ബെംഗളൂരു മാത്രമല്ല, കർണ്ണാടക ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം. അനുദിനം ജനസംഖ്യ ര്ഡധിച്ചു വരുന്ന. ഇന്ത്യയിലെ ഏറ്റവും തൊഴിലവസരങ്ങൾ നല്കുന്ന ഐടി നഗരങ്ങളിലൊന്നായ വളരുന്ന ബെംഗളൂരുവിന് ഏറെ അത്യാവശ്യമാണ് രണ്ടാമതൊരു വിമാനത്താവളം . മാസങ്ങളായി രണ്ടാം വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ഏഴോളം ഇടങ്ങൾ ഷോർട് ലിസ്റ്റ് ചെയ്ത് അതിൽ നിന്ന് ഒന്ന് അന്തിമ സ്ഥലമായി തീരുമാനിക്കുകയാണ് ലക്ഷ്യം.
ഇപ്പോഴിതാ, ഏറ്റവും പുതിയ വാർത്തകളനുസരിച്ച് രണ്ടാം വിമാനത്താവളത്തിനായി അവസാന പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ കർണ്ണാടക സർക്കാര്‍ കേന്ദ്ര വ്യോമഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്. അന്തിമ പട്ടികയിൽ മൂന്നിടങ്ങളാണ് സർക്കാർ സമർപ്പിച്ചിരിക്കുന്നത്.

ഇതിൽ രണ്ടിടങ്ങളും കനകപുരാ റോഡിലാണ് വരുന്നത്. അതായത്, തെക്കൻ ബെംഗളൂരുവിൽകെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) എതിർവശത്തായി രണ്ടാം വിമാനത്താവളത്തിനായി നിർദ്ദേശിച്ചിട്ടുള്ള രണ്ടിടങ്ങൾ വരുന്നു. ഇതിലൊന്ന് ബെംഗളൂരു അർബൻ ജില്ലയുടെ പരിധിയിലും അടുത്തത് രാമനഗര ജില്ലയുടെ പരിധിയിലും ആണ്. മൂന്നാം ഇടം ഹാരോഹള്ളിക്ക് സമീപമാണുള്ളത്. ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിൽ അവസാന മെട്രോ സ്റ്റേഷനിൽ നിന്നും പത്ത് കിമി അകലെയാണിതുള്ളത്.
മൂന്ന് ഇടങ്ങൾ നല്കിയതിൽ കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന ഏതിടത്തും കുറഞ്ഞത് 4,500 ഏക്കർ ഭൂമി നൽകാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കനകപുര റോഡിൽ രണ്ടിടങ്ങൽക്കും 4800 ഏക്കറും 5000 ഏക്കറും സ്ഥലം അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നെലമംഗലയിൽ കുനിഗൽ റോഡിൽ കണ്ടെത്തിയ ഇടത്ത് 5200 ഏക്കർ സ്ഥലം വിമാനത്താവളത്തിനായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഇനി എന്താണ് സംഭവിക്കുന്നത്?
കർണ്ണാടക സർക്കാർ കേന്ദ്ര വ്യോമഗതാഗത മന്ത്രാലയത്തിന് അന്തിമ പട്ടിക സമർപ്പിച്ച ശേഷം ഇനി എന്തൊക്കെയാണ് നടപടികൾ എന്നു നോക്കാം. അടുത്തതായി വ്യോമഗതാഗത മന്ത്രാലയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഎഐ) നിന്ന് ഒരു സംഘത്തെ ഈ സ്ഥലങ്ങളെക്കുറിച്ച പഠിക്കുവാന്‍ നിയോഗിക്കും. അവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള നടപടികൾ. തിരഞ്ഞെടുത്ത സ്ഥലത്ത് വിശദമായ ഒരു സാമ്പത്തിക സാധ്യതാ പഠനം നടത്തും.
അതേസമയം ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി അതിൽ അന്തിമ തീരുമാനമായാൽ അനുമതി നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു നേരത്തെ അറിയിച്ചിട്ടുണ്ട്. . നെലമംഗലയിലാണെങ്കിലും കനകപുര റോഡിലാണെങ്കിലും രണ്ടാം വിമാനത്താവളം ബെംഗെളൂരുവിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നുള്ള നി യാത്രക്കാർക്ക് ആണ് ഏറെ പ്രയോജനം നല്കുന്നത്.
ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം
ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് ബെംഗളൂരുവിലേത്. ന20230 ആകുന്നതോടെ നിലവിലെ വിമാനത്താവളം അതിന് ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ പരമാവധിയിലെത്തും. നഗരത്തിന്‍റെ ഇനി മുന്നോട്ടുള്ള വർഷങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം വരിക. കഴിഞ്ഞ വർഷം ന്നുകോടി എഴുപതുലക്ഷം യാത്രക്കാരെയും നാലു ലക്ഷം ടണ്‍ ചരക്കും ബെംഗളൂരു വിമാനത്താവളം കൈകാര്യം ചെയ്തിരുന്നു.
ബെംഗളൂരുവിലെ എയർസ്പേസുകൾ
നിലവിൽ ബെംഗളൂരുവിലെ എയർസ്പേസുകൾ മൂന്നായാണ് പങ്കിടുന്നത്. ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, യെലഹങ്കയിലെ വ്യോമസേനാ വിമാനത്താവളം എന്നിവയാണിത്. ഇതിൽ ഉൾപ്പെടാത്ത വ്യോമാതിർത്തി കണ്ടെത്തുന്നതനുസരിച്ച് മാത്രമേ പുതിയ വിമാനത്താവളം എവിടെ വേണമെന്ന് തീരുമാനിക്കാൻ സാധിക്കു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












