Search
  • Follow NativePlanet
Share
» »ബീച്ചിലെ എയർപോർട്ട്, കടൽത്തീരത്തെ റൺവേ, ഈ കാഴ്ച ലോകത്തിലൊരിടത്ത് മാത്രം

ബീച്ചിലെ എയർപോർട്ട്, കടൽത്തീരത്തെ റൺവേ, ഈ കാഴ്ച ലോകത്തിലൊരിടത്ത് മാത്രം

പലതരം വിമാനത്താവളങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കടൽത്തീരത്തോട് ചേർന്നു കിടക്കുന്ന, ബീച്ചിലെ റൺവേയിൽ ലാന്‍ഡിങ് നടത്തുന്ന ഒരു വിമാനത്താവളം അറിയാമോ? ഇത്രയും സാഹസികമായി പറന്നയരുന്ന വിമാനം എവിടെ കാണാമെന്നാണോ? ശരിക്കും അങ്ങനെയൊരു സ്ഥലമുണ്ട്. ഇവിടെയല്ല, അങ്ങ് സ്കോട്ലൻഡിൽ! ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വിമാനത്താവളങ്ങളിൽ ഒന്നാണത്രെ ഇത്!

സ്കോട്ലൻഡിലെ ബാരയിലെ ഹെബ്രിഡിയൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന
ബാരാ വിമാനത്താവളമാണ് ഒരേ സമയം കൗതുകവും അല്പം ഭയവും നല്കുന്ന യാത്രാനുഭവം സമ്മാനിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായ വിമാനത്താവളങ്ങളിലൊന്ന്. ഇതുമാത്രമല്ല, രസകരമായ വേറെയും പ്രത്യേകതകൾ ബാരാ വിമാനത്താവളത്തിനുണ്ട്. ബാരയുടെ വടക്കേ അറ്റത്തിനടുത്തുള്ള ട്രായ് മോറിന്റെ വിശാലമായ, ആഴം കുറഞ്ഞ ഉൾക്കടലിനോട് ചേർന്നാണ് ഇതുള്ളത്.

Barra airport Scotland

PC: Official Wbsite

കടൽത്തീരത്തെ വിമാനത്താവളം

നീണ്ടു വിശാലമായി കിടക്കുന്ന കടൽത്തീരത്താണ് ബാരാ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കു മാത്രമാണ് ഇവിടെ നിന്ന് പറന്നുയരുവാനും ഇവിടെ ലാൻഡ് ചെയ്യുവാനും അനുമതിയുള്ളത്. ബീച്ചിൽ നിന്നു ടേക്ക് ഓഫ് ചെയ്യുകയും ബീച്ചിൽ ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ ഏക വിമാനത്താവളം കൂടിയാണിത്.

കടലിനോട് ചേർന്ന് റൺവേ

ബാരാ വിമാനത്താവളത്തിന് മൂന്ന് റൺവേകൾ ആണുള്ളത്. ഈ റൺവേകളുടെ അറ്റത്ത് മരക്കമ്പിൽ അടയാളം വെച്ചിരിക്കുന്നത് കാണാം. കടലിനോട് ചേർന്നാണെങ്കിലും വേലിയേറ്റമുണ്ടായാലും മുങ്ങാത്ത, വെള്ളം കയറാത്ത വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ വേലിയേറ്റമുണ്ടാകുമ്പോൾ റൺവേകൾ വെള്ളത്തിനടിയിലാകും. ഈ സമയത്ത് ഫ്ലൈറ്റ് സര്‍വീസുകൾ സ്ഥിരമായി റീഷെഡ്യൂൾ ചെയ്യുന്നതും പതിവാണ്.

ആദ്യ സർവീസ്

1936 ലാണ് ബാരാ എയർപോർട്ട് തുറന്നത്. 1933 ജൂൺ 14-ന് കടൽത്തീരത്തു നിന്നുള്ള ആദ്യ സർവീസ് നടന്നു. 1936 ഓഗസ്റ്റ് 7 നാണ് ബാരാ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സർവീസുകൾക്ക് തുടക്കമായത്.
ഗ്ലാസ്ഗോ വിമാനത്താവളത്തിലേക്കു മാത്രമാണ് ബാരാ എയർപോർട്ടിൽ നിന്നും സർവീസുകൾ ലഭ്യമായിട്ടുള്ളത്. ലോഗൻഎയർ എന്ന ഓപ്പറേറ്ററുടെ കീഴിലാണ് ഈ സർവീസ് നടത്തുന്നത്.

എമർജൻസി ലാൻഡിങ്

രാത്രിയിൽ ഇവിടെ സർവീസ് നടത്തുവാൻ അനുമതിയില്ല. എന്നിരുന്നാലും അത്യാവശ്യഘട്ടങ്ങളിൽ
രാത്രികാലങ്ങളിലോ അല്ലെങ്കിൽ വെളിച്ചം കുറഞ്ഞ സമയത്തോ അടിയന്തര ലാന്‍ഡിങ് ആവശ്വയമായി വരികയാണെങ്കിൽ വാഹനങ്ങളുടെ ലൈറ്റ് ആണ് റൺവേ കാണിക്കുവാനായി ഉപയോഗിക്കുന്നതത്രെ. ഇത് കൂടാതെ ബീച്ചിൽ വെളിച്ചം പ്രതിഫലിപ്പിക്കുന്ന റിഫ്ലക്ടീവ് സ്ട്രിപ്പുകൾ സ്ഥാപിക്കുകയും ചെയ്യും.

Barra Airport

PC:Wikipedia

ബാരാ ബീച്ച്- സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം

പൊതുജനങ്ങള്‍ക്കുപയോഗിക്കുവാൻ സാധിക്കുന്ന ബാരാ ബീച്ച് ഇവിടുത്തെ ഏറ്റവും ആകർഷകരമായ ലക്ഷ്യസ്ഥാനമാണ്. സാഹസിക സഞ്ചാരികൾ പലഭാഗത്തു നിന്നും ഇവിടേക്ക് വരുന്നു. നമ്മുടെ നാട്ടിൽ എളമ്പക്ക എന്നു വിളിക്കപ്പെടുന്ന കക്ക ഇവിടെ ധാരാളമായി ലഭിക്കും. ഇത് ശേഖരിക്കുവാനായും പ്രദേശവാസികൾ ബീച്ചിലേക്ക് വരുന്നു.

ഇത് കൂടാതെ ഇവിടെ ബീച്ചിൽ വരുന്ന ആളുകൾക്ക് വിമാനത്താവളം പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നരിയാൻ ഇവിടുത്തെ വിൻഡ് സോക്ക് പറക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയാൽ മതി. 2011 ൽ പ്രൈവറ്റ്ഫ്ലൈ.കോം എന്ന സൈറ്റ് നടത്തിയ അഭിപ്രായ സർവേയിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇന്നും സ്വന്തമായി വിമാനത്താവളമില്ലാത്ത രാജ്യങ്ങൾ ലോകത്തിലുണ്ട്.വിനോദ സഞ്ചാരഭൂപടത്തിൽ ഇടം നേടി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തുന്ന രാജ്യമടക്കം ആകെ അഞ്ച് രാജ്യങ്ങള്‍ക്കാണ് സ്വന്തമായി വിമാനത്താവളമില്ലാത്തത്. വിമാനത്താവളം നിർമ്മിക്കുവാനാവശ്യമായ സ്ഥലം ലഭ്യമല്ലാത്തതും ദുഷ്കരമായ ഭൂപ്രകൃതിയും ഇതിനു കാരണമാണ്.

  1. വത്തിക്കാൻ സിറ്റി
  2. മൊണോക്കോ
  3. സാന്‍ മാരിനോ
  4. ആന്‍ഡോറ
  5. ലിച്ചെൻസ്റ്റീന്‍

എന്നീ 5 രാജ്യങ്ങൾക്കാണ് സ്വന്തമായി വിമാനത്താവളമില്ലാത്തത്. തൊട്ടടുത്തു കിടക്കുന്ന രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ് ഈ രാജ്യങ്ങളിലെത്താനായി ഉപയോഗിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+