Search
  • Follow NativePlanet
Share
» »ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ; പ്രധാന കടമ്പകളിലൊന്ന് കഴിഞ്ഞു, കർണ്ണാടക റെഡി.. 2025 ൽ മുഴുവൻ പൂർത്തിയാകും

ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ; പ്രധാന കടമ്പകളിലൊന്ന് കഴിഞ്ഞു, കർണ്ണാടക റെഡി.. 2025 ൽ മുഴുവൻ പൂർത്തിയാകും

ബെംഗളൂരു- ചെന്നൈ അതിവേഗ പാത: മലയാളികളടക്കമുള്ള യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാണുന്ന ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ പ്രധാന കടമ്പകളിലൊന്ന് കഴിഞ്ഞു. പലകാരണങ്ങളാൽ വൈകിയ കർണ്ണാടകയിലെ 71 കിലോമീറ്റർ അതിവേഗപാതയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. നവംബർ അവസാനത്തോടെ പണി പൂർത്തിയായ ഭാഗം ഗതാഗതത്തിനായി തുറന്നു നല്കും.

ആകെ 260 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന ബെംഗളൂരു- ചെന്നൈ അതിവേഗ പാതയിൽ ഹോസ്‌കോട്ട് മുതല്‍ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ ദൂരമാണ് കർണ്ണാടക വഴി കടന്നുപോകുന്നത്. അതിവേത പാതയുടെ നിർമ്മാണത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലൊന്നായാണ് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനെ കണക്കാക്കുന്നത്.

Bengaluru-Chennai Expressway- Karnataka Is Ready With 71 Km Strech In 3 Packages

മാറ്റിവെച്ച ക്ഷേത്രം

ബെംഗളൂരു- ചെന്നൈ അതിവേഗപാത നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട ഭാഗവും കർണ്ണാടകയുടേതാണ്. ജിന്നഗർ ക്രോസിൽ ഹോസ്‌കോട്ടിനടുത്തുള്ള ക്ഷേത്രം റോഡ് നിർമ്മാണത്തെ ബാധിച്ചിരുന്നു. പിന്നീട് ക്ഷേത്രം മാറ്റി സ്ഥാപിക്കുവാൻ തീരുമാനിച്ചതോടെ ഈ ഭാഗത്തെ നിർമ്മാണം മന്ദഗതിയിലായി. ക്ഷേത്രമാറ്റം പൂർത്തിയായതോടെ ഇവിടുത്തെ അവസാനഘട്ട പണികളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

71 കിമി വരുന്ന മൂന്ന് പാക്കേജുകളാണ് കർണ്ണാടകയ്ക്കുണ്ടായിരുന്നത്. ഇതിൽ ചെറിയ പാലങ്ങളുടെ നിർമ്മാണവും ഉൾപ്പെടുന്നു. കർണ്ണാടകയുടേതയി ഇനി വെറും 400 മീറ്റർ മാത്രമേ പണി തീരാനുള്ളൂ.
ഇതുകൂടി പൂർത്തിയാകുന്നതോടെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗല വരെയുള്ള പാത അധികൃതർ യാത്രക്കാർക്കായി തുറന്നു നല്കുമെന്ന് രു മാസത്തിനുള്ളിൽ തന്നെ നിർമാണം പൂർത്തിയാകും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ണാടക റീജിയണല്‍ ഓഫീസര്‍ വിലാസ് പി ബ്രഹ്മങ്കര്‍ പറഞ്ഞു.

കർണ്ണാടകയുടെ പാക്കേജുകൾ

പാക്കേജ് ഒന്നിൽ ഹൊസ്‌കോട്ട് മുതൽ മാലൂർ വരെയുള്ള 27.1 കിലോമീറ്റർ,പാക്കേജ് രണ്ടിൽ മാലൂർ മുതൽ ബംഗാർപേട്ട് വരെയുള്ള 27.1 കിലോമീറ്റർ, പാക്കേജ് മൂന്നിൽ ബംഗാർപേട്ട് മുതൽ ബേതമംഗല വരെയുള്ള17.5 കിലോമീറ്റർ എന്നിങ്ങനെയാണ്.
അതേസമയം ആന്ധ്രാ പ്രദേശിലൂടെ കടന്നുപോകുന്ന ത് 85 കിമിയും ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നത് തമിഴ്നാട്ടിലൂടെയുമാണ്- 106 കിലോമീറ്റർ.

ബെംഗളൂരു- ചെന്നൈ എക്‌സ്പ്രസ് വേ ടോൾ നിരക്ക്

അതേസമയം, ടോൾ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനിയും തീരുമാനമായിട്ടില്ല. മൊത്തം വരുന്ന 260 കിലോമീറ്റർ നിർമ്മാണത്തിൽ തമിഴ്നാടിന്‍റെയും ആന്ധ്രയുടെയും കൂടി പൂർത്തിയാകുവാനുണ്ട്. അടുത്തവർഷത്തോടെ ഇത് ഗതാഗതത്തിനായി തുറന്നുകൊടുക്കും. അന്നേരം വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകും. ഈ പാത പൂർണ്ണമായും ഉപയോഗപ്പെടുത്തുമ്പോൾ മാലൂർ, ബംഗാർപേട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഇതുവഴി സാധിക്കും.

ബെംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേ അറിയേണ്ട കാര്യങ്ങൾ

ബെംഗളൂരുവും ചെന്നൈയും തമ്മിലുള്ള യാത്രാ ദൂരവും സമയവും കുറക്കുക എന്ന ലക്ഷ്യത്തിലാണ് ഈ അതിവേഗ പാത നിർമ്മിക്കുന്നത്.
കർണ്ണാടകയിലെ ഹോസ്‌കോട്ടിനെയും തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിനെയുമാണ് ഈ പാത ബന്ധിപ്പിക്കുന്നത്.
ബെംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേയിൽ സ്വീകരിക്കാവുന്ന പരമാവധി വേഗത 120 കിലോമീറ്ററാണ്.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ പദ്ധതിയാണിത്. 17,900 കോടി രൂപ ചെലവിലാണ് ഇതിന്‍റെ നിർമ്മാണം. ബെംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേ വരുന്നതോടെ ബെംഗളുരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാസമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി ചുരുങ്ങും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: expressway bangalore chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+