയി വരാനുള്ള പാക്കേജ് ഇതാ

ബെംഗളൂരു ട്രെയിൻ യാത്ര, കാണാം കന്യാകുമാരി, രാമേശ്വരം, മധുര.. മടുക്കാതെ പോയി വരാനുള്ള പാക്കേജ് ഇതാ

ബെംഗളൂരുവിൽ നിന്ന് വാരാന്ത്യ യാത്രകള്‍ പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. നഗരത്തിരക്കിൽ നിന്നും അകന്ന് ഒരു യാത്ര എന്നതാണ് പലരും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ട്രാഫിക്കിൽ കിടന്ന് കുറേ നഗരം കണ്ട് കുറച്ച് നേരം ഏതെങ്കിലും സ്ഥലത്ത് പോയി വന്നാൽ അത് യാത്രയേക്കാൾ ക്ഷീണം നല്കുന്ന ഒരനുഭവം മാത്രമായിരിക്കും. എന്നാല്‍ ട്രെയിനിൽ കയറി കെട്ടിടങ്ങളും നഗരങ്ങളും പിന്നിട്ട് തനി നാടൻ കാഴ്ചകളിലേക്കും ആത്മീയതയിലേക്കും ഒരു യാത്ര പോയാലോ

പ്ലാൻ ചെയ്തു പോകാൻ മടിയുണ്ടെങ്കിൽ വാരാന്ത്യ യാത്രകള്‍ക്ക് പറ്റിയ ഒരു പാക്കേജ് മലയളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്താം. ബെംഗളൂരുവിൽ നിന്ന് തെക്കേ ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കന്യാകുമാരി, രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു വരുന്ന ചുരുക്കം ദിവസങ്ങളുള്ള യാത്ര ഐആർസിടിസി പാക്കേജാണ്.

Bangalore Weekend Travel Package To Kanyakumari Rameswaram amp amp Madurai

എല്ലാ വ്യാഴാഴ്ചയും ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകിട്ട് 5.00 മണിക്ക് ട്രെയിൻ നമ്പർ ‍ 17235 ൽ ആരംഭിക്കും.
തുടർന്ന് പിറ്റേന്ന് രാവിലെ 8.15 ന് ട്രെയിൻ നാഗർകോിൽ ജംങ്ഷനിൽ എത്തും. അവിടുന്ന് ഹോട്ടലിൽ പോയി ഒന്നു വിശ്രമിച്ച ശേഷം കന്യാകുമാരി കാഴ്ചകൾ കാണാനിറങ്ങും. കന്യാകുമാരി കുമാരി അമ്മൻ ക്ഷേത്രം, വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ഗാന്ധി മെമ്മോറിയൽ എന്നിവിടങ്ങളാണ് കാണുന്നത്. താമസിക്കുന്ന ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് ഈ സ്ഥലങ്ങളുള്ളത്. വൈകുന്നേരം കന്യകുമാരിയിലെ സൂര്യാസ്തമയവും മെഴുക് മ്യൂസിയവും സന്ദർശിച്ച് രാത്രി ഇവിടെ ചെലവഴിക്കും.

മൂന്നാം ദിവസമായ ശനിയാഴ്ച നിങ്ങൾക്ക് വേണമെങ്കിൽ ഇവിടുത്തെ സൂര്യോദയം കാണാൻ പോകാം. കന്യാകുമാരിയിലെ സൂര്യോദയ കാഴ്ചകൾ ആരും നഷ്ടമാക്കാൻ ഉദ്ദേശിക്കുന്ന ഒന്നല്ല. തിരിച്ച് വന്ന് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത് രാമേശ്വരത്തിന് പോകും. പോകുന്ന വഴി തിരുച്ചെണ്ടൂരും സന്ദർശിക്കും, രാമേശ്വരത്ത് ഈ ദിവസം മുഴുവൻ നിങ്ങൾക്ക് ഇഷ്ടംപോലെ ചെലവഴിക്കാം. രാത്രി താമസം രാമേശ്വരത്ത് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

അടുത്ത ദിവസം ഞായറാഴ്ച രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തിലേക്കാണ് പോകുന്നത്, തുടർന്ന് രാമനാഥർ ക്ഷേത്രം, പഞ്ചമുഖ ഹനമാൻ എന്നീ ക്ഷേത്രങ്ങളും കണ്ട് മധുരൈയിലേക്ക് പോകും. മുരുകൻ ക്ഷേത്രം, തിരുമലെ നായകാർ ക്ഷേത്രം, മീനാക്ഷി അമ്മൻ കോവിൽ എന്നിവിടങ്ങൾ കണ്ട് മധുരൈ റെയിൽവേ സ്റ്റേഷനിലേക്ക് നിങ്ങളെ കൊണ്ടുപോകും. അവിടുന്ന് രാത്രി 23:50 ന് ട്രെയിൻ നമ്പർ 17236 ൽ ബെംഗളൂരുവിലേക്ക് തിരിക്കും. തിങ്കളാഴ്ച രാവിലെ 9.20 ന് എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും.

കംഫോർട്ട് ക്ലാസിൽ തേഡ് എസി, സ്റ്റാന്‍ഡേർഡ് ക്ലാസിൽ സ്ലീപ്പർ എന്നിങ്ങനെയാണ് യാത്രയിലെ ക്ലാസുകൾ. തേഡ് എസിയിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 11650 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 14860 രൂപ, സിംഗിൾ ഷെയറിങ്ങിൽ ഒരാൾക്ക് 26600 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികള്ക്ക് 7330,8950 എന്നിങ്ങനെയും വരും

സ്ലീപ്പർ ക്ലാസിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 10130 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 13340 രൂപ, സിംഗിൾ ഷെയറിങ്ങിൽ ഒരാൾക്ക് 25070 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികള്‍ക്ക് 5810, 7430 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി ബെംഗളൂരുവുമായി ബന്ധപ്പെടാം. 080-43023088/ 8595931291
ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931292
മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931294
ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ: - 8595931293

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore irctc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+