ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യ 2025 ന്‍റെ അവസാന വട്ട ഒരുക്കങ്ങളിലാണ് ബെംഗളൂരു. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക വ്യോമതാവളത്തിലാണ് എയ്‌റോ ഇന്ത്യപ്രദർശനം നടക്കുന്നത്. വ്യോമയാനരംഗത്തെ പുത്തൻ മാറ്റങ്ങൾ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന കാഴ്ചകളിലേക്കുള്ള കാത്തിരിപ്പാണ് ബെംഗളൂരു നിവാസികൾക്ക് ഇനിയുള്ള ദിവസങ്ങള്‍.
എയ്റോ ഷോയുടെ ദിവസങ്ങളിൽ നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യതകളാണുള്ളത്. ആയിരക്കണക്കിനാളുകളാണ് എയ്റോ ഷോ പ്രദർശനം കാണാനായി യെലഹങ്കയിലേക്ക് എത്തുന്നത്. സുഗമമായ യാത്രയും ഗതാഗതവും ഉറപ്പു വരുത്തുന്നതിനായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് പ്രത്യേക ബിഎംടിസി ബസ് സർവീസുകളും അധികൃതർ ഏർപ്പെടുത്തി. 13, 14 തിയതികളിലാണ് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്.

പാർക്കിങ് പാസുകൾ പതിപ്പിക്കണം
എയ്റോ ഷോ കാണാൻ നേരത്തെ പാസ് എടുത്ത് വരുന്ന പൊതുജനങ്ങൾക്ക് പാസിനൊപ്പം തന്നെ പാർക്കിങ് പാസുകളും നല്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ പാർക്കിങ് പാസ് തങ്ങളുടെ വാഹനത്തിന്‍റെ ഗ്ലാസുകളിൽ പതിപ്പിച്ചിരിക്കണം എന്നാണ് നിർദ്ദേശം. അതായത്, അവരുടെ കാർ പാർക്കിംഗ് പാസ് വാഹനത്തിൻ്റെ വിൻഡ്‌ഷീൽഡിൽ വ്യക്തമായി പ്രദർശിപ്പിക്കണം.
ഇത് കൂടാതെ,ടിക്കറ്റുകളിലും പാസുകളിലും ക്യൂആർ കോഡിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ റൂട്ട് പാലിക്കേണ്ടതാണ്. ഇതില‍് പറഞ്ഞിരിക്കുന്ന റൂട്ടുകളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ. റൂട്ട് മാറിയുള്ള സഞ്ചാരം അനുവദിക്കില്ല.
എഡിവിഎ പാസ് ഉള്ളവർ (ഗേറ്റ് 8-11)
ഗേറ്റ് നമ്പർ 08 മുതൽ 11 വരെയുള്ള എയർ ഡിസ്‌പ്ലേ വ്യൂ ഏരിയയുടെ (ADVA) പാസുള്ളവർ കൊടിഗെഹള്ളി ജംക്‌ഷൻ മേൽപ്പാലത്തിനു താഴെയുള്ള സർവീസ് റോഡ് വഴി വേദിയിലേക്ക് പ്രവേശിക്കണം. ബൈതരായണപുര ജംഗ്ഷൻ, ജികെവികെ ജംഗ്ഷൻ, യെലഹങ്ക ബൈപ്പാസ് ജംഗ്ഷൻ (ഇടത് തിരിവ്), ദൊഡ്ഡബല്ലാപുര മെയിൻ റോഡ്, നാഗേനഹള്ളി ഗേറ്റ് (വലത് തിരിവ്), ഗന്തിഗനഹള്ളി വഴിയാണ് സർവീസ് റോഡിലേക്ക് എത്തുന്നത്. മടക്കയാത്രയ്ക്കും ഇതേ റൂട്ട് ഉപയോഗിക്കേണ്ടതാണ്.
ഡൊമസ്റ്റിക് ഏരിയ പാർക്കിങ് (ഗേറ്റ് നമ്പർ 05)
ഡൊമസ്റ്റിക് ഏരിയയിലെ ഗേറ്റ് നമ്പർ 05 ന്‍റെ പാർക്കിംഗ് പാസുള്ള സന്ദർശകർ എയർപോർട്ട് റോഡ് വഴി മുന്നോട്ട് വന്ന് , ഐഎഫ് ഹുനസെമാരനഹള്ളിയിലെ ഫ്ലൈ ഓവർ വഴി യു-ടേൺ എടുത്ത് സർവീസ് റോഡ് വഴി ഗേറ്റ് നമ്പർ 05-ൽ എത്തം. മടക്കയാത്രയ്ക്ക്, ഗേറ്റ് നമ്പർ 05 എ വഴി പുറത്തിറങ്ങി റീവ കോളേജ് ജംഗ്ഷൻ വഴി പോകാം.
വിമാനത്താവള യാത്രയ്ക്ക് ഈ റൂട്ട്
എയ്റോ ഇന്ത്യ 2025 ന്‍റെ ഗതാഗതത്തിരക്കുകൾ ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ പകരം റൂട്ടുകൾ തിരഞ്ഞെടുക്കണം. യെലഹങ്ക റൂട്ട് ഒഴിവാക്കി പകരം ഹെന്നൂർ - ബാഗലൂർ വഴി ബദൽ റോഡ് ആണ് തിരഞ്ഞെടുത്തേണ്ടത്.
ജികെവികെ കാമ്പസിലും ജക്കൂർ എയർഫീൽഡിലും ആണ് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും. ഇതിനായി 180 ബിഎംടിസി ബസുകൾ സർവീസ് നടത്തും.
ഇത് കൂടാതെ, പൊതുഗതാഗതത്തെ ആശ്രയിച്ച് വരുന്നർക്കായി നഗരത്തിലെ പത്ത് പ്രധാന കേന്ദ്രങ്ങളിൽ നിന്നും എസി ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൽ, ശിവാജിനഗർ, കെങ്കേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












