Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ ഡെങ്കുപ്പനി,യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. എടുക്കാം ഈ മുൻകരുതലുകൾ

ബാംഗ്ലൂരിലെ ഡെങ്കുപ്പനി,യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. എടുക്കാം ഈ മുൻകരുതലുകൾ

ജോലി ആവശ്യങ്ങൾക്കായും അല്ലാതെയും നിരവധി ആളുകൾ ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്ന സമയമാണിത്. വാരാന്ത്യങ്ങൾ ആഘോഷിക്കുവാൻ കേരളത്തിൽ നിന്നടക്കമുള്ളവർ ബാംഗ്ലൂരിലെത്തുന്നു. ചെറുപ്പക്കാർ മാത്രമല്ല, കുടുംബവുമായുള്ള യാത്രകളിലും കോളേജ് ടൂറുകളിലും ഒക്കെ ബാംഗ്ലൂർ ഒഴിവാക്കാനാവാത്ത നഗരമാണ്. ഇവിടേക്കുള്ള യാത്രകൾ എല്ലായ്പ്പോഴും സുരക്ഷിതമാണെങ്കിലും ശ്രദ്ധിക്കേണ്ടതായ നിരവധ കാര്യങ്ങളുണ്ട്.

ഇപ്പോഴിതാ, കർണ്ണാടകയിലെ പുതിയ വില്ലന്‍ ഡെങ്കിപ്പനി ആണ്. ബാംഗ്ലൂർ ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപകമായിരിക്കുകയാണ്. കർണാടകയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പകർച്ച വ്യാധി പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

-precautions-travelers-take

ഏഴായിരത്തിലധികം ഡെങ്കുപ്പനി കേസുകൾ കർണ്ണാടകയിൽ റിപ്പോർട്ട് ചെയ്തതിൽ നാലായിരത്തോളം കേസുകൾ ബാംഗ്ലൂർ സിറ്റി ഭാഗത്താണ്. ഇതോടെ ചികിത്സയ്ക്കായി ഏറ്റവും ആവശ്യമായ പ്ലേറ്റ്ലെറ്റുകളുടെ ലഭ്യതയിലും ബാംഗ്ലൂരിൽ ക്ഷാമം വന്നിരിക്കുകയാണ്. ഈ സമയത്ത് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകൾ വഴിയാണ് ഡെങ്കു പകരുന്നതെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ കൊതുക് കടിക്കാതെ നോക്കുകയാണ് ഡെങ്കുപ്പനി തടയുന്നതിനുള്ള ഏറ്റവും ആദ്യ മാർഗ്ഗം. വൃത്തിഹീനമായ പ്രദേശങ്ങളിലൂടെയുള്ള യാത്ര, ഡെങ്കുപ്പനി വ്യാപിച്ചിരിക്കുന്ന പ്രദേശത്തുകൂടിയുള്ള യാത്ര തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

ബാംഗ്ലൂർ യാത്രയിൽ

ബാംഗ്ലൂരിലെ നിലവിലെ സാഹചര്യത്തിൽ ഇവിടേക്ക് യാത്ര ചെയ്യുന്നവരും ബാംഗ്ലൂരിൽ ഉള്ളവരും മുൻകരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്. പുറത്തിറങ്ങുമ്പോൾ കൊതുകു കടിക്കാതിരിക്കാൻ ശരീരത്തിൽ തേക്കാവുന്ന ഇൻസെക്ട് റെപ്പല്ലന്‍റ് മുതൽ രാത്രി കിടക്കുമ്പോൾ കൊതുകുവല ഉപയോഗിക്കുക എന്നിങ്ങനെ നിരവധി മാർഗ്ഗങ്ങളുണ്ട്. കുട്ടികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കേണണ്ടതാണ്.

bangalore-travel

കൊതുകിനെ തടയുന്ന ഇൻസെക്ട് റെപ്പല്ലന്‍റ് വിപണിയിൽ ലഭ്യമാണ്. സാധാരണ ആളുകൾ ട്രെക്കിങ്ങിനു പോകുമ്പോഴും ഇത്തരം രോഗബാധയുള്ള പ്രദേശത്തുകൂടി പോകുമ്പോഴും ഒക്കെ ഉപയോഗിക്കുന്നതാണ് ഇൻസെക്ട് റെപ്പല്ലന്‍റ്. കൊതുകുകടി തടയുവാവാൻ ഇവയുടെ ഉപയോഗം സുരക്ഷിതം ആണ്. മൊസ്ക്വിറ്റോ റെപ്പല്ലന്‍റുകളും വിപണയിയിൽ ലഭിക്കും.

ഈ ജെൽ അഥവാ ഓയിൻമെന്‍റ് ശരീരത്തിൽ പുറത്തു കാണുന്ന കൈ, കാൽ പോലുള്ള സ്ഥലങ്ങളിൽ തേച്ചാൽ മതി. വസ്ത്രത്തിനുള്ളിൽ ഇൻസെക്ട് റെപ്പല്ലന്‌‍‍റ് പുരട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളിൽ ഇതുപയോഗിക്കുമ്പോൾ അത് കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് എന്നുറപ്പ് വരുത്തിയതിന് ശേഷം, അതിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വേണം ഉപയോഗിക്കുവാനും എന്ന കാര്യവും ശ്രദ്ധിക്കണം.

കുട്ടികൾക്കും മുതിർന്നവർക്കും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുന്നതും നല്ലതാണ്.കൂടാതെ കുട്ടികളുടെ ബേബി സ്ട്രോളറുകൾ, ക്യാരിയറുകൾ എന്നിവയിൽ കൊതുകുവല ഉപയോഗിക്കാനും ശ്രദ്ധിക്കുക. രാത്രി കിടക്കുമ്പോൾ കൊതുകുവല ഉപയോഗിക്കുവാൻ മറക്കരുത്. യാത്രിയിൽ ഒരു കൊതുകുവല കരുതുന്നതിലും തെറ്റില്ല. ഹോട്ടലിൽ ലഭിച്ചില്ലെങ്കിൽ നിങ്ങള്‍ക്കിത് ഉപയോഗിക്കുകയും ചെയ്യാം. കയ്യും കാലും മുഴുവനായി മറയ്ക്കുന്ന വസ്ത്രമാണെങ്കിൽ കൊതുകുകടിയേൽക്കുന്നത് അത്രയും കുറയും.

തീരെ ചെറിയ കുട്ടികളാണെങ്കിൽ അവരുറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കാൻ മറക്കരുത്. നിങ്ങള് താമസിക്കുന്ന ഹോട്ടലുകളും വീടുകളും ഒക്കെ സ്ക്രീനിങ് ഇല്ലാത്തവയാണെങ്കിൽ നിർബന്ധമായും കൊതുകുവല ഉപയോഗിക്കണം. രോഗബാധയുള്ള ഇടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം എന്നതും മറക്കാതിരിക്കുക. മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടാൽ ഡോക്ടറെയോ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരെ സമീപിക്കാനും റിപ്പോർട്ട് ചെയ്യുവാനും മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+