Search
  • Follow NativePlanet
Share
» »ഗംഗാ ആരതി മാതൃകയിൽ ബെംഗളൂരുവിൽ കാവേരി ആരതി, പ്രസാദമായി ബാഗമണ്ഡലയിൽ നിന്നുള്ള ജലം!

ഗംഗാ ആരതി മാതൃകയിൽ ബെംഗളൂരുവിൽ കാവേരി ആരതി, പ്രസാദമായി ബാഗമണ്ഡലയിൽ നിന്നുള്ള ജലം!

ബെംഗളൂരുവിന് കാവേരി നദിയെന്നാല്‍ ജീവജലമാണ്. നഗരത്തിന് ജീവൻ നല്കുന്നതും അത് നിലനിർത്തുന്നതും കാവേരി നദിയിലെ ജലമാണ്. ബെംഗളൂരുവിന് മാത്രമല്ല, കർണ്ണാടകയിലെയും തമിഴ്നാട്ടിലെയും പല ഇടങ്ങളും കടന്ന്, പിന്നിടുന്ന വഴികളെല്ലാം പരിപോഷിപ്പിച്ചും വളർത്തിയുമുള്ള കാവേരി നദിയില്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും ഇവിടുള്ളവർക്ക് സാധ്യമല്ല.

ഇപ്പോഴിതാ, ഉത്തർ പ്രദേശിലെ വാരണാസിയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഗംഗാ നദിക്കായി നടത്തുന്ന ഗംഗാ ആരതി മാതൃകയിൽ ബെംഗളൂരുവിൽ കാവേരി ആരതി നടത്താനൊരുങ്ങുകയാണ് കർണ്ണാടക സർക്കാർ. കാവേരി നദിക്ക് ആദരമെന്ന നിലയിൽ അർപ്പിക്കുന്ന ഈ ചടങ്ങ് ഇത്തരത്തിലുള്ള ബെംഗളൂരുവിലെ ആദ്യ സംരംഭം കൂടിയാണ്.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB) ന്‍റെ നേതൃത്വത്തിൽ ഒരുക്കുന്ന ഈ ആത്മീയ സംഗമവും പൂജകളും ബെംഗളൂരുവിലെ സാങ്കി ടാങ്കിലാണ് നടക്കുന്നത്. നഗരത്തിലെ കൃത്രിമ തടാകങ്ങളിലൊന്നായ സാൻകി ടാങ്കിൽ കാവേരി ആരിയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നഗരത്തിന്‍റെ പ്രാഥമിക ജലസ്രോതസ്സായ കാവേരി നദിക്ക് സമർപ്പിക്കുന്ന ഈ ചടങ്ങ് മാർച്ച് 21 വെള്ളിയാഴ്ച നടക്കും.

കാവേരി ആരതി ചടങ്ങുകൾക്കായി ഇത്തർ പ്രദേശിൽ നിന്നുള്ള പുരോഹിതന്മാരാണ് എത്തുന്നതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ജീവനക്കാരുടെ കുടുംബങ്ങൾ ഉൾപ്പെടെ 10,000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചെലവ് പരിധിയില്ലാതെയാണ് ഇത് സംഘടിപ്പിക്കുന്നതെന്നാണ് വിവരം.

വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പങ്കെടുത്തേക്കും. വലിയ ഘോഷയാത്രയ്ക്കും പൂജകൾക്കും ശേഷം, കാവേരി നദിയുടെ ഉത്ഭവ സ്ഥാനവും മറ്റ് രണ്ട് നദികളുടെ സംഗമസ്ഥാനമായ ബാഗമണ്ഡലയിൽ നിന്നുള്ള പുണ്യ ജലം പ്രസാദമായി ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്യും.
മതപരമായ ചടങ്ങുകൾ കൂടാതെ ലൈറ്റിംഗ് ഡിസ്‌പ്ലേ, ലേസർ ഷോ, ലൈവ് ഓർക്കസ്ട്ര തുടങ്ങിയ പരിപാടികളും ഇതിന്‍റെ ഭാഗമായി നടത്തും.

എന്തുകൊണ്ട് സാൻകി ടാങ്ക്

കാവേരി ആരതിക്കായി എന്തുകൊണ്ട് സാങ്കി ടാങ്ക് തിരഞ്ഞെടുത്തു എന്നൊരും സംശയമുണ്ടോ? നഗരത്തിലെ ഏറ്റവും വൃത്തിയുള്ള ജലസംഭരണികളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് സാങ്കി ടാങ്ക്. ചരിത്രപരവും മതപരവുമായ പ്രാധാന്യം ഉള്ള ഈ ജലാശയം കാവേരിയുടെ പോഷകനദിയായ വൃഷഭവതിയുടെ ജന്മസ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ശ്രീ ജല ഗംഗമ്മ തായ് ക്ഷേത്രം തടാകത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ആദ്യ ഘട്ടത്തിൽ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ആരതി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബിഡബ്ല്യുഎസ്എസ്ബി ആലോചിച്ചുവെങ്കിലും സ്ഥലപരിമിതിയും സമീപ പ്രദേശങ്ങളിലെ ജലമലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം സാങ്കി ടാങ്ക് തിരഞ്ഞെടുക്കുകയായിരുന്നു.

ബെംഗളൂരുവിൽ ഏകദേശം 70% ആളുകളുടെയും പ്രധാന ജലസ്രോതസ്സാണ് കാവേരി നദി. നഗരത്തിലേക്ക് പ്രതിദിനം 2,225 ദശലക്ഷം ലിറ്റർ വെള്ളമാണ് കാവേദി നദിയിൽ നിന്ന് വിതരണം ചെയ്യുന്നത്.

സാൻകി ടാങ്ക്

ബെംഗളൂരുവിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് മല്ലേശ്വരം, സദാശിവനഗര്‍ തുടങ്ങിയ പ്രദേശങ്ങൾക്കടുത്തായി സ്ഥിതി ചെയ്യുന്ന സാൻകി തടാകം ഏകദേശം 15 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. 1882 ൽ ബെംഗളൂരുവിന്‍റെ ജലക്ഷാമം പരിഹരിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി മദ്രാസ് സാപ്പേഴ്സ് റെജിമെന്‍റിലെ കേണൽ റിച്ചാർഡ് ഹീർമൻ സാങ്കിയാണ്ഈ തടാകം നിർമ്മിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kavery river
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+