Search
  • Follow NativePlanet
Share
» » ബെംഗളൂരു ടണൽ റോഡ്: ഹെബ്ബാൾ- സിൽക്ക് ബോർഡ് റൂട്ടിൽ 16.6 കിലോമീറ്ററിന് 330 രൂപാ ടോൾ, ജയനഗർ-കെആർ പുര 245 രൂപ

ബെംഗളൂരു ടണൽ റോഡ്: ഹെബ്ബാൾ- സിൽക്ക് ബോർഡ് റൂട്ടിൽ 16.6 കിലോമീറ്ററിന് 330 രൂപാ ടോൾ, ജയനഗർ-കെആർ പുര 245 രൂപ

ബെംഗളൂരു എന്നും കുപ്രസിദ്ധി നേടിയിരിക്കുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കിലാണ്. ഇന്ത്യയിലെ ഏറ്റവും മെല്ലെ നീങ്ങുന്ന നഗരങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടുന്ന ബാംഗ്ലൂരിലെ അഴിയാത്ത കുരുക്കും ഇത് തന്നെയാണ്. അതിനാൽ നിരവധി പദ്ധതികളാണ് ബാംഗ്ലൂരിന്‍റെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ കൊണ്ടു വരുന്നത്. അതിൽ അറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു ട്വിൻ ട്യൂബ് ടണൽ റോഡ് പദ്ധതി.

ഇപ്പോഴിതാ, ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിലായി നിർമ്മിക്കുന്ബെംഗളൂരുവിലെ ഇരട്ട-ട്യൂബ് ടണൽ റോഡിന്‍റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രസിദ്ധീകരിച്ച ഗസറ്റിന്‍റെ അടിസ്ഥാനത്തിൽ ഈ റൂട്ടിലെ
ടോൾ നിരക്ക് പുറത്തു വന്നിരിക്കുകയാണ്.

Bengaluru Twin-Tube Tunnel Road DPR

16.6 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ റോഡിന് 330 രൂപയാണ് ടോൾ കണക്കാക്കിയിട്ടുള്ളത്. മാത്രമല്ല, 40 ശതമാനം നിയന്ത്രണത്തോടെ 5 ശതമാനം വാർഷിക വർദ്ധനവിന്‍റെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള വർഷങ്ങളിലെ ടോൾ കണക്കാക്കുകയെന്നും റിപ്പോർട്ട് പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.2030-31 സാമ്പത്തിക വർഷമാണ് ടോൾ വരുമാനത്തിൻ്റെ അടിസ്ഥാന വർഷമായി കണക്കാക്കിയിരിക്കുന്നതെന്നാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

രണ്ടു സ്ട്രെച്ചുകളിലായാണ് ടണൽ റോഡ് നിർമ്മിക്കുക. 18 കിലോമീറ്റർ നീളമുള്ള വടക്ക് - തെക്ക് ഇടനാഴി വടക്ക് ഹെബ്ബാൾ മേൽപ്പാലത്തെയും തെക്ക് സിൽക്ക് ബോർഡ് ജങ്ഷനെയും ബന്ധിപ്പിക്കും. 22 കിലോമീറ്റർ ദൈർഘ്യമുള്ള കിഴക്ക് - പടിഞ്ഞാറ് ഇടനാഴി കിഴക്ക് കെആർ പുരത്തെ ബന്ധിപ്പിക്കും എന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ.

ഹെബ്ബാൾ എസ്റ്റീം മാൾ ജംഗ്ഷൻ മുതൽ സിൽക്ക് ബോർഡ് കെഎസ്ആർപി ജംഗ്ഷൻ വരെയുള്ള വടക്ക്-തെക്ക് ഇടനാഴിയിൽ മേഘ്‌രി സർക്കിൾ, റെയ്‌സ് കോഴ്‌സ് റോഡ്, ലാൽബാഗ് എന്നിങ്ങനെ മൂന്ന് ഇന്‍റര്‍ചേഞ്ചുകളാണ് ഉണ്ടാവുക. പാതയുടെ രണ്ട് വശത്തും രണ്ട് പ്രവേശന കവാടവും പുറത്തേയ്ക്കുള്ള കവാടവും ഉണ്ടാകും. സിൽക്ക് ബോർഡ് ജങ്ഷനിൽ ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ് ഭാഗത്തേക്കും ഹെബ്ബാൾ ജങ്ഷനിൽ കെ ആർ പുരം, ബല്ലാരി റോഡ് ഭാഗങ്ങളിലേക്കുമാകും കവാടങ്ങൾ. ആറുവരി ഇടനാഴിയായാണ് ഇത് നിർമ്മിക്കുക. ഇത് പൂർത്തിയാകുന്നതോടെ ഇപ്പോൾ ആവശ്യമായ 90 മിനിറ്റ് യാത്രാ സമയം വെറും 20 മിനിറ്റായി കുറയും.

ഇത് കൂടാതെ, റിപ്പോർട്ട് അനുസരിച്ച്, ഹെബ്ബാൾ-സർജാപൂർ/എച്ച്എസ്ആർ ലേഔട്ടിന് 320 രൂപയും (16.3 കി മീ), ഹെബ്ബാൾ-ഹൊസൂർ മെയിൻ റോഡിന് (12.79 കി മീ) 250 രൂപയും, ഹെബ്ബാൾ-ശേഷാദ്രി റോഡിന് (9.05 കി മീ), 180 രൂപയും ടോൾ കണക്കാക്കുന്നു. ഔട്ടർ റിംഗ് റോഡിൽ നിന്ന് 320, കെ ആർ പുരം-സിൽക്ക് ബോർഡ് ജംഗ്ഷൻ, 245 രൂപ മേഖ്രി സർക്കിൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ (12.54 കി മീ), റേസ് കോഴ്സ്-സിൽക്ക് ബോർഡ് ജംഗ്ഷൻ (9.8 കി മീ) 195 രൂപയും ആയേക്കും.

കൂടാതെ, ജയനഗർ മുതൽ ഹെബ്ബാൾ വരെ (13 കിലോമീറ്റർ) 255 രൂപയും ജയനഗർ മുതൽ ഔട്ടർ റിങ് റോഡിലേക്കും കെആർ പുരത്തേക്കും (12.36 കിലോമീറ്റർ) 245 രൂപയും സി വി രാമൻ റോഡിൽ നിന്ന് ഹെബ്ബാളിലേക്ക് (6.60 കിലോമീറ്റർ) 130 രൂപയും ടോൾ കണക്കാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ടോൾ ഫീസ് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും പദ്ധതി പുരോഗമിക്കുന്നതനുസരിച്ച് നിരക്ക് അന്തിരൂപത്തിലെത്തുമെന്നും ഒരു ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

2030-31 സാമ്പത്തിക വർഷമാണ് ടോൾ വരുമാനത്തിൻ്റെ അടിസ്ഥാന വർഷമായി റിപ്പോർട്ട് സൂചിപ്പിച്ചിരിക്കുന്നത്. .മറ്റൊരു പ്രധാന കാര്യം ഈ ടോൾ എസ്റ്റിമേറ്റ് നിർദ്ദേശിച്ചിരിക്കുന്നത് കാറുകൾക്ക് മാത്രമാണ്, മറ്റ് വാഹനങ്ങളെക്കുറിച്ച് ഇതിൽ പരമാർശിച്ചിട്ടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+