Search
  • Follow NativePlanet
Share
» »ബെംഗളൂരു വാരാന്ത്യം; രണ്ടു മണിക്കൂർ യാത്ര,കാത്തിരിക്കുന്നത് കിടിലൻ കയാക്കിങ്,സൂര്യാസ്തമയം..

ബെംഗളൂരു വാരാന്ത്യം; രണ്ടു മണിക്കൂർ യാത്ര,കാത്തിരിക്കുന്നത് കിടിലൻ കയാക്കിങ്,സൂര്യാസ്തമയം..

ബെംഗളൂരുവിലേക്ക് ആളുകളെ ആകർഷിക്കുന്നത് അതിന്‍റെ വൈവിധ്യമാണ്. യാത്രകളാണെങ്കിലും ജോലിയും ജീവിതവും എന്തായാലും മറ്റൊരു നഗരത്തിനും കഴിയാത്ത വിധത്തിൽ ബെംഗളൂരു നല്കുന്നു. വാരാന്ത്യത്തിലെ യാത്രകളിലും ബാംഗ്ലൂരിന് ഒരു മാജിക് ഉണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കു നടുവിലെ കാടും തടാകവും അങ്ങനെ മറ്റിടങ്ങളിൽ എളുപ്പം കണ്ടെത്താൻ സാധിച്ചെന്നു വരില്ല.

അത്തരത്തിൽ നഗരത്തിൽ നിന്നും ഒത്തിരി ദൂരെയല്ലാതെ, ഒരു വാരാന്ത്യം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്. വെറുതേ പോയി വരാനല്ല, മറിച്ച് ആഘോഷിച്ച് പറ്റുന്നത്രയും സമയം ആസ്വദിച്ച് ഒരു പകൽ ചെലവഴിച്ച് വരാൻ പറ്റിയ ഒരിടം. കുട്ടികൾക്കും ചെറുപ്പക്കാർക്കും ഒക്കെ ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു യാത്രയായിരിക്കും ഇതെന്നുറപ്പ്.

Bangalore Weekend Travel Spots For Sunset Kayaking And Adventures

രാമനഗര ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൺവ റിസർവോയർ ആണ് ഇന്നത്തെ ഇടം. രാമനഗരയിലെ ഏഴ് കുന്നുകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന കൺവ റിസർവോയർ കാവേരി നദിയുടെ കൈവഴിയായ കൺവ നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. അത്രപെട്ടന്നൊന്നും എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്ത്. പ്രകൃതിമനോഹരമായ ഇടത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ബെംഗളൂരുവിൽ നിന്നുള്ള ഏകദിന യാത്രകൾക്ക് പറ്റിയ ഇടമാണ്.

കൂടുതൽ പറഞ്ഞുപോകുന്നതിനു മുൻപ് കൺവ എന്ന പേര് എങ്ങനെ വന്നുവെന്ന് നോക്കാം. സമീപത്തെ വനങ്ങളിലും പർവതങ്ങളിലും ഒരിക്കൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന കൺവ അഥവാ കണ്വാ മഹർഷിയുടെ പേരിൽ നിന്നാണ് അണക്കെട്ടിനും റിസർവോയറിനും ഈ പേര് ലഭിച്ചത്.

Bangalore Weekend Travel Spots For Sunset Kayaking And Adventures

ബെംഗളൂരുവിൽ നിന്നും 69 കിമി അകലെ സ്ഥിതി ചെയ്യുന്ന കണ്ഡവ റിസർവോയർ നിർമ്മിച്ചപ്പോൾ അതിന്‍റെ ലക്ഷ്യങ്ങൾ ചുറ്റുമുള്ള കൃഷിയിടങ്ങളിൽ ജലസേചന ജലം ലഭ്യമാക്കുക, സമീപ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിവെള്ളം എത്തിക്കുക തുടങ്ങിയവയായിരുന്നു, മൈസൂർ മഹാരാജാവിന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ട റിസർവോയർ ഇന്ന് സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. കൃത്രിമ തടാകമായ കൻവാ റിസർവോയറിൽ വൈകുന്നേരങ്ങള്‍ ആസ്വദിക്കാനും സൂര്യാസ്തമം കാണുവാനുമാണ് കൂടുതലും ആളുകൾ എത്തുന്നത്.

പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ, പക്ഷി നിരീക്ഷകർ, സാഹസികർ, വാട്ടർ ആക്ടിവിറ്റികളിൽ താല്പര്യമുള്ളവർ എന്നിങ്ങനെ പലതരത്തിലുള്ള സഞ്ചാരികൾക്ക് ഇഷ്ടപ്പെടുവാൻ ഉള്ളത് ഇവിടെയുണ്ട്. ബെംഗളൂരുവിൽ നിന്ന് ബിദാദി - രാംനഗർ വഴി കൺവ റിസർവോയറിലെത്താം,

ബോട്ടിങ്, മീൻപിടുത്തം, എന്നിവയാണ് ഇവിടെ ആസ്വദിക്കാനുള്ള പ്രധാന കാര്യങ്ങൾ. വൈകുന്നേരമാണ് എത്തുന്നതെങ്കിൽ സൂര്യാസ്തമയം കാണാതെ മടങ്ങരുത്. റിസർവോയറിലെ വെള്ളത്തിൽ അസ്തമയ സൂര്യന്‍റെ സ്വർണ്ണരശ്മികൾ പതിക്കുന്ന മനോഹരമായ കാഴ്ച ഇവിടെ ആസ്വദിക്കാം. ഇത് കൂടാതെ, വിനോദസഞ്ചാരികൾക്കായി ബോട്ടിംഗ്, നീന്തൽ, ക്യാമ്പിംഗ് സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്.

കൻവ റിസര്‍വോയറിലെ കയാക്കിങ്

നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ കൻവ റിസര്‍വോയറിലെ കയാക്കിങ് കൂടി ആസ്വദിക്കണം. രണ്ട് പേർക്ക് ഏകദേശം 500 രൂപയ്ക്ക് 30-45 മിനിറ്റ് വരെ ഇവിടെ കയാക്കിങ് നടത്താം. കൂട്ടുകാരുമായി പോകുമ്പോൾ ഇത്തിരി അഡ്വഞ്ചർ വേണമെങ്കിൽ ഇതും പരീക്ഷിക്കാം. എപ്പോൾ വേണമെങ്കിലും കൺവ റിസര്‍വോയറിൽ വരാമെങ്കിലും മഴക്കാം കഴിഞ്ഞുള്ള സമയമാണ് കൂടുതൽ അനുയോജ്യം.

ബെംഗളൂരുവിൽ നിന്ന് കൻവ റിസര്‍വോയറിലേക്ക് റോഡ് ട്രിപ്പ് രസകരമാ അനുങവം ആയിരിക്കും. ഗ്രാമക്കാഴ്ചകളും മനോഹരമായ പ്രദേശങ്ങളും ഒക്കെ ആസ്വദിക്കാം. കൺവ റിസർവോയറിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 10 കിലോമീറ്റർ അകലെ ചന്നപട്ടണയിലാണ്. ഇവിടുന്ന് ബസ്, ടാക്സി സൗകര്യങ്ങൾ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+