അതിവേഗ യാത്രകളുടെ കാലഘട്ടമാണിത്. ട്രെയിൻ യാത്രയിൽ വന്ദേ ഭാരത് വരുമ്പോൾ റോഡിലെ താരം എക്പ്രസ് വേകളാണ്. വേഗത്തിൽ കൂടുതൽ ദൂരം പിന്നിടുന്നതിനായി ഒരുക്കുന്ന എക്പ്രസ് വേകൾ റോഡിലെ രാജാക്കന്മാരാണ്. എത്ര വേഗത്തിൽ പോയാലും മോശമായ വഴിയും ബ്ലോക്കും ഒക്കെയായി എട്ടും പത്തും പതിനഞ്ചും മണിക്കൂറുകൾ എടുത്തിരുന്ന യാത്രകൾ പലതും അതിവേഗ പാതൾ വന്നതോടെ ലാഭിക്കുന്നത് ആറും ഏഴും മണിക്കൂറുകളാണ്. അത്തരത്തിലിതാ, പുതിയൊരു എക്സ്പ്രസ് വേ കൂടി വരികയാണ്.
കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയവും കർണാടക പൊതുമരാമത്ത് വകുപ്പും സംയുക്തമായി ബെംഗളൂരു-മംഗളൂരു എക്സ്പ്രസ് വേ നിർമ്മാണ് 2028 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ടെൻഡർ തിരഞ്ഞെടുക്കൽ, ഭൂമി ഏറ്റെടുക്കൽ, പാരിസ്ഥിതിക അനുമതികൾ തുടങ്ങിയവ കണക്കുകൂട്ടിയ പോലെ മുന്നോട്ട് പോയാലാണ് 20208 ൽ പദ്ധതി ആരംഭിക്കുവാനാകുക. ഇതിലേതെങ്കിലും തരത്തിലുള്ള വൈകൽ സംഭവിച്ചാൽ പദ്ധതി ആരംഭിക്കുന്നതിലും കാലതാമസം വരും.
ഐടി നഗരമായ ബെംഗളൂരുവിനെയും ഇന്ത്യയിലെ തന്നെ മികച്ച തുറമുഖ നഗരമായ മംഗളൂരുവിനെയും ബന്ധിപ്പിച്ച് 335 കിമി ദൂരത്തിലാണ് ഈ അതിവേഗ പാത വരുന്നത്. ഇത് പൂർത്തിയാകന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള യാത്രാ സമയം പകുതിയായി കുറയും. ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് നാല് അല്ലെങ്കിൽ ആറ് വരി പാതയാവും നിർമ്മിക്കുക. ആറുവരിപ്പാത നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനം വന്നിട്ടില്ല.
നിലവിൽ ബെംഗളൂരു-മംഗളൂരു യാത്രാ സമയം എട്ടു മണിക്കൂറോളമാണ്. മാത്രമല്ല, മഴക്കാലത്ത് ചുരം റോഡുകളിലൂടെ കടന്നു പോകുമ്പോൾ അപകടങ്ങളും മണ്ണിടിച്ചിലും പതിവാണ് അതിവേഗ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാ സമയം പരമാവധി നാലു മണിക്കൂറായി ചുരുങ്ങും. കൂടാതെ, മൺസൂണിലെ മണ്ണിടിച്ചിലുകൾ യാത്രകളെ തടസ്സപ്പെടുത്തുന്നതിനും ഒരു പരിഹാരമാകും. യാത്രകളിൽ മാത്രമല്ല, വ്യവസായ രംഗത്തും ഇത് വലിയ വികസനത്തിനും മാറ്റങ്ങൾക്കും കാരണമാകും. സാമ്പത്തിക രംഗത്തെ വളർച്ചയ്ക്കും പുതിയ പാത കാരണമാകും. നാല് മണിക്കൂർ യാത്രയിൽ ലാഭിക്കുവാൻ കഴിയുകയെന്നത് വലിയ കാര്യമാണ്.
കാസർകോഡ് യാത്ര എളുപ്പം
ബെംഗളൂരു-മംഗളൂരു എക്സ്പ്രസ് വേ വരുന്നത് മലയാളികൾക്ക് പ്രത്യേകിച്ച് കാസർകോഡുകാർക്ക് വലിയ പ്രയോജനമാണ്. ബാംഗ്ലൂരിൽ നിന്നും മംഗലാപുരത്തേയ്ക്ക് പരമാവധി അഞ്ചു മണിക്കൂറിൽ എത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














