ബെംഗളൂരുവിലെ വാരാന്ത്യം എന്നും നിറയെ പരിപാടികളാൽ സമ്പന്നമാണ്. യാത്രകളെ മറ്റു ഔട്ടിങ്ങുകളോ ഔട്ട് ഡോർ ആക്ടിവിറ്റികളോ പ്ലാൻ ചെയ്തിട്ടില്ലാത്തവർക്കും വെറുതേ ഒന്ന് പുറത്തേയ്ക്കിറങ്ങിയാൽ തന്നെ എന്തെങ്കിലും ഒക്കെ പരിപാടികൾ കാണാം. ഈ ആഴ്ചയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മാളുകളിലും മറ്റിടങ്ങളിലുമായി നിരവധി ഇവന്‍റുകളാണ് ഒരുക്കിയിട്ടുള്ളത്.

ആര്‍ട്ട് അൺവെയിൽഡ്
ക്യാൻവാസുകളിൽ അക്രിലിക് പെയിന്‍റ് ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം സബ്ലൈം ഗലേറിയയിൽ നടക്കുന്നു. ആത്മീയ, പ്രകൃതിഭംഗി, ധ്യാനം, മറ്റ് ഊർജങ്ങൾ എന്നിവയിൽ നിന്നുള്ള പ്രചോദനം ഈ ചിത്രങ്ങളിൽ കാണാം. കലാകാരൻ്റെ ഊർജ്ജസ്വലമായ മിക്സഡ് മീഡിയ വർക്കുകൾ സ്വയം-പ്രകടനത്തെ കാഴ്ചക്കാർക്ക് ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നുഫെബ്രുവരി 4 മുതൽ മാർച്ച് 14 വരെ നീണ്ടു നിൽക്കുന്നതാണ് പ്രദർശനം.
സേക്രഡ് സ്പേസ്
സെൽഫ് കെയറിന്‍റെ കാലമാണിത്. വീട്ടുകാർക്കും പ്രിയപ്പട്ടവർക്കും ജോലിക്കും വേണ്ടി മാത്രം മാറ്റിവയ്ക്കാതെ കുറച്ച് സമയം നമുക്കുവേണ്ടിക്കൂടി മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇതാ ഇങ്ങോട്ട് പോന്നോളൂ. സ്വയം കണ്ടെത്തലിലേക്കും ആത്മീയ വളർച്ചയിലേക്കും നിങ്ങളെ കൈപിടിച്ചുകൊണ്ടുപോകുന്ന ഇടമാണ് ഇത്. ക്ലാസുകൾ, ചർച്ചകൾ, നിങ്ങൾക്ക് ൺന്താണോ വേണ്ടത് അത് കണ്ടെത്തുവാൻ സഹായിക്കുന്ന പരിശീലനങ്ങൾ എന്നവ ഉണ്ടാകും.
ബെംഗളൂരുവിലെ അർബൻ സൊളാസിലാണ്
ടെഡി ബെയർ ഷോ
ടെഡി ബെയറുകളെ ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ. നമ്മളേക്കാൾ വലുപ്പമുള്ള ജീവനുണ്ടോ എന്നു തോന്നിപ്പിക്കുന്ന ടെഡി ബെയറുകളുടെ വലിയ പ്രദർശനം ബെംഗളൂരുവിലുണ്ട്. വ്യത്യസ്ത വലുപ്പത്തിലും നിറത്തിലുമുള്ള ടെഡി ബെയറുകളുടെ കൂടെയിരുന്ന് ഫോട്ടോ എടുക്കാനുള്ള അവസരവും ഇവിടെയുണ്ട്. ഗിഫ്റ്റിങ് പ്രമോഷൻ ക്യാംപിനിങ്ങിന്‍റെ ഭാഗമായാണ് ടെഡി ബെയർ ഷോ ഒരുക്കിയിരിക്കുന്നത്.
നെക്സസ് ശാന്തിനികേതൻ മാളിൽ ഫെബ്രുവരി 28 വരെ ടെഡി ബയെർ ഷോ ഉണ്ട്.
വൈൻ ആൻഡ് ഡൈൻ
രുചികരമായ വൈൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. അതിനൊപ്പം ഭക്ഷണം കൂടിയാകുമ്പോ പറയാനുമില്ല. കർണ്ണാടക ഗ്രേപ്പ് ആൻഡ് വൈൻ ബോര്‍ഡ് ഒരുക്കുന്ന വൈൻ ആൻഡ് ഡൈൻ വൈൻ, ഭക്ഷണം, സംഗീതം എന്നിവ ആസ്വദിക്കുന്നതിനുള്ള ഒരു രസകരമായ പരിപാടിയാണ്. തനിച്ചോ സുഹൃത്തുക്കൾക്കൊപ്പമോ ഇവിടേക്ക് പോകാം. തന്നെയാണ് പോകുന്നതെങ്കിലും നല്ല കമ്പനി കിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടാതെ സമാനമനസ്കരായ കുറേ സുഹൃത്തുക്കളെ കണ്ടെത്താനും കഴിയും. ഫെബ്രുവരി 15-16 തിയതികളിൽ ഫീനിക്സ് മാളിലാണ് ഇത് നടക്കുന്നത്.
ഭക്ഷണം
രുചികരമായ പ്രഭാതഭക്ഷണം കഴിച്ച് ഒരു ദിവസം ആരംഭിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അങ്ങനെയെങ്കിൽ വ്യത്യസ്ത രുചികൾ കൊണ്ടുള്ള ഒരു മേളം തന്നെയാണ് നാസി ആൻഡ് മീ കോണ്‍വെന്‍റ് റോഡിൽ ഒരുക്കിയിരിക്കുന്നത്. അങ്ങനെ വെറുതേ ഒരു കോഴ്സ് അല്ല ഇവിടെയുള്ളത്. ഓരോ നാവിനും കൃത്യമായി ചേരുന്ന രുചികളും അതിനോട് പെയർ ചെയ്തുള്ള വിഭവങ്ങളും ആണ് ഉള്ള്. നാസി ആൻഡ് മീ യുടെ ഏറ്റവും പുതിയ സെന്‍റർ ആയ കോൺവെന്‍റ് റോഡിലെ ഷോപ്പിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. എല്ലാ ആഴ്ചയും വെള്ളി മുതൽ ഞായർ വരെ രാവിലെ 8 മുതൽ 11 മണി വരെ ഈ ബ്രേക്ക്ഫാസ്റ്റ് കിട്ടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












