ബെംഗളൂരുവിൽ സെറ്റിൽ ആകാനുള്ള പ്ലാനിലാണോ? അതോ ബെംഗളൂരുവിൽ നിന്ന് ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ഒരാളാണോ? എന്തായാലും അതൊരു തെറ്റായ തീരുമാനമായിരിക്കില്ല. കാരണമെന്താണെന്നല്ലേ.. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി 2024 ൽ തെരഞ്ഞെടുക്കപ്പെട്ടത് ബെംഗളൂരു ആണ്.
വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടിംഗ് സ്ഥാപനമായ അവതാർ ഗ്രൂപ്പിന്‍റെ 'ടോപ്പ് സിറ്റിസ് ഓഫ് വിമൻ ഇൻ ഇന്ത്യ' എന്ന റിപ്പോർട്ടിലാണ് ചെന്നൈയെ പിന്നിലാക്കി ബെംഗളൂരു ഒന്നാം സ്ഥാനം നേടിയത്. പ്രൊഫഷണലുകളെ ഉൾക്കൊള്ളുന്നതും സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതുമായ നഗരമായാണ് റിപ്പോർട്ട് ബാംഗ്ലൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ബംഗളൂരു സ്ത്രീകളുടെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി മാറിയപ്പോള്‍ തൊട്ടുപിന്നിൽ ചെന്നൈ എത്തി. ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, പൂനെ, കൊൽക്കത്ത, അഹമ്മദാബാദ്, ഡൽഹി, ഗുരുഗ്രാം, കോയമ്പത്തൂർ എന്നിവയാണ് 2024-ലെ വനിതകളുടെ മികച്ച 10 നഗരങ്ങൾ. പട്ടിക മുഴുവൻ നോക്കിയാൽ ദക്ഷിണേന്ത്യ ഏറ്റവും ഉയർന്ന ലിംഗ ഉൾപ്പെടുത്തൽ (gender inclusivity)പ്രകടമാക്കി. ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള മികച്ച നഗരങ്ങൾ' സർവേയിലെ മികച്ച 25 ഇടങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിലെ 16 നഗരങ്ങൾ ഇടം നേടി.
അതേസമയം, ദക്ഷിണേന്ത്യയിൽ തന്നെ തമിഴ്‌നാട്ടിലെ നഗരങ്ങൾ ആദ്യ 25-ൽ ആധിപത്യം പുലർത്തുന്നു. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, വെല്ലൂർ, മധുര, സേലം, ഈറോഡ്, തിരുപ്പൂർ എന്നീ എട്ട് നഗരങ്ങളാണ് തമിഴ്നാട്ടിൽ നിന്നു മാത്രം പട്ടികയിൽ ഇടം പിടിച്ചത്
പട്ടികയിലെ വിവിധ മാനമണ്ഡങ്ങളിൽ ബെംഗളൂരുവിന് ഒന്നാമതെത്താൻ സാധിച്ചു.സ്ത്രീകളുടെ നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പരിചരണത്തിനുള്ള പിന്തുണ തുടങ്ങിയ മേഖലകളിലെ ഉയർന്ന സ്‌കോറുകളാണ് ബെംഗളൂരുവിന് അനുകൂലമായത്. അതേസമയം ശക്തമായ തൊഴിൽ വിപണിയും നൈപുണ്യ അവസരങ്ങളുടെ ലഭ്യതയിലും മുംബൈയും ബംഗളുരുവും ആണ് ഏറ്റവും കൂടുതൽ സ്കോർ ചെയ്തത്. മെട്രോകളിൽ, ഹൈദരാബാദും ബെംഗളൂരുവും മികച്ച പരിചരണ അടിസ്ഥാന സൗകര്യങ്ങൾ പ്രദർശിപ്പിച്ചു. ആശ്രിതർക്കുള്ള പിന്തുണാ സംവിധാനങ്ങളിൽ ഗുരുഗ്രാമും കോയമ്പത്തൂരും മുന്നിട്ടുവന്നു.
മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ഇൻഫ്രാസ്ട്രക്ചർ റേറ്റിംങ് ഹൈദരാബാദ് സ്വന്തമാക്കി. ശക്തമായ ഗതാഗത ശൃംഖലകളും സൗകര്യങ്ങളും നല്കി മുംബൈ രണ്ടാം സ്ഥാനത്തെത്തി.
നഗരങ്ങളിലെ സ്ത്രീകളുടെ റേറ്റിംഗ്:
വൈദഗ്ധ്യവും തൊഴിലും- ഗുരുഗ്രാം
വലിയ നഗരങ്ങളിൽ മുംബൈയും ബംഗളുരുവും നൈപുണ്യത്തിലും തൊഴിലവസരത്തിലും മുൻപിലെത്തി. അതേസമയം, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവ ചെറുതായി പിന്നിലാണ്.
ഇൻഫ്രാസ്ട്രക്ചർ: നന്നായി ബന്ധിപ്പിച്ചിട്ടുള്ള പൊതുഗതാഗത സംവിധാനവും മറ്റ് യാത്രാ സൗകര്യങ്ങളും നോക്കിയാൽ ഒന്നാമത് ഹൈദരാബാദ് എത്തി. തൊട്ടുപിന്നിൽ മുംബൈ. കോയമ്പത്തൂരും കൊച്ചിയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന സ്ഥാനം നേടി.
സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമത: മികച്ച ഭരണ കാര്യക്ഷമതയിൽ തിരുവനന്തപുരവും പൂനെയും മുന്നിലെത്തി.
ജീവിത നിലവാരം: കോയമ്പത്തൂർ, പൂനെ, ചെന്നൈ എന്നിവ മികച്ച ജീവിത നിലവാരത്തിൽ മുന്നിലെത്തി.
സുരക്ഷ: തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് എന്നിവ സുരക്ഷിതത്വത്തിൽ മുന്‌പിലാണ്. എന്നാൽ ബംഗളൂരു , കൊച്ചി (6.02), ഗുരുഗ്രാം (5.60) എന്നിവ സുരക്ഷിതത്വത്തിൽ പിന്നിലായ നഗരങ്ങളാണ്.
അവതാറിന്‍റെ പ്രാഥമിക ഗവേഷണത്തോടൊപ്പം സെന്‍റർ ഫോർ മോണിറ്ററിംഗ് ദി ഇന്ത്യൻ ഇക്കണോമി (സിഎംഐഇ), ലോകബാങ്ക്, ക്രൈം റെക്കോർഡ്സ്, ആനുകാലിക ലേബർ ഫോഴ്‌സ് സർവേ എന്നിവയുൾപ്പെടെ വിവിധ ഡാറ്റാ ഉറവിടങ്ങൾ സമാഹരിച്ചാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, 2024 ഫെബ്രുവരി മുതൽ 2024 നവംബർ വരെ നടത്തിയ രാജ്യവ്യാപകമായ ഒരു സർവേയിലെ ഫലവും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ 60 നഗരങ്ങളിൽ നിന്നുള്ള 1,672 സ്ത്രീകൾ പങ്കെടുത്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












