Search
  • Follow NativePlanet
Share
» »ബെംഗളൂരു രണ്ടാം വിമാനത്താവളം; പട്ടികയിൽ ഇനി മൂന്നിടങ്ങൾ മാത്രം, ഭാഗ്യം തുണയ്ക്കുന്ന സ്ഥലം ഏതാവും?

ബെംഗളൂരു രണ്ടാം വിമാനത്താവളം; പട്ടികയിൽ ഇനി മൂന്നിടങ്ങൾ മാത്രം, ഭാഗ്യം തുണയ്ക്കുന്ന സ്ഥലം ഏതാവും?

ബെംഗളൂരുവിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് ഏറ്റവും കുതിപ്പേകുന്നത് രണ്ടാം വിമാനത്താവള പദ്ധതിയാണ്. തിരക്കേറുന്ന തരത്തിൽ വളരുന്ന നഗരത്തിന് സമീപഭാവിയിൽ ഒരു വിമാനത്താവളം കൂടിയേ തീരു എന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ വര്‍ഷം കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് ഴി കടന്നുപോയത് മൂന്നുകോടി എഴുപതുലക്ഷം യാത്രക്കാരാണ്. നീണ്ട ചര്‍ച്ചകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ ബെംഗളൂരുവിലെ രണ്ടാം വിമാനത്താവള പദ്ധതിക്കായി മൂന്നിടങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറക്കിയിരിക്കുകയാണ് കർണ്ണാടക സര്‍ക്കാർ.

ബെംഗളൂരുവിനോട് ചേർന്നുള്ള രാമനഗര ജില്ലയിലെ ബിഡദി, ഹരോഹള്ളി, രാമനഗര ജില്ലയിലെ തന്നെ മഗഡി താലൂക്കിലെ ഗ്രാമമായ സോളൂർ എന്നീ മൂന്നിടങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. നെലമംഗലയ്ക്കും കുനിഗലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും അവസാന തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തങ്ങളുടെ മണ്ഡലങ്ങളിലേക്ക് വിമാനത്താവളഴം കൊണ്ടുവരാനായുള്ള ശ്രമങ്ങളും തർക്കങ്ങളും മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തു നിന്നുണ്ട്.

Bengaluru Second Airport Karnataka Shortlists Bidadi Harohalli Solur

കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ ജില്ലയായ രാമനഗര ജില്ലയിലേക്ക് വിമാനത്താവളം കൊണ്ടുവരാനാണ് ഡികെ ശ്രമിക്കുന്നത്. അദ്ദേഹത്തിന്‍റെ നിയമസഭാ മണ്ഡലമായ കനകപുരയ്ക്ക് സമീപമാണ് ബിഡദിയും ഹരോഹള്ളിയും സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്ന് എഴുപത് കിലോമീറ്ററോളം അകലെയാണ് സോളൂർ സ്ഥിതി ചെയ്യുന്നത്.

എന്നാൽ ഡി കെ ശിവകുമാറിന് വെല്ലുവിളിയുയർത്തി തുംകുരുവിലേക്ക് രണ്ടാം വിമാനത്താവളം കൊണ്ടുവരണമെന്ന് ശക്തമായി വാദിക്കുന്നത് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ആണ്. അദ്ദേഹത്തിന്‍റെ ജന്മനാടാണ് തുംകൂരു. ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം തുംകുരുവിന് സമീപം സ്ഥാപിക്കുന്ന കാര്യം താൻ വൻകിട വ്യവസായ - അടിസ്ഥാനസൗകര്യ മന്ത്രി എം.ബി പാട്ടീലിനോട് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വസന്ത നരസപുര ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപം ദേശീയപാത 48 ൽ നിന്ന് 3,000 ഏക്കർ, സിറ താലൂക്കിലെ സീബി ക്ഷേത്രത്തിന് സമീപം 4,000-5,000 ഏക്കർ എന്നിങ്ങനെ രണ്ടിടങ്ങളിൽ ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നാണ് മന്ത്രി വിശദമാക്കിയത്. ബെംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തുമകുരു അതിവേഗം വളരുകയാണെന്നും ഇവിടെ 11 നിയമസഭാ മണ്ഡലങ്ങളും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളുമുണ്ട്.

അന്തിമ ലിസ്റ്റിൽ മൂന്നിടങ്ങളുണ്ടെങ്കിലും ഇതിൽ അവസാനതീരുമാനമാകാതിനാൽ മുന്നോട്ടേയ്ക്കുള്ള നടപടികളും വൈകുകയാണ്. രണ്ടാം വിമാനത്താവളത്തിനുള്ള ഇടം ഫൈനലൈസ് ചെയ്ത ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം വേണം റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) കൈമാറാൻ.

ആദ്യഘട്ടത്തിൽ ഏഴ് സ്ഥലങ്ങളായിരുന്നു ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളത്തിന് വേണ്ടി കണ്ടെത്തിയത്. കനകപുര റോഡ്, മൈസുരു റോഡ്, മഗഡി, ദൊഡ്ഡബല്ലാപൂർ, ദബാസ്‌പേട്ട്, തുമകൂരു എന്നിവയായിരുന്നു പട്ടികയിലുണ്ടായിരുന്നത്. അതേസമയം ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി അതിൽ അന്തിമ തീരുമാനമായാൽ അനുമതി നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു അറിയിച്ചിട്ടുണ്ട്.

ബെംഗളൂരു രണ്ടാം വിമാനത്താവളം - നേട്ടങ്ങള്‍
ബെംഗളൂരുവിന്‍റെ വർധിച്ചു വരുന്ന യാത്രാ ആവശ്യങ്ങൾക്കും തിരക്കിനും ഒരു പരിഹാരമാണ് ബെംഗളൂരു രണ്ടാം വിമാനത്താവളം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ബെംഗളൂരു നോർത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ബെംഗളൂരു സൗത്തിൽ നിന്നുള്ളവർക്ക് ഇവിടേക്ക് എത്തിപ്പെടുകയെന്നത് പലപ്പോഴും വലിയ പ്രശ്നം തന്നെയാണ്. ഗതാഗതക്കുരുക്കും ദൂരവുമാണ് പ്രധാന കാരണം.

ഇതേസമയം ബെംഗളൂരുവിന്‍റെ തെക്ക് ഒരു വിമാനത്താവളം വരുന്നത് ഇലക്ട്രോണിക്‌സ് സിറ്റി, ബൊമ്മനഹള്ളി, ബന്നാർഗട്ട, ജയനഗര, ജെപി നഗർ, കനകപുര, മഗഡി റോഡ്, രാമനഗര തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് യാത്രകൾ വളരെ എളുപ്പമാക്കും. മാത്രമല്ല, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുവാനും കാരണമാകും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+