Search
  • Follow NativePlanet
Share
» »ജപ്പാനിലെ ചെറിവസന്തം! ഇപ്പോൾ പോയാൽ കൺനിറയെ കാണാം..ബുള്ളറ്റ് ട്രെയിനിൽ കയറാം, കുറഞ്ഞ പാക്കേജ്,നിങ്ങൾക്കും പോകാം

ജപ്പാനിലെ ചെറിവസന്തം! ഇപ്പോൾ പോയാൽ കൺനിറയെ കാണാം..ബുള്ളറ്റ് ട്രെയിനിൽ കയറാം, കുറഞ്ഞ പാക്കേജ്,നിങ്ങൾക്കും പോകാം

ജപ്പാൻ പൂത്തുലഞ്ഞ് നിൽക്കുകയാണ്. ഇലയുടെ പച്ചപ്പ് ഒരു തരത്തിലും കാണാൻ സാധിക്കാത്ത വിധത്തിൽ എങ്ങും വെള്ളയും പിങ്കും കലർന്ന് ചെറിപ്പൂക്കൾ മാത്രമാണ് കാണാനുള്ളത്. ലോകം മുഴുവൻ ഒരുപോലെ ഇഷ്ടപ്പെടുന്ന ചെറിപ്പൂക്കളുടെ വനന്തകാലത്ത് പോയില്ലെങ്കില്‍ പിന്നെ ഇതിലും നല്ലൊരു സമയം വരാനില്ല. ഒരു കുടയെന്ന പോലെയാണ് ചെറിമരങ്ങൾ പൂത്തൊരുങ്ങിയിരിക്കുന്നത്.

പ്രസന്ന മനോഹരമായ കാലാവസ്ഥയും ചെറിപ്പൂക്കളുടെ സൗന്ദര്യവും ജപ്പാൻ കാഴ്ചകളും കാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കം ആളുൾ എത്തുന്നു. ഇത്രയും നല്ല കാഴ്ചകൾ നമുക്ക് ചുറ്റുമുള്ളപ്പോൾ ആ അവസരം നമുക്കും പ്രയോജനപ്പെടുത്തും. ചെറിപ്പൂക്കൾ മാത്രമല്ല, ടോക്യോ,മൗണ്ട് ഫുജി, ക്യോട്ടോ, ഹിരോഷിമ, ഒസാക്ക തുടങ്ങിയ ചരിത്രവും കാഴ്ചകളുമുള്ള ജപ്പാനിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടുവരുന്ന ഒരു യാത്ര പോകാം.

Bengaluru to Japan IRCTC Cherry Blossom Tour

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷഷൻ എന്ന ഐആർസിടിസി ഒരുക്കുന്ന ജപ്പാൻ പാക്കേജ് ഇന്ത്യയിൽ നിന്നും ജപ്പാൻ കാണാനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും എളുപ്പവുമുള്ള പാക്കേജാണ്. താമസം, ഭക്ഷണം, കാണേണ്ട സ്ഥലങ്ങൾ എന്നിവയെക്കുറിച്ചൊന്നും ആശങ്കയില്ലാതെ ജപ്പാൻ കണ്ടു വരുന്ന യാത്ര ബെംഗളൂരുവിൽ നിന്നാണ് പുറപ്പെടുന്നത്.

സ്ലെൻഡേഴ്സ് ഓഫ് ജപ്പാൻ ചെറി ബ്ലോസം പാക്കേജ് 7 രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. ടോക്കിയോ- മൗണ്ട് ഫുജി - ഹാക്കോൺ - ഹമാമത്സു - ക്യോട്ടോ - ഹിരോഷിമ - ഒസാക്ക - എന്നീ സ്ഥലങ്ങൾ കണ്ടുവരുന്ന പാക്കേജ് മറ്റു ജപ്പാൻ യാത്രകളേക്കാൾ ചെലവ് കുറഞ്ഞതാണ്. മാർച്ച് 20 വ്യാഴാഴ്ച ബെംഗളൂരുവിൽ നിന്ന് രാത്രി 12.20 ന് മലേഷ്യ എയർലൈൻസിന്‍റെ വിമാനത്തില്‍ യാത്ര പുറപ്പെട്ട് വൈകിട്ട് 5.30 ന് ടോക്കിയോയിൽ എത്തും. തുടർന്ന് ഇന്ത്യൻ റസ്റ്റോറന്‍റിൽ ഭക്ഷണം കഴിച്ച് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും, രാത്രി താമസം ടോക്കിയോയിൽ.

21 ന് ടോക്കിയോ കാഴ്ചകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അസകുസ ക്ഷേത്രം, നകാമിസെ ഷോപ്പിംഗ് സ്ട്രീറ്റ്, ടോക്കിയോ സ്കൈട്രീ എന്നിവിടങ്ങളും യോഗോഗി പാർക്ക് ലെ ചെറി ബ്ലോസവും കാണും. പ്രാദേശിക ഇന്ത്യൻ ഹോട്ടലിൽ നിന്ന് ഉച്ചയ്ക്കത്തെയും വൈകിട്ടത്തെയും ഭക്ഷണം ലഭ്യമാക്കും. രാത്രി താമസം ടോക്കിയോയിൽ.

യാത്രയുടെ മൂന്നാം ദിവസം 22-ാം തിയതി മൗണ്ട് ഫുജി, ഹാകോണ്‍ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ഇവിടെ നിങ്ങളുടെ ലഗേജ് ഒസാക്കയിലേക്ക് അയക്കുന്നതിനാല്‌ മൗണ്ട് ഫുജി യാത്രയിൽ ചെറിയൊരു ബാഗ് കരുതാം. മൗണ്ട് ഫുജിയിൽ അഞ്ചാം സ്റ്റേഷനിലേക്കാണ് പോകുന്നത്. ഇന്ത്യൻ റെസ്റ്റോറന്റിൽ ഭക്ഷണം, ഹാക്കോണി്ൽ റോപ് വേ യാത്ര, ലേക്ക് ആഷിയിൽ ക്രൂസ് യാത്ര എന്നിവയ്ക്ക് ശേഷം ഹമാമത്സുവിലേക്ക് പോകും. അന്ന് രാത്രി ഹമാമത്സുവിൽ താമസം

Bengaluru to Japan IRCTC Cherry Blossom Tour

നാലാം ദിവസം നാഗോയയിലേക്ക് സൈറ്റ് സീയിങ്ങിനായി പോകും. തിരികെ ഹമാമത്സുവിലേക്ക് വന്ന് സ്ഥലങ്ങൾ കണ്ട് ഒസാക്കയിലേക്ക് പോകും. ടൊയോട്ടൊ മ്യൂസിയം, സ്കാംഗ്ലെവ്, റെയിൽവേ മ്യൂസിയം, എന്നിവിടങ്ങൾ കാണും. രാത്രി താമസം ഒസാക്കയിൽ. അഞ്ചാം ദിവസം ക്യോട്ടോ സന്ദർശിക്കും. അരഷിയാമ ബാംബൂ ഗ്രോവ്, കിങ്കാകു ജി, ഫുഷിമി ഇനാരി എന്നിവിടങ്ങൾ കണ്ട് രാത്രി ഒസാക്കയിലേക്ക് മടങ്ങും.

ആറാം ദിവസത്തെ ലിസ്റ്റിൽ ഹിരോഷിമയാണുള്ളത്. ഒസാക്കയിലെ ഹിന്‍ ഒസാക്ക സ്റ്റേഷനിൽ നിന്ന് ഹിരോഷിമ സ്റ്റേഷനിലേക്ക് ബുള്ളറ്റ് ട്രെയിനിൽ ആണ് യാത്ര. ഹിരോഷിമയിൽ ഹിരോഷിമ അറ്റോമിക് ബോംബ് ഡോം ആൻഡ് മ്യൂസിയം, പീസ് മെമ്മോറിയൽ പാർക്ക്, ഇറ്റ്സ്കുഷിമ, ടോറി എന്നിവിടങ്ങൾ കണ്ട് തിരികെ ഹിരോഷിമ സ്റ്റേഷനിൽ നിന്ന് ഷിൻ-ഒസാക്ക സ്റ്റേഷനിലേക്ക് ബുള്ളറ്റ് ട്രെയിനിൽ വരും,

ഏഴാം ദിവസം ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം, നാരയിലെ കാഴ്ചകൾ കാണാൻ പോകുക.നാര ഡീർ പാർക്ക്, തോഡായ് ജി ക്ഷേത്രം,ഒസാക്ക കാസിൽ പാർക്ക് - ചെറി ബ്ലോസം എന്നിവിടങ്ങൾ കാണും. പിറ്റേന്ന്, എട്ടാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം ചെക്ക് ഔട്ട് ചെയ്ത് കൻസായി വിമാനത്താവളത്തിലേക്ക് പോകും. 09.55 ന് ബെംഗളൂരുവിലേക്ക് (ക്വലാലംപൂർ വഴി) പുറപ്പെടുന്ന നിങ്ങളുടെ ഫ്ലൈറ്റ് നമ്പർ MH-53 / 192 ൽ കയറി രാത്രി 23:20 ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.

ആകെ 20 പേർക്ക് മാത്രമാണ് ഈ യാത്രയില് പങ്കെടുക്കുവാൻ അവസരമുള്ളത്. ട്രിപ്പിൾ ഒക്യുപൻസി സൗകര്യത്തിന് ഒരാൾക്ക് 2,93,500/- രൂപ, ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 2,98,500 രൂപ, സിംഗിൾ ഒക്യുപന്‍സിക്ക് 3,90,600/- രൂപ എന്നിങ്ങനെയാണ് നിരക്ക്. 2-11 പ്രായത്തിലുള്ള കുട്ടികള്‍ക്ക് 2,41,600/- രൂപ, എന്നിങ്ങനെയും വരും ടിക്കറ്റ്.

കൂടുതൽ വിവരങ്ങള്ക്ക് ഐആർസിടിസി ബെംഗളൂരു റീജിയണൽ ഓഫീസ്- 080-43023088, 8595931291/90, ബെംഗളൂരു ടൂറിസ്റ്റ് ഇൻഫോര്‍മേഷൻ ആൻഡ് ഫസിലിറ്റേഷൻ സെന്‍റര്‍- 080 - 22960013, 8595931292, മൈസൂർ- 0821 - 2426001, 8595931294 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അറിയേണ്ട കാര്യങ്ങൾ

എല്ലാ വിനോദസഞ്ചാരികളും പാക്കേജ് ബുക്ക് ചെയ്ത തീയതി മുതൽ 3 ദിവസത്തിനുള്ളിൽ അവരുടെ പാൻ കാർഡിന്റെയും പാസ്‌പോർട്ടിന്റെയും ഒരു പകർപ്പ് അതിന്റെ ആദ്യ, അവസാന പേജ് ഉൾപ്പെടെ ബെംഗളൂരുവിലെ ഐആർസിടിസിയിൽ സമർപ്പിക്കണം..

2023 ലെ ധനകാര്യ നിയമം അനുസരിച്ച്, വിദേശ ടൂർ പാക്കേജുകൾക്ക് ബാധകമായ നികുതി ശേഖരണം (TCS) ഒരു വ്യക്തിക്ക് പ്രതിവർഷം 7 ലക്ഷം രൂപ വരെയുള്ള പണമടയ്ക്കലിന് 5% ആണ്. ഈ പരിധിക്ക് മുകളിലുള്ള ചെലവുകൾക്ക് 20% TCS ബാധകമാകും.

പാക്കേജ് ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്ന TCS 5% ആണ്. പാക്കേജ് വാങ്ങുന്ന ഉപഭോക്താക്കൾ വിദേശ പാക്കേജുകൾ വാങ്ങുന്നതിനായി സാമ്പത്തിക വർഷം അവർ നടത്തിയ ആകെ പണമടച്ചതിന്റെ ഒരു നിശ്ചിത ഫോർമാറ്റിൽ ഒരു ഉറപ്പ് സമർപ്പിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore irctc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+