Search
  • Follow NativePlanet
Share
» » ബെംഗളൂരു- കേരളാ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം, ഗരീബ് രഥ് ഉൾപ്പെടെയുള്ളവയെ ബാധിക്കും, മാറ്റം ഇങ്ങനെ

ബെംഗളൂരു- കേരളാ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം, ഗരീബ് രഥ് ഉൾപ്പെടെയുള്ളവയെ ബാധിക്കും, മാറ്റം ഇങ്ങനെ

ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... കേരളത്തിലേക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരും. സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന മൈസൂരു- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഉൾപ്പെടെ ഏഴ് ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റ് വന്നിരിക്കുന്നത്.

Bengaluru- Kerala Train Time Schedule Changes South Western Railway Updates Public Time Table

മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്

ട്രെയിൻ നമ്പർ 16315 മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് കെഎസ്ആര്‍ ബെംഗളൂരുവനും കുപ്പം ഉൾപ്പെടെ ഇയക്ക് ഇടയിലുള്ള ബെംഗളൂരു കന്‍റോൺമെന്‍റ്, കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ്, ബെംഗളാരപ്പേട്ട് ജംങ്ഷൻ എന്നീ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തില്‍ മാറ്റം വന്നു. ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് പഴയ സമയം.

കെ എസ് ആർ ബെംഗളൂരു- വൈകിട്ട് 4.25 പഴയ സമയം 4.35
കന്റോൺമെന്റ് - 4.50, പഴയ സമയം 5.00
കെ ആർ പുരം - 5.03, പഴയ സമയം 5.13
വൈറ്റ്ഫീൽഡ് - 5.14, പഴയ സമയം 5.24
ബംഗാരപേട്ട് - 5.50 പഴയ സമയം 6.03,
കുപ്പം - 6.20 പഴയ സമയം 6.34 എന്നിങ്ങനെയാണ് മാറ്റം.

തിരുവനന്തപുരം നോർത്ത്- മൈസൂരു എക്സ്പ്രസ്

ട്രെയിൻ നമ്പർ 16316
തിരുവനന്തപുരം നോർത്ത്- മൈസൂരു എക്സ്പ്രസിന്‍റെ ബംഗാരപേട്ടിനും മാണ്ഡ്യയ്ക്കും ഇടയിലുള്ള സ്റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം.
ബംഗാർപേട്ട് - 6.20 പഴയ സമയം 6.23,
വൈറ്റ്ഫീൽഡ് - 6.58 പഴയ സമയം 7.04,
കെആർ പുരം - 7.10 പഴയ സമയം 7.15,
കന്റോൺമെന്റ് - 7.28 പഴയ സമയം 7.44
കെഎസ്ആർ ബെംഗളൂരു- 8.20 പഴയ സമയം 8.15
കെങ്കേരി- 8.50 പഴയ സമയം 8.54
രാമനഗര - 9.15 പഴയ സമയം 9.19
മദ്ദൂർ 9.39 പഴയ സമയം 9.44
മണ്ഡ്യ 9.55 പഴയ സമയം 9.59

തിരുവനന്തപുരം നോർത്ത്-യശ്വന്തപുര ഗരീബ് രഥ് എക്സ്പ്രസ്

ട്രെയിൻ നമ്പർ 12258 തിരുവനന്തപുരം നോർത്ത്-യശ്വന്തപുര ഗരീബ് രഥ് എക്സ്പ്രസ് ജനുവരി 1 മുതൽ നിലവിലെ സമയത്തിൽ നിന്നും 15 മിനിറ്റ് വൈകി രാവിലെ 9.45 ന് യശ്വന്തപൂർ എത്തും. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല.

തിരുവനന്തപുരം നോർത്ത്-ഹുബ്ബള്ളി പ്രതിവാര എക്സ്പ്രസ്

ട്രെയിൻ നമ്പർ 12778 തിരുവനന്തപുരം നോർത്ത്-ഹുബ്ബള്ളി പ്രതിവാര എക്സ്പ്രസ് ബയ്യപ്പനഹള്ളിക്കും ഹുബ്ബള്ളിക്കും ഇടയിലുള്ള സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിൽ ജനുവരി 2 വ്യാഴാഴ്ച മുതൽ മാറും.

ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനൽ - 3.00 പഴയ സമയം 3.10
ബാനസവാടി -3.23 പഴയ സമയം 3.28
അരസിക്കരെ-6.55 പഴയ സമയം 7.00
ബിരൂർ - 7.38 പഴയ സമയം 7.43,
ഹുബ്ബള്ളി 12.20 പഴയ സമയം 12.50

ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്

ട്രെയിൻ നമ്പർ 16320 ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി) - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് കെആർ പുരത്തിനും ബംഗാരപേട്ടിനും ഇടയിലുള്ള സമയമാറ്റം ജനുവരി 3 വെള്ളിയാഴ്ച മുതൽ മാറും.

കെആർ പുരം - 7.11 പഴയ സമയം 7.13,
വൈറ്റ്ഫീൽഡ് - 7.24 പഴയ സമയം 7.23,
ബംഗാരപേട്ട് - 7.59 പഴയ സമയം 8.04

ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി) -എറണാകുളം എക്സ്പ്രസ്

ട്രെയിൻ നമ്പർ 12684 ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി) -എറണാകുളം എക്സ്പ്രസ്
കെആർ പുരത്തിനും ബംഗാരപേട്ടിനും ഇടയിൽ എത്തിച്ചേരുന്ന സമയത്തിൽ മാറ്റം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

കെആർ പുരം-7.11 പഴയ സമയം 7.13
ബംഗാർപേട്ട് -7.59 പഴയ സമയം 8.04

കന്യാകുമാരി - കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്

ട്രെയിൻ നമ്പർ 16525 കന്യാകുമാരി - കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് ഇന്ന് മുതൽ ബെംഗളൂരു കന്റോൺമെന്റിൽ 5.24ന് എത്തും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kerala train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+